For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ദേഹം ഒട്ടും റൊമാന്റിക് അല്ല; ഇത്രയും പ്രണയ ഗാനങ്ങളെഴുതിയ ഭര്‍ത്താവിനെ കുറിച്ച് ശബാന അസ്മി പറയുന്നതിങ്ങനെ

  |

  അഞ്ച് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്ത ബോളിവുഡിലെ മുന്‍നിര നായികയാണ് ശബാന അസ്മി. തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജവേദ് അക്തറിനെയായിരുന്നു നടി വിവാഹം കഴിച്ചത്. നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെങ്കിലും നിരന്തരമായിട്ടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടം പറച്ചിലിൽ ശബാന വീണ് പോവുകയായിരുന്നു. അങ്ങനെ 1984 ഡിസംബര്‍ നാലിനാണ് താരവിവാഹം നടക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ശബാനയുടെ പിതാവുമായ കൈഫി അസ്മിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. ആ കൂടി കാഴ്ച കൊണ്ട് തന്നെ ഇരുവരുടെയും ജീവിതം മാറി മറിഞ്ഞ സംഭവങ്ങളാണ് നടന്നത്.

  ആദ്യമായി കണ്ടപ്പോള്‍ തന്നെ അവളുടെ സൗന്ദര്യത്തില്‍ ജവേദ് ആകൃഷ്ടനാവുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടം ശബാന പാടെ അവഗണിച്ചു. ആ സമയത്ത് നടിയും എഴുത്തുകാരിയുമായ ഹണി ഇറാനിയെ ജവേദ് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും കാലങ്ങള്‍ക്ക് ശേഷം എല്ലാത്തിലും മാറ്റം വന്നു. തന്നോടുള്ള ജവേദിന്റെ യഥാര്‍ഥ സ്‌നേഹം മനസിലാക്കിയ ശബാന അത് സ്വീകരിക്കുകയും ഒരുമിച്ചൊരു ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈ വരുന്ന ഡിസംബറില്‍ രണ്ടാളുടെയും 37-ാം വിവാഹ വാര്‍ഷികമാണ്.

  shabsjaved

  വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ശബാന തന്റെ ഭര്‍ത്താവിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് നടി പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റുകയാണ്. 'യഥാര്‍ഥ ജീവിതത്തില്‍ തന്റെ ഭര്‍ത്താവായ ജദേവ് അക്തര്‍ വളരെ റൊമാന്റിക് ആണോ എന്ന് നിരവധി പേര്‍ ശബാനയോട് ചോദിക്കാറുണ്ട്. ഹൃദയം തുളുമ്പുന്ന തരത്തില്‍ പ്രണയത്തെ കുറിച്ച് അദ്ദേഹം എഴുതിയ ഗാനങ്ങളൊക്കെ കേട്ടാണ് പലരും അങ്ങനെ ചോദിക്കുന്നത്.

  ചില പെണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്ന് അദ്ദേഹത്തെ കുറിച്ച് ചോദിക്കും. അത്രയും പ്രണയഗാനങ്ങള്‍ ഒരുക്കിയ ഭര്‍ത്താവ് അല്ലേ ജവേദ്. അദ്ദേഹം നിങ്ങളുടെ അടുത്ത് എത്രത്തോളം റൊമാന്റിക് ആണെന്നാവും അവരുടെ ചോദ്യം. അദ്ദേഹം തീരെ റൊമാന്റിക് അല്ലെന്നായിരിക്കും ഞാന്‍ പറയുക. അങ്ങനൊന്ന് ആ ശരീരത്തില്‍ പോലും ഇല്ല.

  shabsjaved

  തങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് പരസ്പരമുള്ള സൗഹൃദം ആണെന്നാണ് ശബാന പറയുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതിയാലും അവരുടെ ഫ്രണ്ട്ഷിപ്പ് അവസാനിക്കില്ലെന്നാണ് ജവേദിനും പറയാനുള്ളത്. പരസ്പര ബഹുമാനവും സൗഹൃദവും അടിസ്ഥാനമാക്കിയുള്ളതാണ്. ശബാനയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണെങ്കിലും രണ്ടാള്‍ക്കും ഒരേ കാഴ്ചപാടാണ് ചില കാര്യങ്ങളില്‍. പല കാര്യങ്ങളിലും അദ്ദേഹം തന്റെ പിതാവിനെ പോലെ ആണെന്നാണ് ശബാന പറയുന്നത്. രണ്ടാളുടെയും ബാക്ഗ്രൗണ്ട് ഏകദേശം ഒരുപോലെ ആയിരുന്നു.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അദ്ദേഹം ജീവിതത്തില്‍ തീരെ റൊമാന്റിക് അല്ല. അതിനുള്ള കാരണവും നടി പറയുന്നുണ്ട്. 'നിങ്ങളൊരു ട്രപീസ് അവതരിപ്പിക്കുന്ന സര്‍ക്കസ് കലാകാരന്‍ ആമെന്ന് വിചാരിക്കുക. സര്‍ക്കസ് കഴിഞ്ഞ് വീട്ടിലെത്തിയാലും നിങ്ങള്‍ തലകീഴായി തൂങ്ങി കിടക്കുമോ' ഇങ്ങനെ ആണ് പ്രണയത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ യുക്തി. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധത്തില്‍ റൊമാന്റിക് എന്നൊന്നില്ലെന്നും ശബാന പറയുന്നു. നിലവില്‍ കരണ്‍ ജോഹര്‍ ഒരുക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയിലാണ് ശബാന അസ്മി അഭിനയിക്കുന്നത്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  Read more about: actress നടി
  English summary
  Throwback: Shabana Azmi Says Her Husband Javed Akhtar Not A Romantic Person In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X