twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് ഐതിഹാസിക താരങ്ങളെ അനുസ്മരിച്ച് ഓസ്‌കര്‍ വേദി!!

    By Akhila Ks
    |

    ബോളിവുഡ് ഐതിഹാസിക താരങ്ങളെ അനുസ്മരിച്ച് ഓസ്‌കാര്‍ വേദി. മാര്‍ച്ച് അഞ്ചിന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ വെച്ച് നടന്ന ചടങ്ങിലാണ് അടുത്തിടെ അന്തരിച്ച ബോളിവുഡ് താരങ്ങളായ ശശി കപൂറിനെയും നടി ശ്രീദേവിയെയും അനുസ്മരിച്ചത്. ഇവര്‍ക്കൊപ്പം ജയിംസ് ബോണ്ട് നടനായ റോഗര്‍ മൂറിനെയും കൊമേഡിയനായ ജെറി ലൂയിസിനെയും വേദി അനുസ്മരിച്ചു.

    1940കളിലാണ് ശശി കപൂറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ശശി കപൂര്‍ പ്രവര്‍ത്തിച്ച ശശി കപൂര്‍ 2017 ഡിസംബറിലാണ് മരിച്ചത്. 79 വയസായിരുന്നു. ഏറെ കാലമായ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ശശി കപൂറിനെ, 2011ല്‍ പത്മഭൂഷണും 2015ല്‍ ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചിരുന്നു.

    oscarawards2

    116 ഹിന്ദി ചിത്രങ്ങളിലും 12 ഇംഗ്ലീഷ് ചിത്രങ്ങളിലും ശശി കപൂര്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയില്‍ എത്തിയ ശശി കപൂറിന്റെ ആദ്യ നായക ചിത്രം 1961ല്‍ പുറത്തിറങ്ങിയ ധര്‍മ്മപുത്രിയാണ്. സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫെബ്രുവരി 24നാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി അഭിനയരംഗത്ത് എത്തുന്നത്.

    ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

    ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! കാരണം ഇത്; സംവിധായകന്റെ വെളിപ്പെടുത്തൽഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! കാരണം ഇത്; സംവിധായകന്റെ വെളിപ്പെടുത്തൽ

    English summary
    On March 05, the 90th Academy Awards remembered two legendary Bollywood actors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X