twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവി 25 വര്‍ഷം മുന്‍പ് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു ആഗ്രഹമുണ്ടായിരുന്നു! എല്ലാം വൈകിപോയി...!

    |

    ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവിയുടെ മരിച്ചത്. പ്രിയപ്പെട്ട നടിയുടെ മരണം നല്‍കിയ ആഘാതത്തിലായിരുന്നു ആരാധകര്‍. അതിനിടെ ശ്രീദേവി 25 വര്‍ഷമായി മനസില്‍ കൊണ്ട് നടന്ന ഒരു ആഗ്രഹം സഫലമാക്കാതെയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇക്കാര്യം ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

    1993 ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹരിദ്വറില്‍ എത്തിയ ശ്രീദേവിയ്ക്ക് അവിടെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. ഷൂട്ടിംഗ് തീര്‍ന്ന് പോയ ശ്രീദേവി തനിക്ക് വീണ്ടും ഹരിദ്വാറില്‍ പോവണമെന്ന് കുടുംബത്തിന് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ 25 വര്‍ഷം കഴിഞ്ഞിട്ടും ആ ഒരു ആഗ്രഹം മാത്രം നേടിയെടുക്കാന്‍ ശ്രീദേവിയ്ക്ക് കഴിഞ്ഞിരുന്നില്ല.

    ശ്രീദേവിയുടെ മരണം..

    ശ്രീദേവിയുടെ മരണം..

    2018 ഫെബ്രുവരി 24 നായിരുന്നു ഇന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായ ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ബാത്ത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. നടിയുടെ അപ്രത്യക്ഷിതമായ മരണത്തില്‍ ആരാധകരും ബന്ധുക്കളും ഒരുപോലെ പകച്ച് പോയിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാല് ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീദേവിയുടെ മൃതശരീരം ഇന്ത്യയിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. ശ്രീദേവി 25 വര്‍ഷമായി മനസില്‍ കൊണ്ട് നടന്നിരുന്ന ഒരു ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബം തന്നെ ഇക്കാര്യം പുറത്ത് വിട്ടതായി ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

    ഹരിദ്വാറില്‍ പോവണം

    ഹരിദ്വാറില്‍ പോവണം

    1993 ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായിട്ടായിരുന്നു ശ്രീദേവി ആദ്യമായി ഹരിദ്വാറിലേക്ക് പോയത്. പുണ്യഭൂമിയായി ഹരിദ്വാറിനെ നടിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. വീണ്ടും അവിടെ പോകണമെന്ന ആഗ്രഹം ശ്രീദേവി കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ സിനിമാ ജീവിതവും മറ്റ് തിരക്കുകളും നടിയുടെ ആ ആഗ്രഹത്തിന് വിലങ്ങ് നടിയാവുകയായിരുന്നു. 25 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ ആഗ്രഹം സഫലമാക്കാതെയായിരുന്നു നടി പോയത്. വൈകി പോയെങ്കിലും ഇക്കാര്യം ഓര്‍മ്മയിലുള്ള ബോണി കപൂറും കുടുംബാംഗങ്ങളും ശ്രീദേവിയുടെ ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറിലും നിമഞ്ജനം ചെയ്തിരുന്നു.

     തീരുമാനത്തിന് പിന്നില്‍..

    തീരുമാനത്തിന് പിന്നില്‍..

    രാമേശ്വരത്തായിരുന്നു ശ്രീദേവിയുടെ ചിതാഭസ്മം ആദ്യം നിമഞ്ജനം ചെയ്തത്. ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരും മറ്റ് കുടുംബാംങ്ങളും ചേര്‍ന്നായിരുന്നു രാമേശ്വരത്ത് നിന്നും ചടങ്ങുകള്‍ നടത്തിയത്. ശേഷം ശ്രീദേവിയുടെ സാധിക്കാതെ പോയ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ചിതാഭസ്മത്തിന്റെ ഒരു പകുതി ഹരിദ്വാറിലും നിമഞ്ജനം ചെയ്യാന്‍ ബോണി കപൂര്‍ തീരുമാനിക്കുകയായിരുന്നു. ശ്രീദേവി തന്റെ പല ആഗ്രഹങ്ങളും ബാക്കി വെച്ച് കൊണ്ടായിരുന്നു അവസാന യാത്രയ്ക്ക് പോയത്.

    ജാന്‍വിയുടെ അരങ്ങേറ്റം

    ജാന്‍വിയുടെ അരങ്ങേറ്റം

    ബോളിവുഡിലെ പ്രമുഖ നടി എന്നതിനപ്പുറം നല്ലൊരു കുടുംബിനിയായിരുന്നു ശ്രീദേവി. മക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് മൂത്ത മകള്‍ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റമായിരുന്നു. ജാന്‍വി നായികയായി അഭിനയിക്കുന്ന ധഡക്ക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ശശാങ്ക് കൈതന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം ജൂലൈയില്‍ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്. അതിനിടെയായിരുന്നു മരണം ശ്രീദേവിയെ കൂട്ടികൊണ്ട് പോയത്. അമ്മ പോയതിന്റെ തീരാവേദനയിലാണ് ജാന്‍വിയും ഖുഷിയും..

    പൂമരം റിലീസായതോടെ പണി തിരിച്ച് വാങ്ങി ട്രോളന്മാര്‍! കാളിദാസിനും പൂമരത്തിനുമുള്ള അവസാന ട്രോളുകള്‍..പൂമരം റിലീസായതോടെ പണി തിരിച്ച് വാങ്ങി ട്രോളന്മാര്‍! കാളിദാസിനും പൂമരത്തിനുമുള്ള അവസാന ട്രോളുകള്‍..

    സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂസംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ

    English summary
    Sridevi wanted to visit Haridwar 25 years ago and Boney Kapoor made it happen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X