For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം തീരുമാനിച്ചതിന് പിന്നാലെ കാമുകനൊപ്പം അവധിക്കാലം ആഘോഷിച്ച് നടി തപ്‌സി; ചിത്രങ്ങള്‍ പുറത്ത്

  |

  താന്‍ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് ബോളിവുഡ് സുന്ദരി തപ്‌സി പന്നു പുറംലോകത്തോട് തുറന്ന് പറഞ്ഞത്. അതുവരെ നടിയുടെ പ്രണയവാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. തപ്‌സിയുടെ വിവാഹം എന്നാണെന്നുള്ള ആരാധകരുടെ ചോദ്യത്തിന് ഇനിയും മറുപടി കിട്ടിയിട്ടെല്ലങ്കിലും വൈകാതെ ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.

  കൊറോണയും ലോക്ഡൗണുമൊക്കെ വന്നതോടെ വീടുകളില്‍ തന്നെ കഴിഞ്ഞിരുന്ന തപ്‌സിയും കാമുകനും ഇപ്പോള്‍ അവധി ആഘോഷിക്കാനെത്തിയ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി തന്നെയാണ് പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ചില രസകരമായ കാര്യങ്ങളും പ്രചരിക്കുന്നുണ്ട്.

  മാതിയസ് ബോ എന്ന ബാഡ്മിന്റന്‍ താരവും തപ്‌സി പന്നുവും ഏറെ കാലായി പ്രണയത്തിലാണ്. നിരന്തരം ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നെങ്കിലും വിവാഹിതരാവാന്‍ തീരുമാനിച്ചുവെന്ന് അടുത്തിടെയാണ് നടി പറഞ്ഞത്. ഇപ്പോഴിതാ മാതിയാസിനും സഹോദരി ഷഗുന്‍ പന്നുവിനുമൊപ്പം മാലിദ്വീപിലെത്തിയിരിക്കുകയാണ് നടി. മാലിദ്വീപ് തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്ന് നടി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവധിക്കാലം ആഘോഷിക്കാനാണ് ഇത്തവണയും ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.

  ബീച്ചിനരികില്‍ ഹാമോക്കില്‍ കിടക്കുന്നതും മനോഹരമായ റിസോര്‍ട്ടില്‍ നിന്നുമുള്ളതുമടക്കം നിരവധി ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിക്കുന്നത്. സ്‌കൂബ ഡൈവിംഗ് നടത്തുന്നതിന്റെ വീഡിയോസും വൈറലാണ്. 'അവധിക്കാലം എനിക്ക് ഇങ്ങനെ കിട്ടി, വളരെ മനോഹരമായൊരു സ്ഥലം തന്നതിന് നന്ദി' എന്നായിരുന്നു ചിത്രങ്ങള്‍ക്ക് തപ്‌സി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

  ഒരു അഭിമുഖത്തിനിടെയാണ് തനിക്കൊരു പ്രണയമുണ്ടെന്ന കാര്യം തപ്‌സി വെളിപ്പെടുത്തിയത്. എന്റെ ജീവിതത്തില്‍ ഒരാളുണ്ട്. എന്റെ വീട്ടുകാര്‍ക്കും അതറിയുകയും ചെയ്യാം. ഒന്നും രഹസ്യമാക്കി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്. എന്നാല്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി ഇതേ കുറിച്ച് ഞാന്‍ സംസാരിക്കുകയുമില്ലെന്നും നടി പറഞ്ഞിരുന്നു. അതിന് പിന്നാലെ മാതിയസ് ബോ യ്‌ക്കൊപ്പമുള്ള നിരവധി ഫോട്ടോസും വീഡിയോസുമെല്ലാം നടി പുറത്ത് വിട്ടിരുന്നു.

  തപ്സിയുടേത് ഇന്ത്യയിലെ വലിയൊരു വിവാഹമായി നടത്താന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മാതാവ് നിര്‍മല്‍ജീത് പന്നു പറഞ്ഞിരുന്നു. എന്റെ വിവാഹവും അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ചെറിയൊരു പരിപാടിയായിട്ടാണ് നടത്തിയത്. മൂന്ന് നാല് ദിവസം കല്യാണം നടത്താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ വിവാഹം നടത്തുന്നതാണ് ഇഷ്ടമെന്നും തപ്സിയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ഇനി അതെന്നാണെന്ന് മാത്രമേ അറിയാനുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്. മൂപ്പത്തിമൂന്നുകാരിയായ തപ്‌സി ഇന്ത്യയില്‍ എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ മോസ് ഡേഞ്ചറസ് സെലിബ്രിറ്റി ലിസ്റ്റില്‍ ഇടംനേടിയിരുന്നു. ക്രിസ്റ്റ്യാനോ റോണാള്‍ഡോ, തബു എന്നിവര്‍ക്ക് ശേഷം മൂന്നാം സ്ഥാനത്താണ് തപ്‌സി സ്ഥനം പിടിച്ചത്.

  English summary
  Taapsee Pannu Celebrating Holidays With Boy Friend Mathias Boe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X