Don't Miss!
- Sports
IND vs SA: ഇന്ത്യന്‍ ടി20 ടീമില്‍ ഇവര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട! ഇതാ അഞ്ചു പേര്
- Lifestyle
പുലര്‍ച്ചെയുള്ള സ്വപ്നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം
- News
ജിഎസ്ടി: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെ എന്‍ ബാലഗോപാല്‍
- Finance
ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം
- Automobiles
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
- Travel
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
'ബെഡ്റൂമിൽ നിന്ന് ടെറസിൽ വന്ന് വിവാഹം വീണ്ടും ബെഡ്റൂമിലേക്ക്'; വിവാഹത്തെ കുറിച്ച് അജയ് ദേവ്ഗൺ
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ തന്നെ ഇഷ്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗൺ. കജോളും അജയ് ദേവ്ഗണും ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് 1999ൽ വിവാഹിതരായി. ഗുണ്ടാരാജ്, ഇഷ്ക്, ദിൽ ക്യാ കരേ, രാജു ചാച്ച, പ്യാർ തോ ഹോനാ ഹായ് ത, തൻഹാജി: ദി അൺസംഗ് വാരിയർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തലവേദന തകർത്ത തങ്ങളുടെ മധുവിധു സ്വപ്നങ്ങളെ കുറിച്ച് കജോൾ മുമ്പ് പറഞ്ഞിരുന്നു. കല്യാണത്തിന് മുമ്പായി തന്നെ കജോൾ അജയ്യോട് ആവശ്യപ്പെട്ടിരുന്നു മധുവിധുവിന് ലോകം മുഴുവൻ ചുറ്റിക്കാണണം എന്ന്. അങ്ങനെ വിവാഹം കഴിഞ്ഞ ഉടൻ ഇരുവരും വേൾഡ് ടൂറിന് പോയി.

ആദ്യം സെറ്റുകളിൽ വെച്ച് പരസ്പരം തങ്ങൾ മിണ്ടാറുപോലുമില്ലായിരുന്നുവെന്ന് അജയ്ദേവ്ഗൺ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാവരോടും നന്നായി സംസാരിക്കുന്ന വ്യക്തിയായിരുന്നു കജോൾ എന്നും എന്നാൽ താൻ ആരോടും മിണ്ടാത്ത ഒരാളാണെന്ന് കജോൾ വിചാരിച്ചിരുന്നതിനാൽ തന്നോട് മിണ്ടാറില്ലായിരുന്നുവെന്നുമാണ് അജയ് ദേവ്ഗൺ പറയുന്നത്. വിവാഹത്തേയും പ്രണയത്തേയും കുറിച്ച് അജയ് ദേവ്ഗൺ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read: 'വിവാദമായ വിവാഹം, ആര്യയുമായുള്ള പ്രായവ്യത്യാസം, മകളുടെ ജനനം'; മനസ് തുറന്ന് നടി സയേഷ
അജയും ഭാര്യ കജോളും എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് അജയിനോട് ചോദിച്ചപ്പോൾ അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'വളരെ വിരസമായ കഥയാണ്. യഥാർത്ഥത്തിൽ കഥയില്ല. ഞാൻ നിശബ്ദനായിരുന്നു. അവൾ വിചാരിച്ചത് ഞാനൊരു സംസാരിക്കാത്ത ആളാണെന്നാണ്. ആദ്യമൊക്കെ ഞങ്ങൾ സംസാരിക്കാൻ പ്രയാസമായിരുന്നു. പക്ഷേ ക്രമേണ സംസാരിച്ച് തുടങ്ങി. അങ്ങനെയാണ് അത് തുടങ്ങിയത്. പ്രേമം പറയുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പിന്നീട് ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നവരാണ് തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്റെ വിവാഹം വലിയ വിഷയമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാൽ ഞാൻ എന്റെ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങി... എന്റെ ടെറസിൽ വന്ന് വിവാഹം കഴിച്ചു... വീണ്ടും ഞാൻ കിടപ്പ് മുറിയിലേക്ക് മടങ്ങി' അജയ് ദേവ്ഗൺ പറയുന്നു.
Also Read: 'അമ്മയുടെ നിർബന്ധമായിരുന്നു, കരഞ്ഞ് വിളിച്ചാണ് പോയത്'; മിസ് കേരള ഫിറ്റ്നസ് അനുഭവം പങ്കുവെച്ച് നടി മിയ!
നേരത്തെ അജയുമായുള്ള സുഖകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്താണ് എന്ന് കജോളിനോട് ചോദിച്ചപ്പോൾ കജോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ ഒരുപാട് സംസാരിക്കുകയും അദ്ദേഹം നിശബ്ദമായി കേൾക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം വിജയിച്ചതെന്ന് ഞാൻ കരുതുന്നു. അജയ് കൂടുതലൊന്നും സംസാരിക്കുന്ന വ്യക്തിയല്ല. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം തെറ്റുകൾ വരുത്താൻ വേണ്ടി കാത്തിരിക്കുകയും ശേഷം തർക്കിക്കാൻ പരസ്പരം കാത്തിരക്കുകയും ചെയ്യും' കജോൾ പറഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും കുറച്ചുനാൾ കജോൾ വിട്ടുനിന്നെങ്കിലും പിന്നീട് താരം തിരിച്ചെത്തി. കജോളും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ തൻഹാജിയായിരുന്നു. ശേഷം അജയ് ദേവ്ഗണിന്റെ സൂര്യവൻഷിയും റിലീസ് ചെയ്തിരുന്നു. രൗജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലും അജയ് ദേവ്ഗൺ അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടും അഭിയിച്ചിട്ടുള്ള സിനിമയിൽ രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ചിത്രം 2022 വേനലവധിയോട് അടുത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നടൻ എന്നതിലുപരി സംവിധായകനായും കഴിവ് തെളിയിച്ചിട്ടുള്ള അജയ് ദേവ്ഗൺ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്ന തിരക്കിലാണ്.
Also Read: 'സ്ഫടിക'മില്ലാതെ അൽഫോൺസിന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റ്, മനപൂർവം ഒഴിവാക്കിയതാണോയെന്ന് ആരാധകർ!