For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  19-ാം വയസില്‍ ആദ്യ പ്രണയം, 2019ല്‍ ബ്രേക്കപ്പും പിന്നാലെ വിഷാദവും; കെട്ടകാലത്തെക്കുറിച്ച് ഇലിയാന

  |

  തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇലിയാന ഡിക്രൂസ്. അഭിനയ ജീവിതത്തില്‍ മുന്നോട്ട് പോവുമ്പോഴും വ്യക്തിജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഹൃദയവേദനകളെക്കുറിച്ച് ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ ഇലിയാന മനസ് തുറന്നിരുന്നു. 2019 ല്‍ തന്റെ പ്രണയം തകര്‍ന്നതിനെക്കുറിച്ചായിരുന്നു ഇലിയാന മനസ് തുറന്നത്. അന്നത്തെ മാനസികാവസ്ഥയില്‍ നിന്നും താന്‍ തിരികെ വന്നതിനെക്കുറിച്ചും ഇലിയാന മനസ് തുറക്കുന്നുണ്ട്.

  കുട്ടിയുടുപ്പിട്ട് ഹോട്ട് ലുക്കില്‍ അമേയ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

  ആന്‍ഡ്രു നീബോണ്‍ ആയിരുന്നു ഇലിയാനയുടെ കാമുകന്‍. ഓസ്‌ട്രേലിയ സ്വദേശിയായ നീബോണ്‍ ഫോട്ടോഗ്രാഫര്‍ ആണ്. ഇരുവരും വിവാഹിതാരാവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരാധകരുടെ പ്രിയ ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ആ ബന്ധം അവസാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഇലിയാന മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം.

  പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ഇലിയാന പങ്കുവെക്കുന്നുണ്ട്. പ്രണയം എന്നത് വീട്ടിലേക്ക് വരുന്നത് പോലെയാണെന്നാണ് ഇലിയാന പറയുന്നത്. വീട്ടിലേക്ക് വരുമ്പോള്‍ ലഭിക്കുന്ന ശാന്തതയും കംഫര്‍ട്ടുമാണ് പ്രണയമെന്നായിരുന്നു താരം പറഞ്ഞത്. 2019 ലുണ്ടായ വേര്‍പിരിയലിനെക്കുറിച്ചും ഇലിയാന മനസ് തുറന്നു. ഇത്തരം അനുഭവത്തില്‍ നിന്നും മുക്തി നേടാന്‍ ഒരുപാട് നല്ല വഴികളുണ്ട്. നല്ലൊരു പെണ്‍സൗഹൃദ സംഘം വേണം, കേക്ക് നല്ല സഹായമാണെന്നായിരുന്നു ഇലിയാന തമാശയായി പറഞ്ഞത്.

  പിന്നാലെ താരം ഗൗരവ്വത്തോടെ കൂട്ടിച്ചേര്‍ത്തു, നിങ്ങളെ സ്വയം വിധിക്കരുത്. കേക്ക് തിന്നാന്‍ തോന്നുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് ആശ്വാസം തോന്നിപ്പിക്കുമെങ്കില്‍ ചെയ്യുക. വര്‍ക്ക് ഔട്ട് ചെയ്യാനാണ് തോന്നുന്നതെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. തന്നെ സംബന്ധിച്ച് പെര്‍ഫെക്ട് ഡേറ്റ് എന്നാലത് കടല്‍ക്കരയില്‍ രാത്രി നക്ഷത്രങ്ങളുടെ കീഴിലാണെന്നും താരം പറഞ്ഞു. ചുറ്റിനും കടലിന്റെ ശബ്ദമുള്ളപ്പോള്‍ മണിക്കൂറുകളോളം സംസാരിക്കാനാകുമെന്നും താരം പറയുന്നു.

  തന്റെ പത്തൊമ്പതാം വയസിലായിരുന്നു ആദ്യത്തെ പ്രണയമെന്നാണ് ഇലിയാന പറയുന്നത്. ഇപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നും താരം പറയുന്നു. വിവാഹത്തെക്കുറിച്ചുള്‌ള കാഴ്ചപ്പാട് പങ്കുവെക്കാന്‍ പറഞ്ഞപ്പോള്‍ അതെല്ലാവര്‍ക്കും പറ്റിയതല്ലെന്നായിരുന്നു ഇലിയാനയുടെ മറുപടി. ബിഗ് ബുള്‍ ആണ് ഇലിയാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്‌ലിയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിലെ നായകന്‍.

  Ileana D'cruz Poses Naked in a Bathhub - Filmibeat Malayalam

  തെലുങ്ക് സിനിമയിലൂടെയാണ് ഇലിയാന ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴിലും ഹിന്ദിയിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ബര്‍ഫിയിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. പിന്നീട് ഹിന്ദിയില്‍ സ്ഥിരമാവുകയായിരുന്നു. രുസ്തം, ഫട്ട പോസ്റ്റര്‍ നിക്കല ഹീറോ, റെയ്ഡ്, മുബാറക്കന്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വിഷാദം ഗൗരവ്വമുള്ള വിഷയമാണ്. അതില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം ചികിത്സയല്ല വേണ്ടത്. വിദഗ്ധരുടെ സഹായം തേടുകയാണ് വേണ്ടത്. സ്വന്തം അനുഭവ പരിസരത്തു നിന്നുകൊണ്ട് മറ്റുള്ളവരെ ഉപദേശിക്കാതിരിക്കുകയും ചെയ്യണം.

  Read more about: ileana
  English summary
  The Big Bull Actress Ileana D'Cruz Opens Up How She Deals With Breakup With Andrew Kneebone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X