For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവയില്‍ നിന്നും ഇവനെ ഞാനെങ്ങനെ രക്ഷിക്കും! തൈമുറിന്റെ ജനനത്തിന് പിന്നാലെ ഡോക്ടറോട് കരീന

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. റെഫ്യൂജി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കരീന ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ്. സിനിമ പോലെ തന്നെ തന്റെ വ്യക്തി ജീവിതം കൊണ്ടും കരീന എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സൂപ്പര്‍ നായകന്‍ സെയ്ഫ് അലി ഖാന്‍ ആണ് കരീനയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമെല്ലാം ആഘോഷിച്ച ഒന്നായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആരാധകര്‍ കാത്തിരുന്ന സെയ്ഫീനയുടെ വിവാഹം.

  അതീവ സുന്ദരിയായി മൗനരാഗം താരം ഐശ്വര്യ റംസി, ലേറ്റസ്റ്റ് ചിത്രം കാണാം

  രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്. തൈമുര്‍ അലി ഖാനാണ് മൂത്ത മകന്‍. രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാന് ഈയ്യടുത്താണ് കരീന ജന്മം നല്‍കിയത്. താര ദമ്പതികളുടെ മക്കള്‍ ആയത് കൊണ്ട് തന്നെ എന്നും മാധ്യമങ്ങള്‍ കരീനയുടേയും സെയ്ഫിന്റേയും പിന്നാലെയുണ്ട്. അതുകൊണ്ട് തന്നെ പാപ്പരാസികളുടെ പ്രിയപ്പെട്ടവനാണ് തൈമുര്‍. താരപുത്രന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ നല്‍കുന്ന ഈ അമിത ശ്രദ്ധ തൈമുറിനെ അസ്വസ്ഥപ്പെടുത്താറുമുണ്ട്.

  അമ്മയും മകനും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്ലേ സ്‌കൂളില്‍ നിന്നും തൈമുറിനെ കൂട്ടിക്കൊണ്ട് പോകാന്‍ കരീന എത്തുന്നതും ഷൂട്ടിംഗ് ലൊക്കേഷനില്‍ അമ്മയോടൊപ്പം എത്തുന്ന തൈമുറുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇരുവരേയും ഒരുമിച്ച് കാണുക എന്നത് ആരാധകര്‍ക്കും ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. മകന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് കരീന കാണിക്കാറുള്ളത്. ആദ്യത്തെ കണ്‍മണി ആയത് കൊണ്ട് തന്നെ തൈമുറിന്റെ ജനനവും തുടര്‍ന്നുള്ള നാളുകളിലും താന്‍ വളരെയധികം ശ്രദ്ധാലുവായിരുന്നുവെന്ന് ഒരിക്കല്‍ കരീന തന്നെ പറഞ്ഞിട്ടുണ്ട്.

  തൈമുര്‍ ജനിച്ചതിന് പിന്നാലെ താന്‍ ഡോക്ടറോട് ആദ്യം ചോദിച്ചത് രോഗങ്ങളില്‍ നിന്നും അവനെ എങ്ങനെ സംരക്ഷിച്ച് നിര്‍ത്താം എന്നായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ കരീന തന്നെ പറഞ്ഞത്. ന്യുമോണിയയില്‍ നിന്നും മകനെ എങ്ങനെ രക്ഷിക്കാം, മറ്റ് രോഗങ്ങള്‍ വരാതെ എങ്ങനെ നോക്കാം എന്നൊക്കെയായിരുന്നു ജനിച്ച ഉടനെ താന്‍ ഡോക്ടറോട് ചോദിച്ചതെന്നാണ് കരീന പറയുന്നത്. താന്‍ വല്ലാതെ ടെന്‍ഷന്‍ അടിച്ചിരുന്നുവെന്നും എന്നാല്‍ ഡോക്ടര്‍ തനിക്ക് ഇമ്മ്യുണിസേഷന്‍ ചാര്‍ട്ട് കാണിച്ച് തരികയും അത് പാലിക്കുകയും ചെയ്തതോടെയാണ് മനസ് ശാന്തമായതെന്നും കരീന പറയുന്നുണ്ട്.

  2016 ഡിസംബര്‍ 20 നായിരുന്നു തൈമുറിന്റെ ജനനം. സൂപ്പര്‍ താരങ്ങളുടെ മകന്‍ ആയത് കൊണ്ട് തന്നെ തൈമുര്‍ ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ താരുപത്രനായി മാറുകയായിരുന്നു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ തൈമുര്‍ ഒരിക്കല്‍ സിനിമയിലെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം തൈമുറിന്റെ പേരിടല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഒന്നും സെയ്‌ഫോ കരീനയോ ഗൗനിച്ചില്ല. ഈയ്യടുത്താണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തൈമുറിനെ പോലെ ജേഹിന്റെ പേരിടലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

  കത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നു

  രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു കരീന. ഇപ്പോള്‍ താരം സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ത്രീ ഇഡിയറ്റ്‌സിന് ശേഷം കരീനയും ആമിറും ഒരുമിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ.

  Read more about: kareena kapoor
  English summary
  This Is The First Thing Kareena Kapoor Asked After Elde Son Taimur Was Born
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X