For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയില്‍ പിടിച്ചു! റിഹേഴ്സല്‍ ഒഴിവാക്കി റൂമിലേക്ക് വരാനാവശ്യപ്പെട്ടു! കൈലാഷ് ഖേര്‍ ഇത്തരക്കാരനോ?

|

സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് മീ ടൂവിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവരവര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുള്ളത്. സംഗീത രംഗത്തുനിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് ഗായികയായ സോന മൊഹപത്ര രംഗത്തെത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയായിരുന്നു അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനും സംവിധായകനുമായ കൈലാഷ് ഖേറാണ് സോനത്തിനോട് മോശമായി പെരുമാറിയത്.

ശ്രീയുടെ പ്രണയത്തില്‍ സംശയം? 7 വര്‍ഷം ഭുവനേശ്വരിയെ പ്രണയിച്ചെങ്കില്‍ ആ ഒരു വര്‍ഷമോ? നികേഷയുടെ ചോദ്യം

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് സോനം പറഞ്ഞിരുന്നു. ഗായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സോനവും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെയും സുഹൃത്തിന്റെയും ദേഹത്ത് മോശമായി സ്പര്‍ശിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോനത്തിന്റെ തുറന്നുപറച്ചിലിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

രണ്ടാമൂഴം നടക്കും! എംടിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും! സംവിധായകന്റെ പ്രതികരണം!

സമാനമായ അനുഭവമായിരുന്നു

സമാനമായ അനുഭവമായിരുന്നു

കൈലാഷ് ഖേറില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് സോനവും തന്റെ അനുഭവങ്ങളുമായെത്തിയത്. ഗായികയുടെ ട്വീറ്റ് ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. മീ ടൂവിലൂടെ നിരവധി വിഗ്രഹങ്ങള്‍ തകര്‍ന്നടിയുമെന്ന തരത്തിലായിരുന്നു നേരത്തെയുള്ള വാദം. ഇത് ശരി വെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തന്റെയും അനുഭവം സമാനമായിരുന്നുവെന്ന് സോനം പറയുന്നു.

അതിശയോക്തിയില്ല

അതിശയോക്തിയില്ല

അദ്ദേഹത്തെക്കുറിച്ച് ഇനിയും പരാതികളുയരുമെന്നും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായെത്തുമെന്നും ഇവര്‍ പറയുന്നു. അദ്ദേഹത്തില്‍ നിന്നും മോശം അനുഭവമുണ്ടായതായി കേട്ടാല്‍ അതില്‍ അതിശയോക്തിയൊന്നും തോന്നേണ്ടതില്ല. ഇദ്ദേഹത്തെയാണല്ലോ സംഗീത ദൈവമെന്നൊക്കെ വിശേഷിപ്പിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

മോശമായ പെരുമാറ്റം

മോശമായ പെരുമാറ്റം

സംഗീത പരിപാടിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കഫെയില്‍ വെച്ചാണ് കൈലാഷ് ഖേര്‍ മോശമായി പെരുമാറിയത്. തങ്ങള്‍ ഇരുവരും നടത്താനിരുന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അത് സംഭവിച്ചത്. മോശമായ രീതിയില്‍ അദ്ദേഹം അന്ന് സ്പര്‍ശിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മോശം സമീപനം പിന്നീടും തുടര്‍ന്നിരുന്നുവെന്നും സോനം പറയുന്നു.

റൂമിലേക്ക് വരാനാവശ്യപ്പെട്ടു

റൂമിലേക്ക് വരാനാവശ്യപ്പെട്ടു

ധാക്കയിലെ സംഗീത പരിപാടിക്കായി പോയപ്പോള്‍ അദ്ദേഹം നിരവധി തവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും റിഹേഴ്‌സല്‍ ഒഴിവാക്കി തന്റെ റൂമിലേക്ക് എത്താനുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. താന്‍ ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് സംഘാടകരുടെ ഫോണിലേക്കായിരുന്നു അദ്ദേഹം വിളിച്ചത്. ഇവരുടെ ട്വീറ്റിനെ പിന്തുടര്‍ന്ന് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ട്വീറ്റ് കാണൂ

സോന മൊഹപത്രയുടെ ട്വീറ്റ് കാണൂ.

English summary
Sona Mohapatra about her me too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more