Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
രാഖി സാവന്തിനും സെലീനയ്ക്കും സണ്ണിലിയോണിന്റെ മറുപടി
മുംബൈ: തന്നെ അധിക്ഷേപിക്കുന്ന വാക്കുകളുമായി രംഗത്തെത്തിയ ബോളിവുഡ് താരങ്ങളായ രാഖി സാവന്തിനും സെലീന ജെയ്റ്റിലിക്കും സണ്ണി ലിയോണിന്റെ മറുപടി. നടിമാരുടെ അധിക്ഷേപം താന്‍ കണക്കിലെടുക്കുന്നില്ലെന്നും അവ തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഒരു ചടങ്ങിനായെത്തിയ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് ഇവരുടെ ആരോപണങ്ങള്‍. അവ താന്‍ തള്ളുകയാണ്. ഏതെങ്കിലും നടിമാര്‍ ഇങ്ങനെ പറയുന്നത് മുന്‍പ് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അത് അവരുടെ പ്രശ്നമാണ്. താന്‍ അക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി പറഞ്ഞു. ഇന്ത്യയിലെത്തിയത് സിനിമ ചെയ്യാനായാണ്. അതില്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോഴെന്നും സണ്ണി വ്യക്തമാക്കി.
സണ്ണി ലിയോണ്‍ പോണ് താരമാണെന്നും അവര്‍ ഇന്ത്യന്‍ സംസ്കാരത്തെ മോശമാക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആക്ഷേപം. സണ്ണിയെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു. തന്റെ വീട്ടില്‍ വാടകക്കു താമസിച്ചിരുന്ന സണ്ണി വീട് അലങ്കോലമാക്കിയെന്നാണ് സെലീന ജെയ്റ്റിലിയുടെ ആരോപണം.
അമേരിക്കയില്‍ പേരുകേട്ട പോണ്‍താരമായ സണ്ണി ലിയോണ്‍ ജിസം 2 എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ വേരുകളുള്ള സണ്ണിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ കൂടുതല്‍ അവസരങ്ങള്‍ അവരെത്തേടിയെത്തി. അതിനിടെ ചില സിനികളില്‍ ഐറ്റം ഡാന്‍സുകാരിയായും സണ്ണി പ്രേക്ഷകരെ കൈയ്യിലെടുത്തു.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