»   »  എല്ലാവർക്കും നന്ദിയുണ്ട്!! വിവാഹ അനുഭവം പങ്കുവെച്ച് സോനം, പറയുന്നത് കേട്ടു നോക്കൂ

എല്ലാവർക്കും നന്ദിയുണ്ട്!! വിവാഹ അനുഭവം പങ്കുവെച്ച് സോനം, പറയുന്നത് കേട്ടു നോക്കൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബോളിവുഡ് താരം സോനം കപൂറും യുവ വ്യനസായി ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസമായെങ്കിലും ഇപ്പേഴും ഇവരുടെ കല്യാണത്തിനെ കുറിച്ചുളള ചർച്ചകളും വാർത്തകളും ബോളിവുഡിൽ പൊടിപൊടിക്കുകയാണ്. ബോളിവുഡ് ഒന്നടങ്കമെത്തിയ വിവാഹം മാമങ്കമായിരുന്നു സോനത്തിന്റേത്. ബിഗ് ഇന്ത്യൻ വെഡ്ഡിങ്ങെന്നാണ് വിവാഹത്തിനെ അറിയപ്പെടുന്നത്. പഞ്ചാബി ആചാര വിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ മാമങ്കത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  പോൺ വീഡിയോ ഫോണിലൂടെ കാണുന്നവർ ഈ ചിത്രം കാണാതെ പോകരുത്!! എക്സ് വീഡിയോസിനെ കുറിച്ച് സംവിധായകൻ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോനത്തിന്റെ വാക്കുകളാണ്. വിവാഹത്തിനെ കുറിച്ചും തുടർന്നുണ്ടായ ആഘോഷ പരിപാടികളുടെ ബഹളങ്ങളും കോലാഹലങ്ങളും അവസാനിച്ചപ്പോഴാണ് എല്ലാവർക്കും നന്ദി അറിയിച്ച് സോനം രംഗത്തെത്തിയത്. ഇസ്റ്റഗ്രാമിൽ വിവാഹദിനത്തിലെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

  എന്റെ പ്രിയപ്പെട്ട ദുൽഖറിന്!! കുഞ്ഞിക്കയെ അഭിനന്ദിച്ച് ലാലേട്ടൻ, ട്വീറ്റ് വൈറലാകുന്നു...

  എല്ലാവർക്കും നന്ദി

  ആളും ബഹളവും ആരവവും ഒഴിഞ്ഞപ്പോഴാണ് തങ്ങളുടെ വിവാഹദിനത്തെ അവിസ്മരണീയമാക്കിയതിന് നന്ദി അറിയിച്ച് വധുവരന്മാർ രംഗത്തെത്തിയത്. സോനം കപൂർ തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് നന്ദിയറിയിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹം ഇത്രയധികം ഭംഗിയാക്കി അച്ഛനും മററു ബന്ധിക്കൾക്കും . സുഹൃത്തുക്കൾക്കും, തന്റെ ഡിസൈനർമാർക്കും, വെഡ്ഡിങ്ങ് പ്ലാനറിനുമെല്ലാം താരം നന്ദി അറിയിച്ചിട്ടുണ്ട്. ഒരോർത്തരുടെ പേര് എടുത്ത് പറഞ്ഞാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്

  മൂന്ന് ദിവസത്തെ വിവാഹ മാമാങ്കം

  ബോളിവുഡ് കണ്ടതിൽവെച്ച് ഏറ്റ വും വലിയ വിവാഹമായിരുന്നു സോനത്തിന്റേത്. സിഖ് ആചാരം പ്രകാരം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആചാരവിധി പ്രകാരമുള്ള ലളിതമായ ചടങ്ങുകൾ മാത്രമായിരുന്നു. വിവാഹം ലളിതമായെങ്കിലെന്ത ബാക്കി മെഹന്ദിയും സംഗീതും വിവാഹ ശേഷമുളള സൽക്കാര പരിപാടിയും പൊടിപൊടിച്ചിരുന്നു. സോനത്തിന്റെ ആന്റിയുടെ മുംബൈയിലുളള വസതിയൽവെച്ചായിരുന്നു വിവാഹം. തുടർന്ന് ഹോട്ടൽ ലീലയിൽ ഗംഭീര വിവാഹ സൽക്കാര ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

  വിവാഹത്തിൽ തിളങ്ങിയ നാലു സുന്ദരികൾ

  സോനം കപൂറിന്റെ വിവാഹം ഒരു ബോളിവുഡ് സിനിമ പോലെ കളർഫുള്ളായിരുന്നു. വിവാഹ ചടങ്ങുകളിലെ പ്രധാനപ്പെട്ട ആകർഷണം സോനത്തിന്റെ നാലു സഹോദരിമാരായിരുന്നു. ബോണി കപൂറിന്റെ മൂത്ത പുത്രി അൻഷുലി, ശ്രീദേവലിയുടെ മക്കളായ ജാൻവി,ഖുശി, സഞ്ജയ് കപൂറിന്റെ മകളായ ഷന എന്നിവരായിരുന്നു വിവാഹത്തിലെ പ്രധാന താരങ്ങൾ. മെഹന്ദി മുതൽ റിസപ്ഷൻവരെ ഈ നാലംഗ സംഘസഹോദരിമാർ തിളങ്ങിയിരുന്നു.

  പാപ്പരാസികൾക്ക് വിരുന്നു

  സോന കപൂറിന്റെ വിവാഹം കൊണ്ട് ഏറ്റവും കൂടുതൽ കോളടിച്ചത് പാപ്പരികൾക്കാണ്. ഇപ്പോൾ തന്നെ വിവാഹവും അതിമായി ബന്ധപ്പെട്ട നിരവധികഥകളാണ് പടച്ചു വിടുന്നത്. പാപ്പരാസികളുടെ കണ്ണുകൾ വിവാഹത്തിനെത്തിയ അതിഥികൾക്ക് ചുറ്റുമായിരുന്നു. അവർ എന്തു ചെയ്യുന്നു. ചിരിക്കുന്നോ കളിക്കുന്നോ ആർക്കൊപ്പമാണ് ഇതുമായി ബന്ധപ്പെട്ട ആയിരം കഥകളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ഗോസിപ്പു കോളങ്ങളിൽ ഒട്ടു മിക്ക താരങ്ങളും നിറ‍ഞ്ഞിട്ടുണ്ട്.

  അപൂർവ്വ കഴ്ച

  താരങ്ങൾ കൊണ്ട് നിബുഢമായിരുന്നു സോനത്തിന്റെ വിവാഹം. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ചയായിരുന്നു ഇത്. പല അവാർഡ് നൈറ്റുകളിൽ പോലും എല്ലാ താരങ്ങളും പങ്കെടുക്കാറില്ല. എന്നാൽ ലീല ബോളിവുഡിലെ താരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. അനിൽ കപൂറിന്റെ സിനിമയിലെ സമകലീകർ ഉൾപ്പെടെ സോനത്തിന്റെ സുഹൃത്തുക്കൾവരെ ഉണ്ടായിരുന്നു സൽക്കാരത്തിന്. താര ജാഡയോ വലിപ്പ ചെറുപ്പമേയില്ലതെ റിസപ്ഷൻ വേദിയിൽ തകർത്താടുകയായിരുന്നു ഇവര്ഡ.

  English summary
  Sonam Kapoor thanks family and friends for making her wedding a success in an adorable note
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more