For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്ത് സിങ്ങ് ഏറ്റവും ഒടുവിൽ തിരഞ്ഞത് കേരളത്തെ കുറിച്ച്, കാമുകി റിയയും അത് സമ്മതിക്കുന്നുണ്ട്...

  |

  സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലാണ് ദിനംപ്രതി പുറത്തു വരുന്നത്. ബോളിവുഡിനേയും ആരാധകരേയും ഒരുപോലെ ഞെട്ടിപ്പിച്ച വേർപാടായിരുന്നു സുശാന്തിന്റേത്. ഇന്നും പലർക്കും താരത്തിന്റെ ശൂന്യത അംഗീകരിക്കാനായിട്ടില്ല. സുശാന്ത് ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്. സുശാന്ത് സിങ്ങ് രജ് പുത്ത് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെയാണ് എല്ലാവിരലുകളും ഉയരുന്നത്. നടന്റെ പിതാവ് നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

  തുടക്കത്തിൽ വിമർശനങ്ങൾക്ക് നേരെ റിയ മൗനം പാലിച്ചിരുന്നു എന്നാൽ ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ് നടി. സുശാന്തുമായുള്ള ആത്മബന്ധത്തെ കുറിച്ചും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും റിയ വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരുന്നു. സുശാന്ത് നല്ലൊരു കാമുകനും ജീവിത പങ്കാളിയുമാണെന്ന് പറയുന്നതിനോടൊപ്പം തന്നെ താൻ നിരപരാധിയാണെന്ന് റിയ പ്രേക്ഷകർക്ക് മുന്നിൽ പറയുന്നുമുണ്ട്. സുശാന്ത് സിങ്ങ് രജ്പുത്ത് കേരളത്തിലേയ്ക്ക് മാറാൻ ആഗ്രഹിച്ചിരുന്നുവത്രേ . ടൈംസ് നൗ ആണ് ഇതു സംബന്ധമായ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവും ഒടുവിൽ സെർച്ച് ചെയ്തിരിക്കുന്നത്സ്ഥലം വാങ്ങുന്നതിനെ കുറിച്ചാണെന്നും ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുംബൈ പോലീസിനെ പ്രതിരോധത്തിലാക്കി കൊണ്ടാണ് ചാനൽ റിപ്പോർട്ട് പുറത്തു വരുന്നത്. കാമുകി റിയയും ഇതിന കുറിച്ച് സമ്മതിച്ചിട്ടുണ്ട്.


  ടൈസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം, സുശാന്ത് ഏറ്റവും ഒടുവിൽ ഗൂഗിളിൽ തിരഞ്ഞത് കേരളം, ഹിമാചൽ പ്രദേശ്, കൂർഗ് എന്നിവിടങ്ങളിൽ സ്ഥലം വാങ്ങുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ കണ്ടെത്തൽ ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ചാനലിന്റെ റിപ്പോർട്ട് പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.. സുശാന്ത് വിഷാദ രോഗിയാണെന്ന് തെളിക്കുന്ന തരത്തിലുള്ള റിപ്പോർട്ടായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് അന്ന് പുറത്തു വന്നത്.

  Sushant Singh's biopic will release in OTT platform | FilmiBeat Malayalam

  റിയയും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സുശാന്ത് കൂർഗിലോയ്ക്ക് മാറി ഷിഫ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവത്രേ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് വേണ്ടിയുള്ള പ്ലാനിങ്ങും താരം നടത്തിയിരുന്നു. ലാപ്ടോപ്പ് ഉദ്ധരിച്ച് പോലീസ് പുറത്തു വിട്ട റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

  മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കേരളവുമായ വലിയ ആത്മബന്ധമാണ് സുശാന്തിനുള്ളത്. 2018 ലെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും ഉണ്ടായിരുന്നു. സുശാന്തിന്റെ ഇടപെടൽ മലയാളി പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. പ്രളയ കാലത്ത് കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് പറഞ്ഞ ശംഭുരഞ്ജൻ എന്ന ആളുടെ പേരിൽ 1 കോടി രൂപയായിരുന്നു താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകിയത്. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ..

  കേരളത്തിന് വേണ്ടി ഇത്തരത്തിലുള്ള നല്ലൊരു പ്രവർത്തി ചെയ്യാൻ സാധിച്ചതിന് കാരണക്കാരനായ ശംഭുരഞ്ജനോടുള്ള കടപ്പാടും നടൻ സമൂഹമാധ്യമങ്ങളലൂടെ ഇന്ന് പങ്കുവെച്ചിരുന്നു.സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കൂ... എപ്പോഴാണോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു. ഇന്ന് ഈ വാക്കുകൾ മലയാളി ജനതയ്ക്ക് തീർത്താൽ തീരാത്ത വേദനയാണ്.

  Read more about: sushant singh rajput
  English summary
  Sushant Singh Rajput Last googled properties in Kerala, Coorg and many more
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X