For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നു; സത്യാവസ്ഥ ഇങ്ങനെ! സുഹൃത്ത് പറയുന്നു

  |

  കഴിഞ്ഞ ദിവസം ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞ വാര്‍ത്തയായിരുന്നു സൂപ്പര്‍ താരം ആമിര്‍ ഖാന്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നത്. ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവും നീണ്ടനാളത്തെ വിവാഹ ജീവിതത്തിന് അവസാനമിട്ടു കൊണ്ട് തങ്ങള്‍ പിരിഞ്ഞതായി അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചത്. ആമിര്‍ ഖാന് മറ്റൊരു നടിയുമായി പ്രണയമുണ്ടെന്നും ഇതാണ് വിവാഹ മോചനത്തിന് കാരണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഗോസിപ്പുകള്‍ ഒന്നും തന്നെ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

  ബുര്‍ജ് ഖലീഫയെ കപ്പിലാക്കി മംമ്ത; പുത്തന്‍ ചിത്രങ്ങള്‍l

  വിവാഹ മോചനത്തിന് ശേഷവും കിരണും ആമിറും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ആമിര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ സെറ്റില്‍ നിന്നുമുള്ള ആമിറിന്റേയും കിരണിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നും ബിസിനസ് പങ്കാളിത്തവും തുടരുമെന്നും താരങ്ങള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.

  പിന്നാലെയായിരുന്നു ആമിറിനൊപ്പം മറ്റൊരു നടിയുടെ പേര് ചേര്‍ത്തുവച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ദംഗലിലൂടെ ബോളിവുഡില്‍ എത്തിയ നടി ഫാത്തിമ സന ഷെയ്ഖും ആമിറും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതിന് ശേഷമാണ് ആമിറിന്റെ വിവാഹം ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് പിന്നാലെ ആമിര്‍ വിവാഹിതനാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്റെ സിനിമയുടെ വിജയത്തെ മറ്റൊന്നും ബാധിക്കരുതെന്ന കാരണത്താലാണ് ആമിര്‍ പ്രണയവും വിവാഹവുമെല്ലാം രഹസ്യമാക്കി വെക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  ആ സംഭവത്തില്‍ ഇപ്പോഴിതാ മറ്റൊരു പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമിറിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ള പ്രതികരണം പറയുന്നത് വിവാഹ വാര്‍ത്ത തീര്‍ത്തും വ്യാജം ആണെന്നാണ്. ആമിറും കിരണും വിവാഹമോചിതരായത് അവരുടെ തീരുമാനം പ്രകാരമാണെന്നും ആമിറിന്റെ മൂന്നാം വിവാഹ വാര്‍ത്തകള്‍ വ്യാജമാണെന്നുമാണ് പ്രതികരണം. ഇതോടെ ബോളിവുഡിലെ സമീപകാലത്തെ ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നിന് കൂടി അവസാനമായിരിക്കുകയാണ്.

  നേരത്തെ തന്റെ പേരിനൊപ്പം ആമിറിന്റെ പേരും ചേര്‍ത്തു വച്ച് ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ ഫാത്തിമ തന്നെ രംഗത്ത് എത്തിയിരുന്നു. ''ചില അപരിചിതര്‍, ഞാന്‍ കണ്ടിട്ടേയില്ലാത്ത ചിലര്‍ എന്നെക്കുറിച്ച് എഴുതുകയാണ്. അതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്നവര്‍ക്ക് അറിയില്ല. അത് വായിക്കുന്നവര്‍ കരുതുന്നത് ഞാന്‍ നല്ല ആളല്ല എന്നാകും. അവരോട് നിങ്ങള്‍ എന്നോട് ചോദിക്കൂ, ഞാന്‍ മറുപടി പറയാം എന്ന് പറയാന്‍ തോന്നുന്നുണ്ട്. ആളുകള്‍ തെറ്റായ ധാരണകള്‍ ഉണ്ടാക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്'' എന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം.

  'ശരീരത്തെ പരിഹസിക്കുന്ന ആരാധകർക്ക്, ആരാധന അവസാനിപ്പിച്ച് പോകാം', പൊട്ടിത്തെറിച്ച് ബി​ഗ് ബോസ് വിജയി!

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  പതിനഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു ആമിര്‍ ഖാനും കിരണും തങ്ങള്‍ പിരിയുകയാണെന്ന് അറിയിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ഈ പതിനഞ്ച് വര്‍ഷം മനോഹരമായിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം ആമിര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണം തുടരുകയാണ്. ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിലൂടെ ബോളിവുഡിലെ ഖാന്‍ ത്രയം ഒരുമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍ താരം നാഗ ചൈതന്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  Read more about: aamir khan
  English summary
  The Rumours Of Aamir Khan Getting Married For Third TIme Are Fake Says Source
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X