twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍ത്തവം സംഭവിക്കാതിരുന്നപ്പോള്‍ ഭയമായി, ആദ്യ ആര്‍ത്താവാനുഭവത്തെ കുറിച്ച് സോനം കപൂര്‍

    By Aswini
    |

    എന്തും, എന്തിനെ കുറിച്ചും വെട്ടി തുറന്ന് പറയാന്‍ മടിയില്ലാത്ത നായികയാണ് സോനം കപൂര്‍. ഈപ്പച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ തനി 'ഔട്ട്‌സ്‌പോക്കണ്‍'. എന്തും തുറന്ന് പറയാന്‍ മാത്രമല്ല, ഏത് തീരുമാനവും ധൈര്യത്തോടെ എടുക്കാനും സോനം കപൂറിനറിയാം.

    അതുകൊണ്ടാണല്ലോ പല നായികമാരും രണ്ടാമതൊന്ന് ചിന്തിക്കാതെ 'യെസ്' പറയാത്ത 'പാഡ്മാന്‍' എന്ന ചിത്രം സോനം കപൂര്‍ ഏറ്റെടുത്തതും. പെണ്‍കുട്ടികളുടെആര്‍ത്തവത്തെ കുറിച്ചും സാനിറ്ററി നാപ്കിന്‍ ഉപയോഗത്തെ കുറിച്ചും പറയുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സോനം തന്റെ ആദ്യ ആര്‍ത്തവാനുഭവത്തെ കുറിച്ച് പറഞ്ഞത്.

     കലാഭവന്‍ മണിയുടെ ജീവിതത്തിലെ ആ തമ്പുരാട്ടി ആരാണ്, ഹണി റോസിന്റെ പുതിയ ലുക്ക് ചര്‍ച്ചയാവുന്നു!! കലാഭവന്‍ മണിയുടെ ജീവിതത്തിലെ ആ തമ്പുരാട്ടി ആരാണ്, ഹണി റോസിന്റെ പുതിയ ലുക്ക് ചര്‍ച്ചയാവുന്നു!!

    പാഡ്മാന്‍ എന്ന ചിത്രം

    പാഡ്മാന്‍ എന്ന ചിത്രം

    അക്ഷയ് കുമാറിന്റെ ഭാര്യ എഴുതിയ 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്' എന്ന പുസ്തകം ആസ്പദമാക്കിയാണ് ആര്‍ ബല്‍കി ദ പാഡ്മാന്‍ എന്ന ചിത്രമൊരുക്കുന്നത്. സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളുടെ മാസമുറ ശുചിത്വവുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന കോയമ്പത്തൂരുകാരനായ അരുണാചല്‍ മുരുകാനന്ദന്‍ എന്നയാളെ കുറിച്ചാണ് ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് എന്ന പുസ്തകം.

    ഈ ചിത്രമേറ്റെടുക്കുമ്പോള്‍

    ഈ ചിത്രമേറ്റെടുക്കുമ്പോള്‍

    ആര്‍ത്തവത്തെ കുറിച്ച് പറയുന്ന ചിത്രം ഏറ്റെടുക്കാന്‍ ഏതൊരു നായികയും ഒന്ന് മടിക്കും. എന്നാല്‍ സോനം കപൂര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ 'യെസ്' പറഞ്ഞത് അഭിമാനമായിരുന്നു എന്ന് ചിത്ത്രതിന്റെ സംവിധായകന്‍ പറയുന്നു.

    ഞാന്‍ വളര്‍ന്ന സാഹചര്യം

    ഞാന്‍ വളര്‍ന്ന സാഹചര്യം

    വളരെ നല്ലൊരു സാഹചര്യത്തിലാണ് എന്റെ അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത്. പെണ്ണായതിന്റെ പേരിലോ ആര്‍ത്തവത്തിന്റെ പേരിലോ നടിയായതുകൊണ്ടോ എന്നെ എവിടെയും തടഞ്ഞിട്ടില്ല. സമത്വ ബോധമുള്ള സ്‌കൂളില്‍ നല്ല വിദ്യാഭ്യാസം ലഭിച്ചു. പക്ഷെ എന്നെ പോലെയായിരിക്കില്ല എല്ലാ പെണ്‍കുട്ടികളും. അതുകൊണ്ട് തന്നെ ആര്‍ത്തവത്തെ കുറിച്ച് പറയുന്ന സിനിമ ചെയ്യാന്‍ പലരും മടിക്കും. എന്നാല്‍ എനിക്ക് ആ പേടി ഇല്ലായിരുന്നു.

    ആദ്യ ആര്‍ത്തവം

    ആദ്യ ആര്‍ത്തവം

    എന്റെ പതിനഞ്ചാം വയസ്സിലാണ് എനിക്ക് ആദ്യ ആര്‍ത്തവം വന്നത്. എനിക്ക് മുന്നേ എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അത് സംഭവിച്ചിരുന്നു. എനിക്കെന്തോ പ്രശ്‌നമുണ്ട്, അതുകൊണ്ടാണ് ആര്‍ത്തവം സംഭവിക്കാത്തത് എന്ന് ഞാന്‍ അമ്മയോട് പറയുമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.

    പാഡ്മാന്‍ കുടുംബത്തിനൊപ്പം കാണാമോ..

    പാഡ്മാന്‍ കുടുംബത്തിനൊപ്പം കാണാമോ..

    തീര്‍ച്ചയായും ഈ സിനിമ കുടുംബത്തിനൊപ്പം തന്നെ കാണണം. തന്റെ ഭാര്യയോടുള്ള സ്‌നേഹത്തിന്റെ പേരില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കിയ ആളെ കുറിച്ചാണ് പറയുന്നത്. പറയുന്ന വിഷയം ആര്‍ത്തവമാണ്. ഓരോ പെണ്ണും മനസ്സിലാക്കേണ്ടത്. ആ സിനിമയ്ക്ക് പിന്നിലെ പ്രചോദനം ഭാര്യയോടുള്ള സ്‌നേഹമാണ്- സോനം കപൂര്‍ പറഞ്ഞു

    English summary
    Sonam Kapoor Opens Up About Her First Period Story And It’s Actually Worth Reading
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X