twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജയ് ദേവഗണ്‍ ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്, വീണ്ടും ഒരു സ്‌പോര്‍ട്‌സ് ബയോപിക് കൂടി

    By Desk
    |

    ഇന്ത്യന്‍ ഫുട്‌ബോളിന്റെ എക്കാലത്തെയും മകച്ച പരിശീലകനായ സയ്ദ് അബ്ദുള്‍ റഹീമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡിലെ ആക്ഷന്‍ താരം അജയ് ദേവഗണ്‍ ആണ് റഹീമായി എത്തുന്നത്.ഭഗത് സിംഗ്, ചാണക്യ എന്നിവരുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ അജയ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

    ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല!!, വ്യാജ വാര്‍ത്തയ്ക്ക് കാരണം?ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല!!, വ്യാജ വാര്‍ത്തയ്ക്ക് കാരണം?

    ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന സയദ്‌ അബ്ദുള്‍ റഹിമിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. അമിത് ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുക.ലോകകപ്പ് നടക്കുന്ന സമയത്താണ് ചിത്രത്തിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. പേരിട്ടിട്ടില്ലാത്ത ചിത്രം ബോണി കപൂറും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രം റിലീസിനെത്തും.

    Ajay devgan

    ആധുനിക ഫുട്‌ബോളിന്റെ ശില്‍പി എന്നും വിശേഷിപ്പിക്കുന്ന സയദ്‌ 1909 ഓഗസ്ത് 17ന് ആണ് ജനിക്കുന്നത്.1950 മുതല്‍ 1963 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സയദ്‌ അബ്ദുള്‍ റഹീം സേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ധേഹം കോച്ചായിരുന്ന സമയം ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടമായിരുന്നു.1962ല്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമിഫൈനലില്‍ എത്തിയപ്പോഴും സയദ്‌ ആയിരുന്നു ടീമിന്റെ പരിശീലകന്‍.മരിക്കുന്നതുവരെ ടീം ഇന്ത്യയെ പരിശീലിപ്പിച്ചു.മികച്ച കോച്ച് എന്നതുപോലെ തന്നെ മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായിരുന്നു സയദ്‌. അദ്ധേഹത്തിന്റെ കീഴില്‍ 1962ല്‍ ഏഷ്യന്‍ ഗെയിംസിനിറങ്ങിയ ഇന്ത്യ മടങ്ങിയത് ഫൈനലില്‍ സൗത്ത് കൊറിയയെ 2-1ന് തകര്‍ത്ത് കീരിടവുമായിരുന്നു.ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് അമ്പത്തിനാലാം വയസ്സില്‍ അദ്ധേഹം മരിക്കുകയായിരുന്നു.ചാണക്യയ്ക്കുശേഷം ഫുട്‌ബോള്‍ കോച്ചായി അജയ് ദേവഗണ്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍

    pic

    English summary
    sports biopic of Syed Abdul Rahim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X