For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്കയെക്കാൾ മുമ്പ് ബോളിവുഡിൽ എത്തി!! താരം ശകാരിച്ച യുവാവ് ആരാണെന്ന് അറിയാമോ, കാണൂ

  |

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയില‍ പ്രധാന ചർച്ച വിഷയം അനുഷ്കയുടെ വീഡിയോയായിരുന്നു. റോഡിൽ പ്ലാസ്റ്റിക് മാലിന്യം കാറിൽ ഇരുന്ന് വലിച്ചെറിഞ്ഞതിന് താരം യുവാവിനെ ശകാരിച്ചിരുന്നു. ഈ വീഡിയോ കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരങ്ങളെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

  ആകാംക്ഷയ്ക്ക് വിരാമം!! ബിഗ് ബോസ് 2ലെ മത്സരാർഥികൾ ഇവരൊക്കെ, ആരൊക്കെയെന്ന് നോക്കൂ...

  മുംബൈ സ്വദേശി അർഹാൻ സിംഗ് എന്ന യുവാവിനെയാണ് അനുഷ്ക ശകരിച്ചത്. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് അർഹാൻ. കൂടാതെ ബോളിവുഡ് മായും ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. അനുഷ്ക ബോളിവുഡിൽ എത്തുന്നതിനു മുൻപ് തന്നെ അർഹൻ ബോളിവുഡിൽ ചുവട് വച്ചിരുന്നു.

  ആ സമയത്ത് സഹായിച്ചത് ദിലീപ് മാത്രം! പ്രതീക്ഷിക്കാത്ത പ്രതിഫലം തന്നു, കൊല്ലം തുളസി പറഞ്ഞതിങ്ങനെ..

   ഷാരൂഖാനോടൊപ്പം

  ഷാരൂഖാനോടൊപ്പം

  1996 ലായിരുന്നു അർഹാന്റെ ബോളിവുഡ് പ്രവേശനം ഇംഗ്ലീഷ് ബാബു ദേശി മേം എന്ന ഷാരൂഖ് ചിത്രത്തിൽ ബാലതാരമായി അർഹാൻ അഭിനയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് അർഹാൻ പങ്കുവെച്ചിരുന്നു. കൂടാതെ 1990 കാലഘട്ടത്തിൽ പ്രശസ്തമായ ടെലിവിഷൻ ഷോയായിരുന്നു ദേഖ് ഭായ് ദേഖ്. ഇതിലും ഇയാൾ വേഷമിട്ടിരുന്നു. കൂടാതെ മാധുരിക്കൊപ്പം രാജ എന്ന ചിത്രത്തിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.

  പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം

  പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം

  ശുചിത്വത്തെ മറയാക്കി പബ്ലിസിറ്റി എന്ന ഉദ്യേശത്തോടെ നിങ്ങൾ ഈ പ്രവർത്തി ചെയ്തത്. ഒരു വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത ലംഘിച്ചാണ് നിങ്ങൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിലൂടെ നിങ്ങൾ തന്റെ മകനെ നാണം കൊടുത്തി. നിങ്ങൾ രണ്ടാളും സമൂഹത്തിന്റെ ഉയർന്ന തട്ടിൽ നിൽക്കുന്നവരായിക്കാം. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി ഒരുപാട് ഫോളോവേഴ്സ് ഉണ്ടാകും. ഈ പ്രവർത്തി കാണിച്ചതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിച്ചത്. എന്തെങ്കിലും പ്രതിഫലം ലഭിച്ചോ എന്നും അർഹാന്റെ അമ്മ ചോദിച്ചു.

   അനാവശ്യമായ വിദ്വേഷം

  അനാവശ്യമായ വിദ്വേഷം

  ഈ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ തന്റെ മകനെ അനാവശ്യമായ വിദ്വേഷത്തിലേയ്ക്കാണ് വലിച്ചിട്ടത്. അവൻ ചെയ്തുവെന്ന് നിങ്ങൾ ആരോപിക്കുന്ന ഒരു തെളിവുകൾ പോലുമില്ലാത്ത് ഇത്ര നിസാരമായ കാര്യത്തിന് മതഭ്രാന്തന്മാര്‍ വരുത്തി വയ്ക്കുന്ന അപകടത്തിലേയ്ക്കും അവനെ കൊണ്ടെത്തിച്ചു. ഇന്ന് അവന്റെ സുരക്ഷയോർത്ത് താൻ ഏറെ ദുഃഖിക്കുകയും വേദിനിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചും. ഒരാളുടെ പേരും പ്രശംസ്തിയും തകർക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്നും അവർ ചോദിക്കുന്നുണ്ട്.

  സ്വന്തം ഭാഗം വൃത്തിയാക്കൂ

  സ്വന്തം ഭാഗം വൃത്തിയാക്കൂ

  പ്രേക്ഷകരുടേയും ഫോളോവേഴ്സിന്റേയും എണ്ണം കൂട്ടാനാണെങ്കിൽ സ്വന്തം സ്ഥലത്തെ മാലിന്യ നിർമാർജനത്തിന് എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. സ്വന്തം സ്ഥലത്തെ മാനിവ്യ നിർമ്മാർജനത്തിനായി അധികാരികളുടെ മുന്നിൽ ശബ്ജദം ഉയർത്തണം. അത് നിങ്ങൾ ചെയ്തില്ല. നിങ്ങൾ ജനങ്ങളുടെ ഇടയിൽ പേര് നേടിയെടുക്കാനായി വീഡിയോ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. നിങ്ങളുടെ ഉദ്യേശം സത്യസന്ധമായിരുന്നെങ്കിൽ ഒരിക്കലും വീഡിയോ പോസ്റ്റ് ചെയ്യുകയില്ലായിരുന്നെന്നും അർഹാന്റെ മാതാവ് പറഞ്ഞു.

   സ്വന്തം ഭാഗം വൃത്തിയാക്കൂ

  സ്വന്തം ഭാഗം വൃത്തിയാക്കൂ

  ഇത്രയും പ്രശ്നമായിട്ടും അർഹാൻ പ്രതികരിക്കാതിരുന്നതിന്റെ കാരണം നിങ്ങളുടെ സെലിബ്രിറ്റി പദവി കണ്ട് പേടിച്ചിട്ടല്ല. ആരോടും എന്തും തുറന്നടിക്കാമെന്നുള്ള നിങ്ങളുടെ ചിന്തയിൽ നിന്ന് വ്യത്യസ്തമാണ് അവൻ വളർന്നതെന്നും അമ്മ ഗീതാഞ്ജലി പറഞ്ഞു. സംഭവത്തിൽ അർഹാൻ പ്രതികരിച്ചിരുന്നു. മപ്പ് പറഞ്ഞിട്ടും താരങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ലെന്നായിരുന്നു അർഹാന്റേയും അഭിപ്രായം. കൂടാതെ അനുഷ്കയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു

  English summary
  The Man Schooled By Anushka Sharma For Littering Apparently Appeared In A Shah Rukh Khan Film As A Boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X