For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

  |

  ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ, പ്രസവം എന്നിവയെല്ലാം വളരെപെട്ടന്ന് വാർത്തകളിൽ നിറയുന്ന കാര്യങ്ങളാണ്. ബോളിവുഡിൽ ഇന്നുള്ള കഴിവുറ്റ നടന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തിയാണ് ആയുഷ്മാൻ ഖുറാന. ഖുറാനയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകർക്ക് സുപരിചതമാണ്. ആയുഷ്മാനെപോലെ തന്നെ മൾട്ടി ടാലന്റഡാണ് താരത്തിന്റെ പത്നി താഹിറ കശ്യപും. സംവിധായിക, എഴുത്തുകാരി തുടങ്ങി വിവിധ മേഖലകളിൽ സജീവമാണ് താഹിറ കശ്യപ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ അടക്കം തന്റേതായ അഭിപ്രായങ്ങൾ തുറന്ന് എഴുതാറുമുണ്ട് താഹിറ.

  Also Read: '30 ലക്ഷം പേരുടെ മരണമൊഴി ഒരു കോടതിക്കും തള്ളാനാവില്ല', മുല്ലപ്പെരിയാർ വിഷയത്തിൽ താരങ്ങൾ

  സ്കൂൾ കാലഘട്ടം മുതലുള്ള സൗഹൃദമാണ് ആയുഷ്മാൻ ഖുറാന-താഹിറ കശ്യപ് വിവാഹത്തിൽ എത്തിയച്ചത്. സംവിധായിക, എഴുത്തുകാരി എന്നതിന് പുറമെ കാൻസറിനെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം തോൽപ്പിച്ച ഒരാൾ കൂടിയാണ് താഹിറ കശ്യപ്. ഏറെക്കാലമായി തന്നോടൊപ്പമുള്ള സു​ഹൃത്തിനെ ആയുഷ്മാൻ ജീവിതസഖിയാക്കിയക് 2011ൽ ആണ്. വിരാജ് വീർ, വരുഷ്ക എന്നീ രണ്ട് മക്കളുണ്ട് ഇരുവർക്കും. ആയുഷ്മാൻ ഖുറാന ക്രാക്കിങ് ദി കോഡ് എന്ന ആത്മകഥ എഴുതിയപ്പോൾ താഹിറയും അദ്ദേഹത്തോടൊപ്പം ആത്മകഥയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ചിരുന്നു.

  Also Read: ആര്യയുടെ മൂന്നാം ഭാ​ഗത്തിൽ നായകൻ അല്ലുവല്ല വിജയ് ദേവരകൊണ്ട?, നിരാശയിൽ ആരാധകർ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2018ൽ ടോഫി എന്നൊരു ഹ്രസ്വചിത്രവും താഹിറ സംവിധാനം ചെയ്തിരുന്നു. 2018ലാണ് താഹിറയിൽ സ്താനാർബുദം കണ്ടെത്തിയത്. കാൻസർ കണ്ടെത്തിയ ശേഷം തന്നെപോലെ കാൻസർ ബാധിച്ചവർക്ക് ഊർജം പകരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായി എപ്പോഴും മുന്നിലുള്ള വ്യക്തി കൂടിയാണ് താഹിറ. കീമോ ചെയ്ത ശേഷമുള്ള ചിത്രങ്ങളടക്കം സോഷ്യൽമീഡിയ വഴി താഹിറ പങ്കുവെച്ചിരുന്നു. ആദ്യമായി അമ്മയായപ്പോൾ താൻ ചെയ്തുപോയ ‌‌ മണ്ടത്തരങ്ങളെ കുറിച്ചും വിഷമതകളെ കുറിച്ചും വെളിപ്പെടുത്തിരിക്കുകയാണിപ്പോൾ താഹിറ കശ്യപ്. ഒരു റസ്റ്റോറന്റിൽ കുഞ്ഞിനെ മറന്നുവെച്ച് പോയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും താഹിറ വെളിപ്പെടുത്തുന്നു. 2012ലാണ് ആദ്യത്തെ കുഞ്ഞ് ആയുഷ്മാന്റേയും താഹിറയുടേയും ജീവിതത്തിലേക്ക് എത്തിയത്. വിരാജ് വീർ എന്നാണ് മകന് ഇരുവരും പേര് നൽകിയത്.

  അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താഹിറ അമ്മയായശേഷം തനിക്ക് പറ്റിയ അബദ്ധങ്ങളെ കുറിച്ചും മണ്ടത്തരങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നത്. കുഞ്ഞ് പിറന്നശേഷം ആദ്യമായി കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം നടന്നതെന്നും താഹിറ പറയുന്നു. 'കുഞ്ഞ് പിറന്ന ആദ്യനാളുകളിൽ ഞാൻ എന്റെ കുഞ്ഞിനെ ഒരു റെസ്റ്റോറന്റിൽ മറന്നുവെച്ച സംഭവമുണ്ടായി. ബാഗും ബില്ലും ഞാൻ മറന്നില്ല... പക്ഷേ ഞാൻ എന്റെ കുഞ്ഞിനെ മറന്നു. ഹോട്ടലിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ എന്റെ അടുത്തേക്ക് വെയിറ്റർ ഓടിവന്നാണ് കുഞ്ഞിനെ മറന്നുവെച്ച കാര്യം ഓർമിപ്പിച്ചത്. മാം നിങ്ങൾ നിങ്ങളുടെ കുട്ടിയെ മറന്നു എന്ന് വെയിറ്റർ എന്നോട് പറഞ്ഞപ്പോൾ റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റ് ആളുകൾ എന്നെ തുറിച്ചുനോക്കി. ഞാൻ ലജ്ജിച്ച് തലതാഴ്ത്തി' താഹിറ കശ്യപ് പറയുന്നു.

