For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തിന് ഒരുമിച്ച് ആടിപ്പാടി!! ഇപ്പോൾ സോനവും കരീനയും ശത്രുതയിൽ? തുറന്ന് പറഞ്ഞ് താരം...

|

ബോളിവുഡിലെ സൂപ്പർ അന്റ് ക്യൂട്ട് സിസ്റ്റേഴ്സാണ് കപൂർ കുടുംബത്തിലെ യുവ തലുറയിലെ പെൺകൊടികൾ. എല്ലാവരും പരസ്പരം ബഹുമാനവും സൗഹൃദവും കാത്ത് സൂക്ഷിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ കപൂർ കുടുംബത്തിലെ സഹോദരിമാരെ ചുറ്റിപ്പറ്റി വാർത്തകൽ പ്രചരിക്കുന്നുണ്ട്. കഥയിലിലെ നായികമാർ സോനം കരീന കപൂറുമാണ്. ഇവർ തമ്മിൽ നല്ല ബന്ധമല്ലെന്നാണ് പുറത്തു വരുന്ന വാർത്ത.

sonam

കഞ്ചാവ് വലിച്ച് സിനിമ എടുത്താൽ പിടിച്ച് അകത്തിടണം!! വിമർശനത്തിന് മറുപടിയുമായി ശ്രീനിവാസൻ

സോനം കപൂർ, കരീന, സ്വര ഭാസ്ക്കർ, ശിഖ തൽസാനിയ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന വിരേ ദി വെഡ്ഡിങ്ങ് റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതെന്നുള്ള ശ്രദ്ധേയമാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥയുമായി സോനം കപൂർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സോനം പറയുന്നത് ഇങ്ങനെ.

ചോദ്യം തങ്ങളെ ഞെട്ടിച്ചു! മഹനടി കാണുന്നതിനിടെ തിയേറ്ററിൽ അപമാനിക്കപ്പെട്ടു! പൊട്ടിക്കര‍ഞ്ഞ് താരം

പ്രശ്നം ഉണ്ടാകേണ്ട കാരണം

ഞാനും ബോബേ( കരീന) റിയ( സോനത്തിന്റെ സഹോദരി) ലോലോ( കരീഷ്മ)യും ഉൾപ്പെടെന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്. കപൂർ ഗോൾഡ് എന്നാണ് ഗ്രൂപ്പിന്റെ പേര് . അതിൽ തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവെയ്ക്കുകയും വിശേഷങ്ങൾ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതിനാൽ തന്നെ ഞങ്ങൾ തമ്മിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാകേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും സോനം പറഞ്ഞു.

15 വർഷത്തെ സൗഹൃദം

താനം കരീനയും തമ്മിൽ 15 വർഷത്തെ സൗഹൃദമുണ്ട് . അതിനാൽ തന്നെ ഇത്തരത്തിൽ പ്രചരിക്കുന്ന പാപ്പരാസി വാർത്തകൾ തങ്ങളെ ഒരു തരത്തിലും ബാധിക്കുകയില്ല. കപൂർ കുടുംബത്തിലെ മൂന്നാം തലമുറക്കാരാണ് ഞങ്ങൾ. ഇപ്പോൾ തങ്ങൾ ജീവിതത്തിൽ സുരക്ഷിതമായിരിക്കുകയാണ്. കരിയറിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ തങ്ങൾ രണ്ടാളും ചെയ്തിട്ടുണ്ട്. കൂടാതെ തങ്ങൾ രണ്ടാളും നല്ല സന്തോഷത്തിലാണ്. അതിനുള്ള ഒരു വ്യക്തമായ ഉദാഹരണമാണ് വിരേ ദി വെഡ്ഡിങ്ങിന്റെ ട്രെയിലർ എന്നു സേനം കൂട്ടിച്ചേർത്തു

സോനത്തിന്റെ വിവാഹത്തിന്

സോനത്തിന്റെ വിവാഹത്തിന്റെ മറ്റൊരു ഹൈലറ്റ് കപൂർ സഹോദരിമാരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരിയുടെ വിവാഹത്തിന് നിറസന്നിധ്യമായിരുന്നു കരീനയും കരീഷ്മയും. തങ്ങളുടെ പ്രിയപ്പെട്ട അനുജത്തിയുടെ വിവാഹം തകർക്കുകയായിരുന്നു. മെഹന്തിയ്ക്കും പിന്നീടുളള വിവാഹത്തിനു അതിന്റെ സൽക്കാര ചടങ്ങിനുമെല്ലാം ഏറ്വും മുന്നിൽ തന്നെ ഇവർ ഉണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കരീന കുടുംബ സമേധമായിരുന്നു വിവാഹത്തിനെത്തിയത്. ഭർത്താവും നടനുമായ സെയ്ഫ് അലിഖാനും മകൻ തൈമൂറിനൊപ്പമാണ് എത്തിയത്. കരീഷ്മ സഹോദരിയ്ക്കും കുടുംബത്തിനുമെപ്പമായിരുന്നു.

വിരേ ദി വെഡ്ഡിങ്ങ്

സോനം - കരീന ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിരേ ദി വെഡ്ഡിങ്ങ്. ഇവരെ കൂടാതെ സ്വര ഭാസ്കരും ശിഖയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സോനത്തിന്റ സഹോദരി റിയ കപൂറും എക്ത കപൂറുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 1 നാണ് തിയേറ്ററുകളിൽ എത്തുക. ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ തലപൊക്കിയത്.. സിനിമയുടെ ചിത്രീകരണം മുതലാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്രേ. എന്നാൽ പ്രചരിക്കുന്നത് നട്ടാൽ കുരുക്കാത്ത നുണകളാണെന്നാണ് സോനം വ്യക്തമാക്കുന്നത്.

English summary
Sonam Kapoor responds to rumours of rivalry with Kareena Kapoor Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more