For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാത്തൂന്‍ എന്ന് വിളിച്ചിരുന്ന കരീന കത്രീനയുമായി പിണങ്ങി; പിണക്കത്തിന് പിന്നിലെ കാരണം ഇങ്ങനെ

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ കരീന വളരെ പെട്ടെന്ന് തന്നെ വലിയ താരമായി മാറുകയായിരുന്നു. തന്റെ പ്രകടനങ്ങള്‍ കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ കരീന ഇന്നും ബോളിവുഡിലെ മുന്‍നിര നായികയാണ്. അതേസമയം വിവാദങ്ങളും എന്നും കരീനയുടെ സന്തത സഹചാരിയാണ്. ഓഫ് സ്‌ക്രീനിലെ കരീനയുടെ പല പ്രസ്താവനകളും വിവാദമായി മാറിയിട്ടുണ്ട്. പല നടിമാര്‍ക്കെതിരേയും കരീന നടത്തിയ പ്രസ്താവനകള്‍ താരത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ട്. അത്തരത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നാണ് കത്രീന കൈഫുമായുള്ള കരീനയുടെ പ്രശ്‌നം.

  സാം മാസ് അല്ല മരണമാസാണ്! താരസുന്ദരിയുടെ പുത്തൻ ലുക്ക്

  ഒരിക്കല്‍ കത്രീന കൈഫ് കരീനയെ സീനിയര്‍ എന്ന് വിളിച്ചതാണ് കരീനയെ ചൊടിപ്പിച്ചത്. ഇതിനെതിരെ മറ്റൊരു അഭിമുഖത്തില്‍ കരീന രംഗത്ത് എത്തുകയായിരുന്നു. ''ഞാന്‍ അവളുടെ ഫിലിമോഗ്രഫി കൃത്യമായി പിന്തുടരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ അരങ്ങേറ്റം ഞാന്‍ ഓര്‍ക്കുന്നില്ല. അഭിനയത്തെക്കുറിച്ചാണെങ്കില്‍, ഞാന്‍ കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുതന്നെയാകും അവളും ഉദ്ദേശിച്ചിട്ടുണ്ടാവുക'' എന്നായിരുന്നു കരീന 2012 ല്‍ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ രണ്ട് പേരും രണ്ട് തരത്തിലുള്ള അഭിനേതാക്കള്‍ ആണെന്നും അതിനാല്‍ തങ്ങള്‍ക്കിടയില്‍ താരതമ്യത്തിന് സാധ്യതയില്ലെന്നും കരീന പറയുന്നുണ്ട്.

  പിന്നീട് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ സെയ്ഫ് അലി ഖാനൊപ്പം എത്തിയപ്പോഴും കരീനയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെയ്ഫ് അലി ഖാന്‍ ആ സമയം കത്രീനയോടൊപ്പം അഭിനയിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം ഉടലെടുത്തതായിരുന്നു കത്രീനയെക്കുറിച്ച് കരീനയ്ക്ക് പറയാനുണ്ടായിരുന്നു. സെയ്ഫിനെ കാണാനായി താന്‍ സെറ്റില്‍ പോയിരുന്നു. എന്നാല്‍ ഷൂട്ടിംഗിന്റെ ക്ഷീണം കാരണം സെയ്ഫ് വിശ്രമിക്കാന്‍ പോയി. പിന്നാലെ താനും കത്രീനയും ഒരുമിച്ച് പുറത്ത് പോവുകയായിരുന്നുവെന്നും രണ്ട് മൂന്ന് മണിക്കൂര്‍ തങ്ങള്‍ ഒരുമിച്ച് ചെലവിട്ടെന്നുമായിരുന്നു കരീന പറഞ്ഞത്.

  ഈ സമയത്ത് കത്രീന കൈഫ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. ഇതും കരീനയ്ക്ക് കത്രീനയോടുണ്ടായിരുന്നു അതൃപ്തി കുറയാന്‍ കാരണമായി മാറുകയായിരുന്നു. അതേ പരിപടായില്‍ കത്രീനയെ കരീന അഭിസംബോധന ചെയ്തത് നാത്തൂന്‍ എന്നായിരുന്നുവെന്നതും ആരാധകര്‍ ഏറ്റെടുത്ത കാര്യമായിരുന്നു. രണ്‍ബീറിന്റേയും കത്രീനയുടേയും വിവാഹത്തിന് കത്രീനയുടെ ഹിറ്റ് പാട്ടുകള്‍ക്ക് ചുവടുവെക്കുമെന്നും കരീന പറഞ്ഞിരുന്നു. 2015 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ കരീന പറഞ്ഞത് രണ്‍ബീറിന് കത്രീന പെര്‍ഫെക്ട് ആണെന്നായിരുന്നു. കരീനയെക്കുറിച്ച് കത്രീനയ്ക്കും നല്ലത് മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. തനിക്ക് എന്നും പിന്തുണ മാത്രമാണ് കരീന നല്‍കിയിരുന്നതെന്നാണ് കത്രീന പറഞ്ഞത്.

  എന്നാല്‍ പിന്നീട് കത്രീനയും രണ്‍ബീറും പിരിഞ്ഞു. ഇതോടെ കത്രീനയുമായി കരീനയും അകലുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത് അടക്കം നിന്നിരുന്നു. പിന്നീടൊരിക്കല്‍ നേഹ ധൂപിയ അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയ കരീനയോട് രണ്‍ബീറിന് ചേരുന്നത് കത്രീനയാണോ ദീപികയാണോ എന്ന് ചോദിച്ചപ്പോള്‍ ആരുമല്ലെന്നായിരുന്നു കരീനയുടെ മറുപടി. എന്തായാലും ആ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസാനിച്ചുവെന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസമായിരുന്നു കത്രീനയുടെ വിവാഹം. യുവനടന്‍ വിക്കി കൗശലാണ് വരന്‍. വിക്കിയുടേയും കത്രീനയുടേയും വിവാഹത്തിന് കരീന ആശംസയുമായി എത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിണക്കം അവസാനിപ്പിച്ച് കരീന വീണ്ടും കത്രീനയെ ഫോളോ ചെയ്യാന്‍ തുടങ്ങിയെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

  തന്നെ മൃഗസ്നേഹിയാക്കിയതാണ് , അതിന് കാരണം അച്ഛൻ, ആ സംഭവം വെളിപ്പെടുത്തി രഞ്ജിനി

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിക്കിയും കത്രീനയും വിവാഹിതരായത്. തങ്ങളുടെ പ്രണയവും വിവാഹ വാര്‍ത്തയുമൊക്കെ മാധ്യമങ്ങളില്‍ നിന്നും എന്നും രഹസ്യമാക്കി വച്ചവരായിരുന്നു കത്രീയും വിക്കിയും. താരദമ്പതികളുടെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

  Read more about: kareena kapoor katrina kaif
  English summary
  The Love Hate Relationship Of Kareena Kapoor And Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion