For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ പ്രണയം പത്താം വയസില്‍, ഇഷ്ടം തോന്നിയ ആളെ കുറിച്ച് മനസുതുറന്ന് ആമിര്‍ ഖാന്‍

  |

  ബോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും നിരവധി ആരാധകരുളള താരമാണ് ആമിര്‍ ഖാന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടന്‌റെ മിക്ക സിനിമകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ആമിര്‍ ഒരു ചിത്രത്തിന് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് ആരംഭിക്കുന്നത്. പ്രണയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തുടക്കമിട്ട താരം പിന്നീട് മാസ് ആക്ഷന്‍ സിനിമകളിലെയും നായകനായി. കൊമേഷ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ സാമൂഹിക പ്രാധാന്യമുളള പ്രമേയങ്ങള്‍ പറഞ്ഞ ചിത്രങ്ങളിലും ആമിര്‍ അഭിനയിച്ചു. 2018ലാണ് ആമിര്‍ ഖാന്‌റെ ഒരു സിനിമ അവസാനമായി പുറത്തിറങ്ങിയത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രം പരാജയപ്പെട്ട ശേഷം സിനിമയില്‍ ഒരു വലിയ ഇടവേള എടുക്കുകയായിരുന്നു താരം. നിലവില്‍ ലാല്‍സിങ് ഛദ്ദ എന്ന ആമിറിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ജീവിതത്തിലെ തന്‌റെ ആദ്യ പ്രണയത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സൂപ്പര്‍താരം. തനിക്ക് ആദ്യമായി ഒരു പ്രണയം തോന്നുന്നത് പത്താമത്തെ വയസിലാണ് എന്ന് നടന്‍ പറയുന്നു.

  വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത് അറിയുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ടെന്നീസ് കോച്ചിംഗിനായി പോയിരുന്നു. അന്ന് അവിടെ 40-50 കുട്ടികള്‍ വരെ പരിശീലനത്തിനായി എത്തി. ആ സമയത്ത് കോച്ചിംഗിനായി വന്ന ഒരു പെണ്‍കുട്ടിയെ കണ്ട് ഞാന്‍ സ്തബ്ധനായി. അവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് പ്രണയം തോന്നി. പിന്നാലെ രാവും പകലും ഞാന്‍ അവളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

  പക്ഷേ എന്റെ ഫീലിംഗ്സ് അവളോട് പ്രകടിപ്പിക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അന്ന് ഞാന്‍ വളരെ ചെറുപ്പമാണ്, അവള്‍ക്കും എന്‌റെ അതേ പ്രായമാണ്. അവള്‍ സുന്ദരിയായിരുന്നു. ഞാന്‍ കുറെ നേരം ടെന്നീസ് പ്രാക്ടീസിനായി അന്ന് ചെലവഴിച്ചു. കോച്ചിംഗിനായി അവിടെ ആദ്യം എത്തുന്ന ആളും അവസാനം പോകുന്ന ആളും ഞാനായിരുന്നു. ഞാന്‍ അവളെ ഇംപ്രസ് ചെയ്യാനും ശ്രമിച്ചു, ആമിര്‍ പറയുന്നു.

  എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അവളും കുടുബവും മുംബെെ നഗരം വിട്ടു. അത് അനാവശ്യമായ സ്‌നേഹമായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. ഒരിക്കലും നിറവേറ്റാന്‍ കഴിയാത്ത നിശബ്ദ പ്രണയം. എനിക്ക് എന്‌റെ പ്രണയം അവളോട് അന്ന് തുറന്ന് പറയാന്‍ പോലും കഴിഞ്ഞില്ല, നടന്‍ ഓര്‍ത്തെടുത്തു. രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ രണ്ട്, മൂന്ന് തവണ എനിക്ക് പ്രണയം തോന്നിയപ്പോള്‍, അതും അനാവശ്യമായിരുന്നു എന്ന് തോന്നി. പ്രണയത്തില്‍ ഞാന്‍ ഒരിക്കലും ഭാഗ്യവാനായിരുന്നില്ല.

  മനസുകൊണ്ട് ഞാന്‍ അതിന് തയ്യാറാകുന്നു, പുതിയ ട്രാന്‍സ്ഫര്‍മേഷന് സമയമായെന്ന് സൂരജ് സണ്‍

  പ്രണയിക്കുന്നവര്‍ക്കായി തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടുമുണ്ടെന്നും, പക്ഷേ പലര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്‌നേഹം ലഭിക്കുന്നില്ലെന്നും ആമിര്‍ പറഞ്ഞു. നിങ്ങളുടെ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും ഉണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ആരാധകരോട് നടന്‍ വ്യക്തമാക്കി. 2018ലെ വാലന്റൈന്‍സ് ഡേയില്‍ ആമിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്.

  മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്‌റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി, അറിയാകഥ പറഞ്ഞ് തിരക്കഥാകൃത്ത്‌

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  അതേസമയം ഇക്കഴിഞ്ഞ ജൂലായിലാണ് ആമിര്‍ ഖാനും മുന്‍ഭാര്യ കിരണ്‍ റാവുവും വിവാഹ മോചിതരായത്. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും, ഭര്‍ത്താവ്, ഭാര്യ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നുമാണ് അടുത്തിടെ വാര്‍ത്താ കുറിപ്പിലൂടെ ആമിറും കിരണും അറിയിച്ചത്. വിവാഹബന്ധം അവസാനിപ്പിക്കാനുളള തീരുമാനം ഏറെ നാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവര്‍ പറഞ്ഞു.

  നാദിര്‍ഷയുടെ സിമ്പതി പിടിച്ചുപറ്റാന്‍ പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നു, വിമര്‍ശനത്തിന് ടിനി ടോമിന്‌റെ മറുപടി

  English summary
  Throwback: When Aamir Khan Opens Up His First Love At The Age Of 10
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X