twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് തെറ്റ് തന്നെ, പൊതുസ്ഥലത്ത് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു!!! ഖേദം പ്രകടിപ്പിച്ച് രാജമൗലി!!!

    By Karthi
    |

    ബാഹുബലി എന്ന ചിത്രത്തിനൊപ്പം അതിലെ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ശിവകാമി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണനായിരുന്നു. ചിത്രത്തിനൊപ്പം ഉയര്‍ന്നുവന്ന മറ്റൊരു വിഷയമായിരുന്നു ശിവകാമിയാകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ബോളിവുഡ് താരം ശ്രീദേവിയെ ആയിരുന്നു എന്നതായിരുന്നു. അതിനെത്തുടര്‍ന്ന് രാജമൗലി നടത്തിയ പരമാര്‍ശങ്ങള്‍ വിവാദങ്ങളിലേക്ക് നയിക്കുകയായിരുന്നു. ശ്രീദേവി മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ആ കഥാപാത്രം രമ്യകൃഷ്ണനിലേക്ക് എത്തിയത്. ശ്രീദേവി പിന്മാറിയത് അനുഗ്രഹമായി തോന്നുന്നുവെന്നുമായിരുന്നു രാജമൗലി ഇതിനേക്കുറിച്ച് പറഞ്ഞത്.

    rajamouli

    എന്നാല്‍ രാജമൗലിയുടെ ഈ പ്രസ്താവന തന്ന ഏറെ വിഷമിപ്പിച്ചതായി ശ്രീദേവി തന്റെ പുതിയ ചിത്രമായ മോമിന്റെ പ്രചരണത്തിനിടെ വ്യക്തമാക്കുകയുണ്ടായി. രാജമൗലി പറഞ്ഞതുപോലുള്ള ഡിമാന്‍ഡുകളൊന്നും താന്‍ മുന്നോട്ട് വച്ചിട്ടില്ല. തന്നോട് സംസാരിച്ചത് രാജമൗലിയല്ല നിര്‍മാതാവാണ്. ഒരു പക്ഷെ അദ്ദേഹം രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതാകാം. അതേക്കുറിച്ച് തനിക്ക് അറിയില്ല. തന്റെ ഭര്‍ത്താവും ഒരു നിര്‍മാതാവാണ് നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയാവുന്ന അദ്ദേഹം ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീദേവി അന്ന് വ്യക്തമമാക്കിയിരുന്നു.

    sree devi

    രാജമൗലിയുടെ വിവാദ പരാമര്‍ശവും ശ്രീദേവിയുടെ മറുപടിയും ചര്‍ച്ചയായതോടെയാണ് ഖേദപ്രകടനവുമായി രാജമൗലി രംഗത്തെത്തിയത്. ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷെ താന്‍ ഒരിക്കലും ഈ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്ഡ പാടില്ലായിരുന്നു. തനിക്ക് ശ്രീദേവിയോട് കടുത്ത ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യന്‍ താരങ്ങളുടെ പ്രതീകമാണവര്‍. പുതിയ മോം വലിയ വിജയമായി തീരട്ടേ എന്ന് ആശംസിക്കുന്നതായും രാജമൗലി പറഞ്ഞു.

    English summary
    It was widely reported that Sridevi rejected the role as she didn't get the remuneration demanded by her for the role. Sridevi was apparently hurt by SS Rajamouli's comments. Now, SS Rajamouli in an interview says that he regrets talking about Sridevi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X