For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിൽ വരെ അത് പൂർണ്ണമായി ബാധിച്ചിരുന്നു!! മരണത്തെക്കുറിച്ചോർത്തില്ല, വെളിപ്പെടുത്തലുമായി നടി

|

അർബുദത്തിനോട് ധീരമായി പേരാടി വിജയിച്ച ഒരുപാട് കഥകൾ ദിനംപ്രതി നമ്മുടെ കാതുകളിൽ എത്തുന്നുണ്ട്. ഇത്തരത്തിലുളള ധീരമായ കഥകൾ സമൂഹത്തിനിടയിൽ വലിയ പ്രചോദനം സൃഷ്ടിക്കുന്നുണ്ട്. ഉറച്ച മനസോടെ അർബുദത്തിനെതിരെ പോരാടിയ നടിയാണ് സൊനാലി ബേന്ദ്ര. രോഗത്തെ കുറിച്ചും ട്രീറ്റ്മെന്റിനെ കുറിച്ചും താരം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ടൊവിനോയ്ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ!! ഞെട്ടലോടെ ആരാധകർ... അച്ചായന്റെ ആ പഴയ കഥ തിരഞ്ഞ് സോഷ്യൽ മീഡിയ

മാസങ്ങൾക്കൊടുവിലെ നീണ്ട പോരാട്ടത്തിനൊടുവിൽ സൊനാലി അസുഖത്തിൽ നിന്ന് മോചിതയായിരിക്കുകയാണ്. തിരിച്ച് വരവിൽ താരം കൂടുതൽ കരുതുറ്റ സ്ത്രീയായിരിക്കുകയാണ്. ഇപ്പോഴിത വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. ക്യാൻസർ പോരാട്ടത്തെ കുറിച്ചും അഭിനയത്തിലേയ്ക്കുളള തിരിച്ച് വരവിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. ഹാർപേഴ്സ് ബസാർ മാഗസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കോണ്ടത്തിന്റെ പരസ്യത്തില്‍ ഇനി രണ്‍വീറില്ല; കാരണം ദീപിക പദുകോൺ...

ക്യാൻസർ പൂർണ്ണമായി വ്യാപിച്ചു

ക്യാൻസർ തന്റെ അടിവയറ്റിനെ പൂർണ്ണമായി വ്യാപിച്ചിരുന്നു. സ്കാനിങ് റിപ്പോർട്ടിലായിരുന്നു ആ കാര്യം വ്യക്തമായത്. ഈ അസുഖത്തിൽ നിന്ന് പൂർണ്ണമായി സുഖപ്പെടാൻ കേവലം 30 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അത് ഞങ്ങളെ വല്ലാതെ ഉലച്ചിരുന്നു.

മരണം അലട്ടിയിരുന്നില്ല

ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും മരണം മരണത്തെ കുറിച്ചുള്ള ചിന്ത തന്നെ ഒരിക്കൽ പോലും വന്നിരുന്നില്ല. നീണ്ട നാൾ ഇതിനു വേണ്ടി പോരാടേണ്ടി വരുമെന്ന് മാത്രമാണ് താൻ കരുതിയത്. എങ്കിൽ തന്നെയും മരണത്തെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് സോനാലി പറഞ്ഞു. തനയ്ക്കൊപ്പം പ്രതീക്ഷയോടെ തന്റെ കുടുംബവും ഒപ്പം നിന്നിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ക്യാൻസർ കണ്ടെത്തിയത്

യുഎസിലെ നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ‍ഡിസംബറിലായിരുന്നു സൊനാലി ഇന്ത്യയിലെത്തിയത്. ക്യാൻസറിന്റെ നാലാമത്തെ സ്റ്റേജിലായിരുന്നു താരം അസുഖം തിരിച്ചറിഞ്ഞത്. രോഗം മാറാൻ വെറും മുപ്പത് ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ ക്യാൻസറിനെ നേരിട്ട് വിജയം നേടിയിരിക്കുകയാണ താരം. ഇപ്പോൾ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി അവധി ആഘോഷിക്കുകയാണ് താരം.

ചിത്രങ്ങൾ

ഇടതൂർന്ന് മുടിയിൽ അതീവ സുന്ദരിയായിട്ടുള്ള സൊനാലിയെയാണ് പ്രേക്ഷകരുടെ മനസ്സിൽ. എന്നാൽ ക്യാൻബാധിച്ചതിനുന ശേഷം ട്രീറ്റമെന്റിന്റെ ഓരോ ഘട്ടത്തിലുളള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. കടന്നു പോയ നല്ലതും ചീത്തയുമായ ദിവസങ്ങളെ കുറിച്ചും ക്യാൻസറിന്റെ വേദനിപ്പിക്കുന്ന ദിവസങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു. നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേർന്ന ദിവസങ്ങളാണ് കുറച്ചു മാസങ്ങൾ മുൻപ് കടന്നു പോത്. ഒരു വിരവ്‍ പോലും അനക്കാൻ പറ്റാത്ത കടുത്ത വേദന അനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

English summary
Sonali Bendre speaks about her battle with cancer: ‘It had spread all over my abdomen but I never thought I would die’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more