For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പമായിരിക്കാന്‍ 50000 രൂപയുടെ ക്രീം വാങ്ങിയ തബു, ഇനിയാവര്‍ത്തിക്കില്ലെന്ന് താരം; സംഭവിച്ചത്!

  |

  ഇന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് തബു. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലുമെല്ലാം ഒരുപോലെ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭ. വാണിജ്യ സിനിമകള്‍ ക്ലീഷേയാക്കി മാറ്റിയ നായിക സങ്കല്‍പ്പത്തില്‍ ഒതുങ്ങിക്കൂടാന്‍ തയ്യാറാകാതെ കാമ്പുളള വേഷങ്ങള്‍ ചെയ്താണ് തബു സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. ഹിന്ദിയില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം തബു അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

  Also Read: 'ശരത്തേ... ദൈവ കോപം കിട്ടും'; 'മലേയം മാറോടലിഞ്ഞൂ' പാട്ട് പാടാൻ വന്ന കെ.എസ് ചിത്ര പറഞ്ഞതിനെ കുറിച്ച് ശരത്!

  ഒടിടിയിലും സാന്നിധ്യം അറിയിക്കാന്‍ തബുവിന് സാധിച്ചിട്ടുണ്ട്. ചാന്ദിനി ബാറും മക്ബൂലും ഹൈദറും മാച്ചിസുമടക്കം നിരവധി കഥാപാത്രങ്ങളെ തബു പ്രേക്ഷകരുടെ മനസില്‍ നിറച്ചു വച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ് തബു. സിനിമ പോലെ തന്നെ തബുവിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും ആരാധകരുടെ ശ്രദ്ധ നേടിയതായിരുന്നു.

  തബുവിന്റെ പ്രണയങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയത് നാഗാര്‍ജുനയുമായുള്ള സൗഹൃദമായിരുന്നു. ഇരുവരും വാര്‍ത്തകളെ നിഷേധിച്ചുവെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ഏറെനാള്‍ ഇവരെക്കുറിച്ച് എഴുതിയിരുന്നു. എന്തായാലും ഇന്നും അവിവാഹിതയായി തുടരുകയാണ് തബു. 51 കാരിയായ തബുവന്റെ പ്രായത്തെ വെല്ലുന്ന സൗന്ദര്യം പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്.

  Also Read: അമ്മ നടിയാണെന്ന് പോലും മക്കള്‍ക്കറിയില്ല! നമ്മളിലെ 'രാക്ഷസി' ഇപ്പോള്‍ ഇവിടെയുണ്ട്!

  ഇപ്പോഴിതാ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ തബു മനസ് തുറന്നിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''എനിക്ക് രഹസ്യങ്ങളൊന്നുമില്ല. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിതാലി പറയുകയായിരുന്നു, മാഡം സ്‌കിന്‍ നന്നായിട്ടുണ്ട് നിങ്ങളെന്തെങ്കിലും വീട്ടുവൈദ്യം ചെയ്യുന്നുണ്ടോ എന്ന്. ചിലപ്പോള്‍ ഞാന്‍ അവളോട് പറയും കാപ്പി പൊടി ഉപയോഗിച്ചെന്നൊക്കെ. ചില ചെടികള്‍ ഉപയോഗിച്ചെന്നും പറയുന്നു. പക്ഷെ നിങ്ങള്‍ അത് ചെയ്യരുത് ഈ ക്രീം ഉപയോഗിക്കണമെന്ന് അവള്‍ പറയും. 50000 രൂപയുടെ ക്രീമൊക്കെയാണ് നിര്‍ദ്ദേശിക്കുക. ഒരിക്കല്‍ ഞാന്‍ വാങ്ങുകയും ചെയ്തു. ഇനിയൊരിക്കലും വാങ്ങില്ല'' എന്നായിരുന്നു തബു പറഞ്ഞത്.

  Also Read: 'ശരത്തേ... ദൈവ കോപം കിട്ടും'; 'മലേയം മാറോടലിഞ്ഞൂ' പാട്ട് പാടാൻ വന്ന കെ.എസ് ചിത്ര പറഞ്ഞതിനെ കുറിച്ച് ശരത്!


  ''ഞാന്‍ എന്റെ മുഖത്ത് ബോധ പൂര്‍വ്വം ഒന്നും ചെയ്യില്ല. പക്ഷെ എന്നെ കാണാന്‍ നല്ലത് എങ്ങനെയാണെന്ന് എനിക്കറിയാം. ഞാനായിട്ട് ഒന്നും നശിപ്പിക്കുകയോ മാറ്റുകയോയില്ല. അഭിനേതാവ് അല്ലെങ്കിലും അങ്ങനെയായിരിക്കും. എല്ലാവരും അവനവനെ നന്നായി പ്രെസന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാകും. ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാകും. ആരോഗ്യത്തോടെ ഇരിക്കാനും. ഞാനും പരമാവധി ശ്രമിക്കുന്നു'' എന്നും തബു പറയുന്നു.

  ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചും സിംഗിളായി തുടരുന്നതിനെക്കുറിച്ചുമൊക്കെ തബു മനസ് തുറന്നിരുന്നു. ''സിംഗിള്‍ എന്നതൊരു മോശം വാക്കല്ല. പണ്ട് സിംഗിള്‍ ആയിരിക്കുക എന്നതിനെ മോശമായിട്ടായിരുന്നു കണ്ടിരുന്നത്. പക്ഷെ ഇപ്പോഴങ്ങനെയല്ല. റിലേഷന്‍ഷിപ്പുമായി ബന്ധമില്ലാത്ത ഒരുപാട് കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനാകും. ഒറ്റയ്ക്ക് ജീവിക്കാനാകും. പക്ഷെ തെറ്റായൊരു പങ്കാളിക്കൊപ്പം ഏകാന്തതയേക്കാള്‍ മോശമായൊരു അവസ്ഥയായിരിക്കും'' എന്നാണ് തബു പറഞ്ഞത്.

  ഭൂല്‍ ഭുലയ്യ 2വിലാണ് തബു ഒടുവിലായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. താരം ഇപ്പോള്‍ ദൃശ്യം 2വിന്റെ ചിത്രീകരണത്തിരക്കിലാണ്. മലയാളത്തില്‍ ആശ ശരത്ത് ചെയ്ത വേഷമാണ് ഹിന്ദിയില്‍ തബു അവതരിപ്പിക്കുന്നത്. പിന്നാലെ ഖൂഫിയയും അണിയറയിലുണ്ട്. കൈതിയുടെ ഹിന്ദി പതിപ്പായ ഭോലയാണ് അണിയറയിലുള്ള സിനിമ. തമിഴില്‍ നരേന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ തബു ചെയ്യുന്നത്. ഹിന്ദിയിലേക്ക് എത്തുമ്പോള്‍ കഥാപാത്രത്തിന്റെ ജെന്റര്‍ ചെയ്തിരിക്കുകയാണ്. നേരത്തെ എ സ്യൂട്ടബിള്‍ ബോയ് എന്ന ബിബിസി സീരീസിലൂടെ തബു ഒടിടിയിലുമെത്തിയിരുന്നു.

  Read more about: tabu
  English summary
  Tabu Once Bought A Cream Worth 50000 To Look Younger Reveals The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X