For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യൽമീഡിയ ഇളക്കി മറിച്ച സൽമാൻ-കത്രീന രഹസ്യ വിവാഹം, വൈറലായ വീഡിയോയ്ക്ക് പിന്നിൽ

  |

  ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലറാണ് സൽമാൻ ഖാൻ. അദ്ദേഹത്തെ എപ്പോൾ കണ്ടാലും ആരാധകർക്ക് ചോദിക്കാനുള്ളത് എന്നാണ് വിവാഹം എന്നതാണ്. സല്ലുവിന്റെ ജീവിത്തിലൂടെ ഒരുപാട് സ്ത്രീകൾ കടന്നുപോയിട്ടുണ്ടെങ്കിലും ആരേയും താരം ജീവിത സഖിയാക്കിയിട്ടില്ല. ബോളിവുഡിലെ താരസുന്ദരിമാരായ ഐശ്വര്യ റായ് അടക്കമുള്ള നടിമാരുടെ പേരുകൾ സല്ലുവിന്റെ പേരിനൊപ്പം ചേർത്ത് പലപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. 2018-2019 കാലഘട്ടത്തിൽ സൽമാൻ ദുബായിയിൽ വെച്ച് രഹസ്യ വിവാഹം ചെയ്തുവെന്ന തരത്തിൽ വാർത്തകൾ വരികയും അത് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

  Also Read: 'കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക് ഡോക്ടറെ നിർദേശിച്ചവരുണ്ട്'-അർജുൻ

  അന്നും ഇന്നും ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന ഒരു താരസുന്ദരിയുട പേരായിരുന്നു അന്ന് സൽമാനൊപ്പം വാർത്തകളിൽ നിറഞ്ഞിരുന്നത്. ബോളിവുഡിലും മലയാളത്തിലുമെല്ലാം സിനിമകൾ ചെയ്തിട്ടുള്ള ബോളിവുഡ് സുന്ദരി കത്രീന കൈഫുമായുള്ള സൽമാൻ ഖാന്റെ രഹസ്യ വിവാഹം ദുബൈയിൽ നടന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. സൽമാന്റെ മുൻ കാമുകിയായിരുന്നു കത്രീന എന്നതിനാൽ ആ വാർത്ത ആരാധകരടക്കം വിശ്വസിക്കുകയും ചെയ്തിരുന്നു. ഇരുവരും പൂമാലകൾ പരസ്പരം കൈമാറുന്ന ഒരു വീഡിയോയും വാർത്തയ്ക്കൊപ്പം പ്രചരിച്ചിരുന്നു.

  Also Read: 'ഓർമയുണ്ടോ ഈ ദിവസം?' ഭർത്താവിനോട് ആതിര മാധവ്

  യുട്യൂബ് ചാനലായ ഓഫ്‌ സ്‌ക്രീൻ ഓഫ് സ്റ്റാർസായിരുന്നു സൽമാനും കത്രീനയും രഹസ്യവിവാഹം ചെയ്തുവെന്ന തരത്തിൽ വാർത്തകളും വീഡിയോയും പ്രചരിപ്പിച്ചത്. സൽമാൻ ഖാനും കത്രീന കൈഫും ദുബായിൽ വെച്ച് വിവാഹിതരായതായിയെന്നും. വിവാഹിതരായ ദമ്പതികൾ അത് മറച്ചുവെക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് വാർത്തയുടെ ഉള്ളടക്കമായി കൊടുത്തത്. എന്നാൽ 2021ലും ബാച്ചിലേഴ്സായി തുടരുകയാണ് സൽമാനും കത്രീനയും. ഇരുവരും വരണമാല്യം ചാർത്തി വിവാഹിതരായി എന്ന തരത്തിൽ പ്രചരിച്ച വീഡിയോ താരങ്ങൾ ഒരുമിച്ച് അഭിനയിച്ച് 2018ൽ റിലീസ് ചെയ്ത ഭാരത് എന്ന സിനിമയിലെ രം​ഗങ്ങളായിരുന്നു. ഇരുവരും ചിത്രത്തിൽ പ്രണയജോഡികളായിട്ടായിരുന്നു എത്തിയത്. അലി അബ്ബാസ് സഫറായിരുന്നു ഭാരത് സംവിധാനം ചെയ്തത്. സുനിലാണ് സൽമാൻ ഖാന്റെ സുഹൃത്തായി അഭിനയിച്ചത്.

