Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
'ഒരേ അധ്വാനം, പക്ഷെ അവനും എനിക്കും രണ്ട് നീതി'; ആ സിനിമയോട് ദീപിക നോ പറയാൻ കാരണം
ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന് ചിത്രം ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ഏതൊരു നടിയും ആഗ്രഹിക്കുന്ന സ്വപ്ന തുല്യമായൊരു അരങ്ങേറ്റമായിരുന്നു ദീപികയ്ക്ക് ലഭിച്ചത്. ആദ്യ ചിത്രം തന്നെ വന്‍ വിജയമായി മാറിയതോടെ ദീപികയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികാണ് ദീപിക പദുക്കോണ്‍. തന്റെ അഭിനയ മികവു തെളിയിക്കാനും ദീപികയ്ക്ക് സാധിച്ചു. നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദീപിക.
Also Read: 'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക
സിനിമയിലെ പ്രകടനം പോലെ ഓഫ് സ്ക്രീനില്‍ ദീപിക മുന്നോട്ട് വെക്കുന്ന നിലപാടുകളും ശ്രദ്ധ നേടാറുണ്ട്. ബോളിവുഡില്‍ നിലനില്‍ക്കുന്ന പല പ്രശ്്നങ്ങളെക്കുറിച്ചും ദീപിക മനസ് തുറന്നിട്ടുണ്ട്. അത്തരത്തില്‍ ദീപിക ശബ്ദമുയര്ത്തിയൊരു വിഷയമായിരുന്നു പ്രതിഫലത്തിലുള്ള വ്യത്യാസം. പുരുഷന്മാര്ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ വളരെയധികം കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് പലപ്പോഴായി തുറന്നു പറയുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്തിട്ടുള്ള താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍.

ഒരിക്കല്‍ ഒരു പുസ്തകപ്രകാശന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദീപിക ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു. പ്രതിഫലത്തിലെ അന്തരത്തെക്കുറിച്ചുള്ള ഭിന്നതകാരണം താന്‍ ഒരു സിനിമ ഉപേക്ഷിച്ച അനുഭവവും ദീപിക പങ്കുവച്ചിരുന്നു. തന്റെ പ്രതിഫലം വെട്ടിക്കുറച്ച് ആ പണം കൂടി നല്കി ഒരു നടനെ സിനിമയിലേക്ക് കൊണ്ടു വരാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇത് അറിഞ്ഞതോടെ താന്‍ ആ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് ദീപിക പറഞ്ഞത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ആ സംഭവത്തെക്കുറിച്ച് ദീപിക വിശദമാക്കിയിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

''ഈയ്യടുത്തൊരു സംഭവമുണ്ടായി. ഒരു ഡയറക്ടര്‍ ആണ് സിനിമ എനിക്ക് ഓഫര്‍ ചെയ്തത്. എനിക്കാ സിനിമയുടെ കഥ ഇഷ്ടമായി. പക്ഷെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ സംഭവിച്ചത് ഇതാണ്. ഇത്രയാണ് എന്റെ പ്രതിഫലമെന്ന് ഞാന്‍ പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കമായി. പിന്നെ വന്ന് അയാള്‍ പറഞ്ഞത് എന്നെ അഫോര്‍ഡ് ചെയ്യാനാകില്ല, അയാള്‍ക്ക് ഒരു നടനെ കൊണ്ടു വരേണ്ടതുണ്ടെന്നുമായിരുന്നു. അത് കേട്ടതും ഞാന്‍ റ്റാറ്റ-ബായ് പറഞ്ഞു. എന്റെ ട്രാക്ക് എനിക്കറിയാം. എന്റെ വില എനിക്കറിയാം. എന്റെ സിനിമകള്‍ പോലെ അയാളുടെ സിനിമകള്‍ വിജയിക്കുന്നില്ലെന്നും എനിക്കറിയാം. അതുകൊണ്ട് ആ പറഞ്ഞത് തീര്‍ത്തും വിവരക്കേടായിരുന്നു. എനിക്ക് മാന്യമല്ലെന്ന് തോന്നിയ പ്രതിഫലമുള്ള തോന്നിയ സിനിമയോട് നോ പറയാന്‍ എനിക്ക് മടിയില്ല'' എന്നായിരുന്നു ദീപിക പറഞ്ഞത്.

നടിമാര്‍ തങ്ങളുടെ ആവശ്യത്തിനായി ശബ്ദമുയര്‍ത്തേണ്ടത് പ്രധാനമാണെന്നും ദീപിക പറഞ്ഞു. ഒരു സിനിമയില്‍ തുല്യമായ സംഭാവന നല്കുമ്പോഴും നായകന് നല്കുന്നതിനേക്കാള് കുറച്ച് പ്രതിഫലം തനിക്ക് നല്കുന്ന അവസ്ഥയില്‍ സമാധാനത്തോടെ ജോലി ചെയ്യാനാകില്ലെന്നും ദീപിക പറഞ്ഞു. ''ഇന്ന് ആ ചുവടുകള്‍ എടുക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് വേണ്ടിയാണ്. കാരണം ഇന്ന് ഞാന്‍ ഉറങ്ങുക സമാധാനത്തോടെയായിരിക്കും. നായകനോളം തന്നെ സിനിമയിലേക്ക് ക്രിയാത്മകമായ സംഭാവന നല്‍കുകയും മൂല്യം കൊണ്ടു വരികയും ചെയ്യുമ്പോഴും കുറച്ച് പ്രതിഫലം ലഭിക്കുന്ന ചിന്തയോട് സഹകരിക്കാന്‍ തന്റെ മനസ് അനുവദിക്കില്ലെന്നും ദീപിക പറയുന്നു. ഞാന്‍ അതില്‍ ഓക്കെ അല്ലെന്നാണ് ദീപിക ഉറച്ച ശബ്ദത്തോടെ പറയുന്നത്.

ഛപാക് ആയിരുന്നു ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമായിരുന്നു ഛപാക് പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാണവും ദീപികയായിരുന്നു. മേഘ്ന ഗുല്‍സാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ദീപികയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 83യാണ് പുതിയ സിനിമ. ചിത്രം നാളെയാകും റിലീസ് ചെയ്യുക. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്. 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. പിന്നാലെ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന പഠാന്, പ്രഭാസിനൊപ്പമുളള തെലുങ്ക് ചിത്രം തുടങ്ങിയ സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.