  പൊതുഅവധി ദിവസങ്ങളിൽ പോലും കുട്ടികളെ സ്‌കൂളിൽ വിടുന്നത് പോലെയുള്ള മറ്റ് തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും താഹിറ വെളിപ്പെടുത്തി. പിന്നീട് അതെല്ലാം തിരുത്തിയെന്നും താഹിറ പറയുന്നു. തനിക്ക് സുഖമില്ലാതിരുന്നപ്പോൾ അമ്മ തന്റെ കുട്ടികളെ പരിപാലിച്ചതിനെ കുറിച്ചും അന്ന് തനിക്കുണ്ടായിരുന്ന ആകുലതകളെ കുറിച്ചു താരം തുറന്നുപറഞ്ഞു. കുട്ടികൾ രണ്ട് ദിവസം തുടർച്ചയായി ചീസ് സാൻഡ്‌വിച്ചുകൾ കഴിക്കുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമിച്ചുവെന്നും പിന്നീടുള്ള ദിവസങ്ങളിലും ഇപ്പോഴും അസുഖം പോലെ പരി​ഗണിക്കാതെ കുട്ടികൾക്ക് വേണ്ടി സമയം ചിലവഴിക്കാറുണ്ടെന്നും താ​ഹിറ പറയുന്നു. ഇക്കാര്യങ്ങളെല്ലാം താരം തന്റെ പുതിയ പുസ്തകത്തിലും തുറന്നെഴുതിയിട്ടുണ്ട്. മകനെ മറന്നുവെച്ചപ്പോൾ പലരും എന്തൊരു അമ്മയാണിവൾ എന്ന ഭാവത്തോടെയാണ് നോക്കിയിരുന്നതെന്നും താഹിറ കൂട്ടിച്ചേർത്തു.

  ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച താഹിറ തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എഴുതാറുണ്ട്. ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ കുറിച്ച് താഹിറ എഴുതിയ കുറിപ്പ് അടുത്തിടെ വൈറലായിരുന്നു. ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റുവെന്നും 17 തവണയോളം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ വരെ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും താഹിറ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു. ചുരയ്ക്കയും മഞ്ഞളും നെല്ലിക്കയും ചേര്‍ത്തുള്ള ജ്യൂസ് താഹിറ പതിവായി കഴിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അന്ന് കഴിച്ചപ്പോള്‍ ജ്യൂസിന് അല്‍പം ചവര്‍പ്പ് അനുഭവപ്പെട്ടുവെങ്കിലും കുടിച്ച് പൂര്‍ത്തിയാക്കിയെന്നും എന്നാല്‍ വൈകാതെ തന്നെ ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങുകയായിരുന്നുവെന്നുമാണ് താഹിറ വീഡിയോയിലൂടെ പറഞ്ഞത്. ചുരക്കയില്‍ നിന്ന് ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എല്ലാവരെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഇത് കഴിക്കവേ ചവര്‍പ്പ് അനുഭവപ്പെട്ടാല്‍ പെട്ടെന്ന് തന്നെ കഴിക്കാതെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും താഹിറ ഓര്‍മിപ്പിക്കുന്നു.

  കഴിഞ്ഞ ദിവസം സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാ​ഗമായി താഹിറ എഴുതിയ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവായി ശരീരവും മനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആത്മ പരിശോധന നടത്തണമെന്നും അല്ലാത്തപക്ഷം ചില സമയങ്ങളിൽ ചെറുപ്പവും നമ്മുടെ സഹായത്തിന് എത്തില്ലെന്നും എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയാൽ ഒട്ടകപ്പക്ഷിയാകാതെ വേണ്ട നടപടിയെടുക്കുകയാണെങ്കിൽ പിന്നീട് സംഭവിക്കേണ്ട വലിയ വിപത്തുകൾ തടയാൻ സാധിക്കുമെന്നും താഹിറ കുറിച്ചു. നിങ്ങളെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ മൂല്യമുള്ളവരാണെന്ന് മനസിലാക്കി വേണം മുന്നോട്ട് ജീവിക്കാനെന്നും താഹിറ കൂട്ടിച്ചേർത്തു. താഹിറയെപ്പോലെ തന്നെ നടനെന്നതിലുപരി ​ഗായകനും അവതാരകനുമെല്ലാമാണ് ആയുഷ്മാൻ ഖുറാന. വിക്കി ഡോണറിലൂടെയാണ് ആയുഷ്മാൻ ഖുറാനയുടെ സിനിമാ ജീവിതം ആരംഭിച്ചത്. അന്ധാധുന്നിനെ പ്രകടനത്തിന് ലഭിച്ച ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ആയുഷ്മാന് ലഭിച്ചിട്ടുണ്ട്. ഒടിടി റിലീസായിരുന്ന ​ഗുലാബോ സിതാബോ ആയിരുന്നു ഏറ്റവും അവസാനമായി റിലീസിനെത്തിയ ആയുഷ്മാൻ ഖുറാന സിനിമ. അനേക്, ഡോക്ടർ ജി തുടങ്ങി നിരവധി സിനിമകൾ റിലീസിനായി തയ്യാറെടുക്കുന്നുമുണ്ട്.

  Read more about: ayushmann khurrana bollywood
  English summary
  Tahira Kashyap talks about her life after becoming a Mother For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X