For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫ്-കരീന വിവാഹ വാര്‍ത്ത അറിഞ്ഞ മുന്‍ഭാര്യ ചെയ്തത്! വെളിപ്പെടുത്തി സാറ അലി ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഈയ്യടുത്തായിരുന്നു കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സെയ്ഫിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കരീനയുമായി നടന്നത്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളായ സാറ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. കേദാര്‍നാഥ് ആയിരുന്നു സാറയുടെ അരങ്ങേറ്റ സിനിമ. ചിത്രം വലിയ വിജയമായി മാറിയില്ലെങ്കിലും സാറയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ രണ്‍വീര്‍ സിംഗിന്റെ നായികയായി അഭിനയിച്ച സിമ്പ വന്‍ വിജയമായി മാറിയതോടെ സാറയുടെ കരിയറിനുള്ള അടിത്തറ ലഭിക്കുകയായിരുന്നു.

  താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. ഇന്നത്തെ മിക്ക താരങ്ങളും ഇങ്ങനെ സിനിമയിലെത്തിയവരാണ്. ബോളിവുഡിലെ ഈ നെപ്പോട്ടിസം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തായാലും യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല സാറ കയ്യടി നേടുന്നത്, അഭിമുഖങ്ങളിലും മറ്റും തന്റെ മറയില്ലാത്ത സംസാരം കൊണ്ടും സാറ കയ്യടി നേടുന്നു. ഇത്തരത്തില്‍ ഒരിക്കല്‍ തന്റെ അച്ഛന്‍ സെയ്ഫ് അലി ഖാന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സാറയുടെ വാക്കുകള്‍ വാര്‍ത്തയായിരുന്നു.

  സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരാവുകയാണെന്ന് അറിഞ്ഞപ്പോള്‍ അമൃത സിംഗ് പ്രതികരിച്ചതിനെക്കുറിച്ചായിരുന്നു ഒരു അഭിമുഖത്തില്‍ സാറ അലി ഖാന്‍ വെളിപ്പെടുത്തിയത്. 2012 ലായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ബോളിവുഡിലെ രണ്ട് വലിയ താരങ്ങളുടെ വിവാഹം എന്ന നിലയില്‍ വന്‍ ആര്‍ഭാടത്തോടെയായിരുന്നു വിവാഹം നടന്നത്. ബോളിവുഡ് കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഢംബര വിവാഹങ്ങളിലൊന്നായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട സെയ്ഫീനയുടേത്.

  ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ അമ്മ ആദ്യം ചെയ്തത് എന്തെന്ന് സാറ വ്യക്തമാക്കിയത്. ''എന്റെ അച്ഛന്‍ കരീനയെ വിവാഹം കഴിച്ചപ്പോള്‍, ഞാനോര്‍ക്കുന്നുണ്ട്, ഞാനും അമ്മയും കൂടി ലോക്കറില്‍ പോയി ജ്വല്ലറികള്‍ പുറത്തെടുക്കുകയായിരുന്നു ചെയ്തത്. ഞാന്‍ ഏത് ജുംകയാണ് ഇടേണ്ടതെന്ന് ചോദിച്ചു'' എന്നായിരുന്നു സാറ പറഞ്ഞത്. സെയ്ഫിന്റേയും കരീനയുടേയും വിവാഹത്തിന് സാറ ധരിച്ചിരുന്നത്. അബു ജാനിയുടേയും സന്ദീപ് ഖോസ്ലയുടേയും ലെഹങ്കയായിരുന്നു. അമ്മ തന്നെയായിരുന്നു അവരെ വിളിച്ചതും സെയ്ഫ് കല്യാണം കഴിക്കുകയാണെന്നും ഏറ്റവും മനോഹരമായ ലെഹങ്ക തന്നെ സാറയ്ക്ക് വേണ്ടി ഒരുക്കണമെന്ന് പറഞ്ഞതെന്നും സാറ പറയുന്നു.

  തന്റെ അമ്മയ്ക്ക് കരീനയോട് സ്നേഹവും ബഹുമാനവും ആണെന്നും സാറ പറഞ്ഞിരുന്നു. വിവാഹ ശേഷവും സെയ്ഫും അമൃതയും നല്ല സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷ ദിവസങ്ങളിലും വീടുകളിലെ പരിപാടികള്‍ക്കുമെല്ലാം ഇരുവരും പങ്കെടുക്കാറുണ്ട്. സെയ്ഫിന്റെ ഭാര്യ കരീനയുമായി സാറയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ കരീനയുടെ കടുത്ത ആരാധികയായിരുന്നുവെന്നും സാറ പറഞ്ഞിരുന്നു. സെയ്ഫിന്റെ മകന്‍ തൈമുറും സാറയും വളരെ അടുത്ത ബന്ധമാണുള്ളത്. അവന്റെ എല്ലാ കാര്യത്തിനും തുടക്കം മുതല്‍ സാറ കരുതലോടെ കൂടെയുണ്ടായിരുന്നുവെന്ന് കരീന തന്നെ പറഞ്ഞിട്ടുണ്ട്.

  Also Read: സുമിത്രയെ തകർക്കാനുള്ള പുതിയ തന്ത്രവുമായി വേദിക, ഇക്കുറി കാലിടറുമോ, കുടുംബവിളക്ക് എപ്പിസോഡ്

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം ഈയ്യടുത്തായിരുന്നു കരീന കപൂര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് മകന് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ പേരിനെ ചൊല്ലി താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തെ തൈമുറിന്റെ പേരിനെ ചൊല്ലിയും താരങ്ങള്‍ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശിക്കുന്നവരെ ഗൗനിക്കുന്നില്ലെന്നാണ് ദമ്പതികളുടെ പ്രതികരണം. അതേസമയം ജഹാംഗീറിന്റെ ജനനത്തിന് ശേഷം കരീന വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

  English summary
  This Is How Amrita Singh Reacted To Saif Ali Khan And Kareena Kapoor's Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X