For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കാൻ ശ്രമിച്ചു, അലറിയപ്പോൾ ഓടിമറഞ്ഞു, ആദ്യമായാണ് ഇങ്ങനൊരു അനുഭവ'മെന്ന് പായൽ ഘോഷ്

  |

  കഴിഞ്ഞ ദിവസം ബോളിവുഡ് നടി പായൽ ഘോഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കാര്യങ്ങൾ കേട്ട ഞെട്ടലിലാണ് എല്ലാവരും. താരത്തെ പരസ്യമായി കൂറേപേർ ആക്രമിക്കാൻ ശ്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡ് കൊണ്ട് കൈയ്യിൽ അടിയേറ്റെന്നുമാണ് താരം വീഡിയോയിലൂടെ പറയുന്നത്. മുംബൈ അന്ധേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

  actress payal ghosh, payal ghosh photos, payal ghosh attack, payal ghosh issue, പായൽ ഘോഷിന് ആക്രമണം, നടി പായൽ ഘോഷ്, പായൽ ഘോഷ് വാർത്തകൾ, പായൽ ഘോഷ് അനുരാ​ഗ് കശ്യപ്

  മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ മുഖം മൂടി ധരിച്ച ഒരു സംഘം വളയുകയായിരുന്നുവെന്നും തലയിൽ ഇരുമ്പ ദണ്ഡ് വെച്ച് അടിക്കാൻ അവർ ശ്രമിച്ചപ്പോൾ ഒഴിഞ്ഞ് മാറിയതിനാൽ അടി കൈയ്യിലേൽക്കുകയായിരുന്നുവെന്നും നടി പറയുന്നു. 'മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി കാറില്‍ കയറാൻ ശ്രമിക്കുമ്പോൾ മുഖംമൂടി ധരിച്ച ചിലര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ഓടിയടുത്തു. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു.

  Also read: ദുൽഖറിന്റെ 'കുറുപ്പി'ൽ അതിഥി വേഷങ്ങളിൽ മലയാളത്തിലെ യുവതാരങ്ങളും?

  എതിർക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിൽ കമ്പികൊണ്ട് അടിയേറ്റു. മുഖം മൂടി ധാരിയായിരുന്ന ഒരാളുടെ കൈയ്യിൽ ആസിഡ് എന്ന് തോന്നിപ്പിക്കുന്ന ദ്രാവകം ഉണ്ടായിരുന്നു. ആക്രമികളെ ചെറുക്കാൻ കഴിയാതെ വന്നപ്പോൾ അലറി വിളിച്ചു. ഇതോടെയാണ് അവർ തന്നെ ഉപേക്ഷിച്ച് പോയത്. ജീവിതത്തിൽ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. മുംബൈയിൽ നിന്നും ഇങ്ങനൊരു അനുഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പ്ലാൻ ചെയ്ത് നടപ്പാക്കിയ ആക്രമണം ആയിട്ടാണ് തോന്നിയത്...' പായൽ ഘോഷ് പറയുന്നു.

  actress payal ghosh, payal ghosh photos, payal ghosh attack, payal ghosh issue, പായൽ ഘോഷിന് ആക്രമണം, നടി പായൽ ഘോഷ്, പായൽ ഘോഷ് വാർത്തകൾ, പായൽ ഘോഷ് അനുരാ​ഗ് കശ്യപ്

  സംഭവം നടന്ന ശേഷം താരം ഇൻസ്റ്റ​ഗ്രാമിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് എത്തിയതോടെ നിരവധിപേർ താരത്തിന് പിന്തുണയുമായി രം​ഗത്തെത്തി. മന്ത്രി രാംദാസ് അത്വാലെ അടക്കമുള്ള താരത്തെ നേരിട്ട് സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ വേണ്ടത് ചെയ്യുമെന്ന് ഉറപ്പ് നൽകി. അത്വാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി വനിതാ വിഭാ​ഗത്തിന്റെ ഭാരവാഹിയായി 2020 മുതൽ പായൽ ഘോഷ് പ്രവർത്തിക്കുന്നുമുണ്ട്.

  Also read: 'ലാലേട്ടനിലൂടെ ലഭിച്ച മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ്' ഷോബി തിലകൻ

  നടിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും രാംദാസ് അത്വാലെ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. അടിയുടെ ആഘാതത്തിൽ കൈയ്യിൽ പരിക്കേറ്റിട്ടുണ്ടെന്നും വേദന മൂലം ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും പായൽ ഘോഷ് വീഡിയോയിലൂടെ പറയുന്നുണ്ടായിരുന്നു. 2020ൽ സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപിനെതിരെ മീടു ആരോപിച്ച് വാർത്തകളിൽ നിറഞ്ഞ നടി കൂടിയാണ് പായൽ ഘോഷ്. വെർസോവ പോലീസ് സ്റ്റേഷനിലാണ് പായൽ ഘോഷ് സംവിധായകനെതിരേ പരാതി നൽകിയിരിക്കുന്നത്.

  actress payal ghosh, payal ghosh photos, payal ghosh attack, payal ghosh issue, പായൽ ഘോഷിന് ആക്രമണം, നടി പായൽ ഘോഷ്, പായൽ ഘോഷ് വാർത്തകൾ, പായൽ ഘോഷ് അനുരാ​ഗ് കശ്യപ്

  ബലാത്സം​ഗം, സ്ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക, ബലപ്രയോ​ഗത്തിലൂടെ തടഞ്ഞ് വയ്ക്കുക, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പായലിന്റെ പരാതിയിൽ അന്ന് അനുരാ​ഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എബിഎൻ തെലുങ്കുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

  Also read: 'സ്വന്തം കഴിവുകളിലൂടെ ഉയർന്നുവന്നവൾ', കൊച്ചു‍മകൾ നവ്യാ നവേലി ബച്ചന് പ്രിയപ്പെട്ടവളാകുന്നതിന് പിന്നിലെ കാരണം

  തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായിട്ടായിരുന്നു പായൽ ആരോപിച്ചത്. അഭിമുഖത്തിന് ശേഷം പിന്നീട് ട്വിറ്ററിലൂടെയും നടി ഇത് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് അന്ന് പായൽ ഘോഷ് ട്വീറ്റ് പങ്കുവെച്ചത്. പായലിന്റെ ഈ ആരോപണങ്ങൾ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു.

  പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് പ്രതികരിച്ചത്. ഹിന്ദിക്ക് പുറമെ മിസ്റ്റർ റാസ്ക്കൽ അടക്കമുള്ള നിരവധി തെലുങ്ക് സിനിമകളിലും പായൽ ഘോഷ് അഭിനയിച്ചിട്ടുണ്ട്.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  Also read: കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി സംവൃത സുനിൽ

  Read more about: bollywood woman actress
  English summary
  that Was Planned, Take Strict Action On This says actress Payal ghosh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X