  അന്ന് സൽമാൻ-കത്രീന വിവാഹ റൂമറുകൾ ആളുകൾ വിശ്വസിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ബോളിവുഡ് നടനും വിമർശകനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന കെആർകെ എന്ന തുരുക്ക നാമത്തിൽ അറിയപ്പെടുന്ന കമൽ റാഷിദ് ഖാന്റെ ട്വീറ്റായിരുന്നു വാർത്തകൾക്ക്ക കൂടുതൽ വിശ്വാസ്യത നൽകിയത്. സൽമാൻ ഖാൻ വിവാഹം നടത്താനായി ​ഗൾഫിൽ സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും വധു ആരണെന്ന് താൻ പറയണമെങ്കിൽ രണ്ട് കോടി രൂപ പ്രതിഫലം നൽകണമെന്നുമായിരുന്നു കെആർകെയുടെ ട്വീറ്റ്. ഇപ്പോഴും ഇത്തരം വിവാദ ട്വീറ്റുകൾ നടത്തി കുപ്രസിദ്ധി നേടുന്നയാളാണ് കെആർകെ.

  സൽമാന്റെ പ്രണയബന്ധങ്ങൾ‍ എപ്പോഴും വലിയ ചർച്ചയായിട്ടുണ്ട്. ബോളിവുഡ് നടി ഐശ്വര്യ റായുമായുള്ള പ്രണയമാണ് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരുടേയും പ്രണയത്തിന്റെ തുടക്കം. പിന്നീട് 2002ല്‍ വേര്‍പിരിഞ്ഞു. സല്‍മാന്റെ ചില പെരുമാറ്റ രീതികളോട് പൊരുത്തപ്പെട്ട് പോകാൻ പററ്റാത്തതിനാലാണ് പിരിഞ്ഞതെന്ന് ഐശ്വര്യ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. തന്നെ ചതിച്ചുവെന്നും മോശമായി പെരുമാറിയെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. സൽമാനിൽ നിന്ന് പിരിഞ്ഞ ഐശ്വര്യ നടൻ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായി. ശേഷം അതും പിന്നീട് തകർന്നു. വിവേക് ഒബ്രോയിയുമായുള്ള ഐശ്വര്യയുടെ പ്രണയത്തിന്റെ പേരിൽ ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് വിവേക് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നടി സംഗീത ബിജ്‌ലാനിയുമായും സൽമാൻ പ്രണയത്തിലായിരുന്നു. പത്ത് വർഷത്തോളം ഇരുവരും പ്രണയിച്ചിരുന്നു വിവാഹത്തിന്റെ പടിവാതിക്കൽ എത്തിയപ്പോഴാണ് ഇരുവരും പിരിഞ്ഞത്. തന്റെ സുഹൃത്ത് സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സം​ഗീത വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നാണ് ബോളിവുഡ് കഥകൾ. ശേഷം സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ വിവാഹം കഴിച്ചു. 2010 ‌ല്‍ അസറുദ്ദീനും സംഗീതയും വിവാഹമോചിതരായി. കത്രീന ഇപ്പോൾ വിക്കി കൗശലുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്തകളുണ്ട്. എല്ലാ പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതാണ് അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം.

  Read more about: salman khan katrina kaif
  English summary
  Throwback Thursday: How Bharat Wedding Shoot Troubled Salman Khan And Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X