For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ഡിയോളിനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് ഐശ്വര്യയടക്കമുള്ള നടിമാര്‍; കാരണം വെളിപ്പെടുത്തി നടന്‍

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് സണ്ണി ഡിയോള്‍. ഐക്കോണിക് ഹീറോയായ ധര്‍മ്മേന്ദ്രയുടെ മൂത്ത മകന്‍ ആണ് സണ്ണി ഡിയോള്‍. അച്ഛന്റെ പാതയിലൂടെ തന്നെ സണ്ണിയും സിനിമയിലെത്തുകയായിരുന്നു. പിന്നാലെ അനിയന്‍ ബോബിയും നായകനായി മാറി. സണ്ണി ഡിയോള്‍ എന്ന പേര് ഓര്‍മ്മപ്പെടുത്തുക അദ്ദേഹം ചെയ്ത ആംഗ്രി യങ്മാന്‍ റോളുകളും മാസ് ആക്ഷന്‍ ചിത്രങ്ങളുമൊക്കെയായിരിക്കും. ഡായ് കിലോ കാ ഹാത്ത് എന്ന സണ്ണിയുടെ ഡയലോഗ് ഇന്നും ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ഡയലോഗുകളില്‍ ഒന്നാണ്. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ ഹീറോയായിരുന്നു സണ്ണി ഡിയോള്‍ എന്ന് നിസംശയം പറയാം.

  തിരക്കേറിയ താരമായിരിക്കുമ്പോഴും സണ്ണി ഡിയോളിന്റെ കരിയറില്‍ വളരെ രസകരമായൊരു യാദൃശ്ചികതയുണ്ട്. തന്റെ സമകാലികരായ സൂപ്പര്‍നായികമാര്‍ക്കൊപ്പം അധികം സിനിമകള്‍ ചെയ്തിട്ടില്ല സണ്ണി ഡിയോള്‍ എന്നതാണ് അത്. ഇതിന് പിന്നിലെ കാരണം ഒരിക്കല്‍ സണ്ണി ഡിയോള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Aishwarya Rai

  ക്യാച്ച് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം സണ്ണി തന്നെയാണ് തനിക്കൊപ്പം അഭിനയിക്കാന്‍ വലിയ നായികമാര്‍ തയ്യാറായിരുന്നില്ലെന്ന് പറഞ്ഞിട്ടുള്ളത്. ഒരിക്കല്‍ താന്‍ തന്റെ നായികയാകാന്‍ ശ്രീദേവിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ശ്രീദേവി ആ വേണം നിരസിക്കുകയായിരുന്നുവെന്നും സണ്ണി പറയുന്നു. ''ഖയാലിന് വേണ്ടി ഞാന്‍ ശ്രീദേവിയെ സമീപിച്ചിരുന്നു. പക്ഷെ അവര്‍ സിനിമ നിരസിച്ചു'' എന്നായിരുന്നു സണ്ണി ഡിയോള്‍ പറഞ്ഞത്. പിന്നീട് ആ വേഷം അവതരിപ്പിച്ചത് മീനാക്ഷി ശേഷാദ്രിയായിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായ ഐശ്വര്യ റായിയേയും താന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഐശ്വര്യയും തന്റെ ചിത്രത്തില്‍ അഭിനയിക്കാതെ പിന്മാറുകയായിരുന്നുവെന്നാണ് സണ്ണി പറയുന്നത്. ഐശ്വര്യ റായിയും സണ്ണിയും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ ഈ സിനിമ വെളിച്ചം കണ്ടില്ല. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.

  തന്റെ ചിത്രങ്ങള്‍ വലിയ നായികമാര്‍ നിരസിക്കാനുള്ള കാരണവും സണ്ണി തന്നെ വിശദീകരിക്കുന്നുണ്ട്. ''ഞാന്‍ ഒരുപാട് വലിയ നായികമാരെ സമീപിച്ചിട്ടുണ്ട്. പക്ഷെ എനിക്കൊപ്പം അഭിനയിക്കാന്‍ ആരും കൂട്ടാക്കിയില്ല. എനിക്ക് തോന്നുന്നത് അവര്‍ കരുതിയിരുന്നത് ഞാന്‍ ചെയ്യുന്നതൊക്കെ പുരുഷ കേന്ദ്രീകൃതമായ സിനിമകള്‍ ആണെന്നായിരിക്കും'' എന്നായിരുന്നു സണ്ണിയുടെ വിശദീകരണം. ഇപ്പോഴിതാ തന്റെ മകനെ ബോളിവുഡിലേക്ക് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് സണ്ണി ഡിയോള്‍. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പരിപാടിയില്‍ എന്തുകൊണ്ടാണ് തന്റെ മകന്‍ കരണിനെ സ്വയം ലോഞ്ച് ചെയ്യുന്നതെന്നും യഷ് രാജ് ഫിലിംസും ധര്‍മ്മ പ്രൊഡക്ഷന്‍സും പോലുള്ള കമ്പനികളുടെ സിനിമകളിലൂടെ ലോഞ്ച് ചെയ്യാത്തതെന്ന ചോദ്യത്തിന് സണ്ണി ദേഷ്യം പിടിച്ചിരുന്നു.

  ''അതെന്താ വിജേത ഫിലിംസ് നടന്മാരെ നന്നായി ലോഞ്ച് ചെയ്യില്ലേ? ഞങ്ങള്‍ ഒരാളെ ലോഞ്ച് ചെയ്യുമ്പോള്‍ ഗ്ലാമര്‍ കുറഞ്ഞു പോകുമോ? എല്ലാ ഡിയോള്‍മാരേയും വിജേത തന്നെയാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ബേതാബിലൂടെ എന്നേയും ബര്‍സാത്തിലൂടെ ബോബിയേയും സോച്ചാ ന തായിലൂടെ അഭയ് ഡിയോളിനേയും ലോഞ്ച് ചെയ്തത് ഞങ്ങള്‍ തന്നെയാണ്. ഞാന്‍ കരണിന്റെ അച്ഛനാണ്. എന്റെ മകന് ഏറ്റവും മികച്ച് തന്നെയാകില്ലേ ഞാന്‍ ചെയ്യുക. മറ്റൊരു ബാനര്‍ ആണ് അവനെ ലോഞ്ച് ചെയ്യുന്നത് എങ്കില്‍ പോലും ഞങ്ങളും നിര്‍മ്മാണത്തില്‍ പങ്കാളികളാകുമായിരുന്നു'' എന്നായിരുന്നു സണ്ണിയുടെ പ്രതികരണം.

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  ''മറ്റൊരു പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നുവെങ്കില്‍ കഥയില്‍ എന്തെങ്കിലും അഭിപ്രായം ഞങ്ങള്‍ക്ക് പറയാന് തോന്നിയാല്‍ അത് ഈഗോ ക്ലാഷുണ്ടാക്കും. നല്ല കഥയാണ് പ്രധാനം. കരണിനെ ലോഞ്ച് ചെയ്യുമ്പോള്‍ അത് ഞങ്ങള്‍ക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്'' എന്നായിരുന്നു സണ്ണിയുടെ വിശദീകരണം.

  Read more about: sunny deol aishwarya rai
  English summary
  Sunny Deol Reveals Big Actresses Like Aishwarya Rai Refused To Work With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X