For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് വേർപിരിയാൻ ഒരുങ്ങി! ഇന്ന് ആയുഷ്മാന്റെ കവിളിൽ നിന്ന് പിറന്നാൾ കേക്ക് കഴിച്ച് താഹിറ...

  |

  കഷ്ടപ്പാടിന്റേയും കഠിനപ്രയത്നത്തിന്റേയും ഫലം വിജയം തന്നെയാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച നടനാണ് ആയുഷ്മാൻ ഖുറാന. സിനിമ പാരമ്പര്യമോ ബന്ധങ്ങളൊ ഇല്ലാതെ സ്വന്തം പ്രയ്തനം കൊണ്ടാണ് ആയുഷ്മാൻ ബോളിവുഡിൽ നിലയുറപ്പിച്ചത്. അവതാരകനായി കരിയർ ആരംഭിച്ച ആയുഷ്മാൻ തന്റെ ആദ്യ ചിത്രമായ വിക്കി ഡോണറിലൂടെ ബോളിവുഡ് സമവാക്യങ്ങൾ മാറ്റി കുറിക്കുകയായിരുന്നു. ഏക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ‌

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ആയുഷ്മാൻ ഇന്ന് മൂപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ആശംസയുമായി സുഹൃത്തുക്കളും സഹതാരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആയുഷ്മാന്റെ പിറന്നാൾ ആഘോഷ ചിത്രമാണ്. ഭാര്യ താഹിറ കശ്യപാണ് ആ മനോഹരമായ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  34ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ റൊമാന്റിക് ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രിയപ്പെട്ടവന് താഹിറ പിറന്നാൾ ആശംസ നേർന്നത്. ആയുഷ്മാന്റെ മുഖത്ത് നിന്നുള്ള കേക്ക് കഴിക്കുന്നതിന്റെ ചിത്രമാണ് താരപത്നി പങ്കുവെച്ചത്. താഹിറയുടെ പിറന്നാൾ സ്പെഷ്യൽ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നേഹ ധൂപിയ, അംഗദ് ബേഡി, ശിൽ‌പ ഷെട്ടി കുന്ദ്ര തുടങ്ങിയവർ ചിത്രത്തിന് കമന്റുമായി രംഗത്തെത്തുകയായിരുന്നു.ആയുഷ്മാനും താഹിറയും കുട്ടികളായ വിരാജ്വീർ, വരുഷ്ക എന്നിവരോടൊപ്പം ചണ്ഡീഗഢിലാണിപ്പോളുള്ളത്.

  സ്കൂൾ കാലത്തെ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. 7 വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും 2008 ൽ വിവാഹിതരാവുകയായിരുന്നു. ആയുഷ്മാന്റെ പ്രണയ ചിത്രങ്ങൾ പോലെ ഇവരുടെ റൊമാൻസും ഏറെ രസകരമായിരുന്നു. 2001 ൽ സ്കൂൾ ബോർഡ് എക്സാമിന് തയ്യാറെടുക്കുമ്പോഴായിരുന്നു താഹിറയോട അയുഷ്മാൻ പ്രണയാഭ്യർഥന നടത്തിയത്. പുലർച്ചെ 1.48 ന് ഫോണിലൂടെ താരം തന്റെ പ്രണയം തുറന്ന് പറയുകയായിരുന്നു. താഹിറയ്ക്കും ആയുഷ്മാനും വീരാജ്വീർ, വിരുഷ്ക എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

  പ്രണയ വിവാഹമായിരുന്നെങ്കിലും ആയുഷ്മാനുമായി ബന്ധം പിരിയൻ ചിന്തിച്ചിരുന്നതിനെ കുറിച്ച് താഹിറ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കര്യം താരപത്നി വെളിപ്പെടുത്തിയത്. ആയുഷ്മാൻ സ്ക്രീനിൽ ചുംബനരംഗങ്ങൾ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.. ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. ഗര്‍ഭിണിയാകുമ്പോള്‍ ഹോര്‍മോണിന്റെ അളവ് ചാഞ്ചാടിക്കൊണ്ടിരിക്കും. അയാളാണെങ്കില്‍ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്‌ക്രീനില്‍ ചുംബിച്ച് നടക്കുന്ന കാലം. ഞങ്ങള്‍ രണ്ടാളും ചെറുപ്പമായിരുന്നു. എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല.

  Recommended Video

  arvathy Explains Exactly Why 'Kabir Singh' And 'Arjun Reddy' Are So Problematic | Oneindia Malayalam

  ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അയാള്‍ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വത അന്ന് ഞാന്‍ ആര്‍ജിച്ചിരുന്നില്ല. വേര്‍പിരിഞ്ഞാലോ എന്ന് ഞാന്‍ പലതവണ ആലോചിച്ചതാണ്. എന്നാല്‍, ആയുഷ്മാന്‍ അങ്ങനെയായിരുന്നില്ല. എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. പിന്നെയാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയതും നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ തുടങ്ങിയതും. ബോളിവുഡ് സംവിധായിക കൂടിയാണ് താഹിറ കശ്യപ്.

  താഹിറ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: ayushmann khurrana
  English summary
  Tahira Kashyap Shared Romantic Birthday Celebration Pictures With Husbad Ayushmann Khurrana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X