twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോനാക്ഷിയുടെ ഐറ്റം ഡാന്‍സിന് ആറ് കോടി

    By Aswathi
    |

    ബോളിവുഡ് ചിത്രങ്ങളില്‍ ഫൈറ്റ്, റൊമാന്‍സ്, കോമഡി എന്നിവപോലെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു ചേരുവയായി ഐറ്റം ഡാന്‍സും മാറിയതോടെ നിര്‍മാത്താക്കളുടെ കീശ കീറും എന്നുറപ്പായി. എന്നാലും ഐറ്റം ഡാന്‍സ് ഒഴിവാക്കാന്‍ അവര്‍ തയ്യാറല്ല.

    ഇതോടെ വെറുതെ നായികയായി മാത്രം അഭിനയിച്ചാല്‍ സമ്പാദിക്കാന്‍ കഴിയില്ലെന്ന് തോന്നിത്തുടങ്ങിയ മുന്‍ നിര നായികമാരെല്ലാം ഐറ്റം ഡാന്‍സിലേക്ക് തിരിയാനും തുടങ്ങി. പോരാത്തതിന് തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നെല്ലാമുള്ള നടിമാരും അവസരം തേടി ബി ടൗണിലെത്തി.

    Sonakshi Sinha

    അങ്ങനെ സോനാക്ഷി സിന്‍ഹയും ഐറ്റം ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്തു. ബോസ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കുമൊപ്പം ആടിപ്പാടിയതിന് താരം വാങ്ങിയ പ്രതിഫലം ആറ് കോടി രൂപയാണത്രെ.

    അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന് തുടങ്ങുന്ന ഗാനത്തിന് അക്ഷയ് കുമാറിനും പ്രഭുദേവയ്ക്കും സോനാക്ഷിക്കുമൊപ്പം നൃത്ത ചെയ്യാന്‍ അറുന്നൂറോളം നര്‍ത്തകരാണത്രെ നിരന്നത്.

    English summary
    Sonakshi Sinha has been approached to do an item number in Boss which stars Akshay Kumar in the lead role.That’s not it, we also hear the actor has been apparently paid a whopping Rs 6 crore for this special song.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X