For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് ദിവസം അവന്‍ എന്നെ നടത്തിച്ചു; ഹിറ്റ് ഗാനത്തില്‍ ആമിര്‍ മാത്രം ഇല്ല, പിന്മാറ്റം ഇക്കാരണത്താല്‍

  |

  ദീപിക പദുക്കോണ്‍ എന്ന ബോളിവുഡിന്റെ താരറാണിയുടെ അരങ്ങേറ്റം കൊണ്ടും ഷാരൂഖ് ഖാന്റെ ഇരട്ടവേഷം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ഓം ശാന്തി ഓം. ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകളും വന്‍ വിജയമായിരുന്നു. ഇരട്ടവേഷത്തിലായിരുന്നു ദീപികയും ചിത്രത്തില്‍ എത്തിയത്. ഇന്നും ചിത്രത്തിന് ഒരുപാട് ആരാധകരുണ്ട്. സിനിമാപ്രേമികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങളും ഓം ശാന്തി ഓമിലുണ്ടായിരുന്നു.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ഓം ശാന്തി ഓമിലെ സൂപ്പര്‍ഹിറ്റായി മാറിയ ഗാനമായിരുന്നു ദീവാന്‍ഗി ദീവാന്‍ഗി. ബോളിവുഡിലെ സൂപ്പര്‍താരങ്ങളെല്ലാം ഈ പാട്ടില്‍ അണിനിരന്നിരുന്നു. സല്‍മാന്‍ ഖാന്‍. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, കജോള്‍, പ്രിതീ സിന്റ, റാണി മുഖര്‍ജി, വിദ്യ ബാലന്‍, ബോബി ഡിയോള്‍, പ്രിയങ്ക ചോപ്ര, ശില്‍പ ഷെട്ടി, ജിതേന്ദ്ര, കരിഷ്മ കപൂര്‍, ജൂഹി ചൗള, തബു, ഗോവിന്ദ, മിഥുന്‍ ചക്രവര്‍ത്തി, രേഖ ഇങ്ങനെ പോകുന്ന ആ പാട്ടില്‍ അണിനിരന്ന താരങ്ങളുടെ പട്ടിക.

  ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാള്‍ കൂടിയായ ഫറാ ഖാന്‍ ആയിരുന്നു സിനിമയുടെ സംവിധായകയും. ഒരുപാട് ഹിറ്റ് സ്റ്റെപ്പുകളും ഈ ഗാനത്തില്‍ റീക്രിയേറ്റ് ചെയ്യുകയുണ്ടായി. അക്ഷരാര്‍ത്ഥില്‍ ഏതൊരു ആരാധകനേയും ആവേശം കൊള്ളിക്കുന്നതായിരുന്നു ആ ഗാനം. എന്നാല്‍ സൂപ്പര്‍ഹിറ്റായി മാറിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന പാട്ടില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ആമിര്‍ ഖാന്റെ.

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് ഖാന്‍ ത്രയങ്ങള്‍. കരിയറിന്റെ തുടക്കത്തില്‍ ഇവരില്‍ പലരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഖാന്‍ ത്രയത്തില്‍ രണ്ടു പേരെയെങ്കിലും ഒരുമിച്ചൊരു സിനിമയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഈ ആഗ്രഹമാണ് ഓം ശാന്തി ഓമിലെ പാട്ടിലൂടെ ഫറ ഖാന്‍ നിറവേറ്റിയത്. കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഷാരൂഖും സല്‍മാനും. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ചത് അന്ദാസ് അപ്‌നാ അപ്‌നായില്‍ ആയിരുന്നു.

  മൂന്ന് ബിഗ് ഖാന്മാരേയും ഒരു ഫ്രെയിമില്‍ കൊണ്ടു വരിക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്ന ബോളിവുഡിലെ ചുരുക്കം ചിലരില്‍ ഒരാളാണ് ഫറ ഖാന്‍. എന്നാല്‍ ഷാരുഖിനൊപ്പം സല്‍മാനെ എത്തിച്ച ഫറയ്ക്ക് ആമിര്‍ ഖാനെ മാത്രം എത്തിക്കാനായില്ല. പിന്നീട് ഇതേക്കുറിച്ച് ഫറ ഖാന്‍ തന്നെ മനസ് തുറന്നിട്ടുണ്ട്. 2019 ലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ വച്ചാണ് ഫറ തന്റെ സ്വപ്‌ന ഫ്രെയിമിനെക്കുറിച്ച് മനസ് തുറന്നത്.

  ''ആമിര്‍ ഖാനേയും എനിക്ക് അതില്‍ കൊണ്ടു വരണം എന്നുണ്ടായിരുന്നു മൂന്ന് ഖാന്മാരും ഒരുമിച്ചുള്ളൊരു ഷോട്ടിന് വേണ്ടി ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആമിര്‍ എന്നെ പത്ത് ദിവസമാണ് ചുറ്റിച്ചത്. ന്നിട്ടും അവന് വരാന്‍ സാധിച്ചില്ല. താരേ സമീന്‍ പര്‍ എന്ന സിനിമയുടെ എഡിറ്റിംഗ് നടക്കുകയായിരുന്നു'' എന്നായിരുന്നു ഫറ പറഞ്ഞത്. ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു താരേ സമീന്‍ പര്‍. ചിത്രം ഒരുപാട് പ്രശംസ നേടിയതായിരുന്നു. ആ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലിയുടെ തിരക്കില്ലായിരുന്നുവെങ്കില്‍ ആമിറും ആ ഗാനത്തിലെത്തുമായിരുന്നു. എങ്കിലത് മൂന്ന് ഖാന്മാരേയും ഒരുമിച്ച് ഒരു ഫ്രെയിമില്‍ കാണാനുള്ള സുവര്‍ണാവസരം ആരാധകര്‍ക്ക് നല്‍കിയേനെ.

  Also Read: നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി; 'ഇച്ചാക്ക'യെക്കുറിച്ച് മോഹന്‍ലാല്‍

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ പഠാനില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്ത ഷാരൂഖ് തിരികെ വരുന്ന സിനിമയാണ് സീറോ. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഷാരൂഖിനേയും സല്‍മാനേയും ഒരു ഫ്രെയിമില്‍ കാണാം. ഇതിനിടെ ആമിര്‍ ഖാന്‍ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖും സല്‍മാനും അതിഥി വേഷത്തിലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എങ്കില്‍ അന്ന് നടക്കാതെ പോയ ആ സ്വപ്‌ന ഫ്രെയിം ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.

  English summary
  This Is The Reason Why Aamir Khan Refused To Do The Cameo In Shahrukh Khan's Om Shanti Om
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X