For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയ്ക്ക് പറ്റിയ പണി ഗോസിപ്പ് എഴുത്തെന്ന് സെനാക്ഷി; മുന്‍ കാമുകന്‍ ഷാഹിദിന്റെ പ്രതികരണം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ഷാഹിദ് കപൂര്‍. എങ്കിലും സ്വന്തമായൊരു ഇടം നേടിയെടുക്കാനായി ഷാഹിദ് വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി നായകനായി മാറുകയായിരുന്നു ഷാഹിദ്. ഷാഹിദിനെ പോലെ തന്നെ സിനിമയിലെത്തിയ താരപുത്രിയാണ് സൊനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്‍ ചിത്രം ദബംഗിലൂടെ സിനിമയിലെത്തിയ സൊനാക്ഷി പ്രശസ്ത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  ബോളിവുഡിലെ വലിയ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ എന്ന വലിയ സംവിധായകന്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പലപ്പോഴും താരങ്ങളുടെ പ്രസ്താവനകള്‍ വിവാദവും വാര്‍ത്തയുമൊക്കെയായി മാറാറുണ്ട്. ഇങ്ങനെ ഒരിക്കല്‍ ഷാഹിദും സൊനാക്ഷിയും കോഫി വിത്ത് കരണില്‍ അതിഥികളായി എത്തുകയുണ്ടായി. രണ്ടു പേരും തുറന്ന് സംസാരിക്കുന്ന ശീലമുള്ളവര്‍ ആയത് കൊണ്ട് തന്നെ ചര്‍ച്ചകള്‍ക്കും ഇത് കാരണമായി.

  ഇതിനിടെ എല്ലാവരുടേയും ശ്രദ്ധ കവര്‍ന്ന സംഭവമായിരുന്നു തന്റെ മുന്‍ കാമുകിയായ കരീന കപൂറിനെ ഉന്നം വച്ചു കൊണ്ടുള്ള ഷാഹിദിന്റെ പരാമര്‍ശം. സൊനാക്ഷിയെ പ്രതിരോധിക്കാനായിരുന്നു ഷാഹിദ് കരീനയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. നേരത്തെ കരീനയും രണ്‍ബീര്‍ കപൂറും ഒരുമിച്ച് കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ സമയത്ത് ഓരോ താരത്തിനും മറ്റൊരു കരിയര്‍ നിര്‍ദ്ദേശിക്കാന്‍ കരണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കരീന സൊനാക്ഷിയ്ക്ക് നല്‍കിയ ജോലി വീട്ടമ്മയുടേതായിരുന്നു. കല്യാണം കഴിച്ച് കുട്ടികളുമായി ജീവിക്കുകയാണ് എന്നും അവളുടെ ആഗ്രഹമെന്നും കരീന പറഞ്ഞിരുന്നു.

  കരീനയുടെ ഈ പ്രസ്താവന പക്ഷെ സൊനാക്ഷിയെ ചൊടിപ്പിച്ചതായിരുന്നു. ഷാഹിദിനൊപ്പം എത്തിയപ്പോള്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സൊനാക്ഷി കരീനയോടുള്ള തന്റെ ദേഷ്യം വ്യക്തമാക്കുകയായിരുന്നു. കരീനയോട് ചോദിച്ചത് പോലെ തന്നെ സമാനമായ ചോദ്യം കരണ്‍ സൊനാക്ഷിയോടും ചോദിച്ചിരുന്നു. ഇതിന് സൊനാക്ഷി നല്‍കിയ ഉത്തരമായിരുന്നു കരീനയ്ക്കുള്ള മറുപടി. നടിയല്ലെങ്കില്‍ കരീനയ്ക്ക് ചേരുന്ന ജോലി ഗോസിപ്പ് കോളം എഴുത്തുകാരിയുടേത് ആണെന്നായിരുന്നു സൊനാക്ഷി പറഞ്ഞത്.

  സൊനാക്ഷിയുടെ അഭിപ്രായത്തെ ഷാഹിദ് കപൂര്‍ പിന്തുണയ്ക്കുകയും ചെയ്തു. കരീന പറഞ്ഞതിനെ ഷാഹിദ് തള്ളിപ്പറയുകയും ചെയ്തു. സൊനാക്ഷി ഒരു വീട്ടമ്മയല്ലെന്നും അതിലും ഒരുപാട് കഴിവുകളുള്ളയാളാണെന്നുമായിരുന്നു ഷാഹിദ് പറഞ്ഞത്. ഷാഹിദും കരീനയും ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് ജോഡിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും ഏറെ ചര്‍ച്ചയായിരുന്നു. ജബ് വീ മെറ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവും ഒരുമിച്ചെത്തിയത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിരിഞ്ഞതിന് ശേഷം പരസ്പരം അവഗണിക്കുകയാണ് ഷാഹിദും കരീനയും ചെയ്യുന്നത്. ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

  കരീന കപൂറിനെയും തേച്ചോട്ടിച്ച് മോൺസൺ | FilmiBeat Malayalam

  അതേസമയം ഷാഹിദും കരീനയും ഇന്ന് തങ്ങളുടേതായി ജീവിതത്തിന്റെ തിരക്കുകളിലാണ്. ഷാഹിദുമായിട്ടുള്ള പ്രണയത്തിന് ശേഷം കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് കുട്ടികളാണ് സെയ്ഫിനും കരീനയ്ക്കും. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ ഈയ്യടുത്താണ് ജനിച്ചത്. കുട്ടിയുടെ ജനന സമയത്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു കരീന. ഇപ്പോള്‍ താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയിലാണ് കരീന അഭിനയിക്കുന്നത്. ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം.

  Also Read: 'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടില്ലെന്ന് തോന്നി'-നമ്രദ ശിരോദ്കർ

  അതേസമയം ഡല്‍ഹിക്കാരിയായ മീര രജ്പുത്തിനെയാണ് ഷാഹിദ് വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര. ഇരുവരും ഒരുമിച്ചുളള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കബീര്‍ സിംഗ് ആണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ജഴ്‌സിയുടെ അതേ പേരിലുള്ള റീമേക്കാണ് ഷാഹിദിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

  English summary
  Sonakshi Sinha Takes A Dig At Kareena Kapoor Shahid Kapoor Supports It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X