For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്ക് മുന്‍പില്‍ ഉമ്മ വെക്കാതിരുന്നതിന് കാരണം, നടന്‌റെ മറുപടി

  |

  ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവരും മറ്റുളളവര്‍ക്കെല്ലാം മാതൃകയാവാറുണ്ട്. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് അഭിഷേകുമായുളള ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. 2007ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് മുന്‍പ് ധൂം 2, ധായി അക്ഷര്‍ പ്രേം കെ, ഉമ്രാ ജാന്‍ തുടങ്ങിയ സിനിമകളില്‍ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഐശ്വര്യ ബോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിയെങ്കിലും അഭിഷേകിന് സൂപ്പര്‍താര പദവിയില്‍ എത്താന്‍ സാധിച്ചിരുന്നില്ല.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. താരദമ്പതികളുടെ വിവാഹ ആഘോഷങ്ങള്‍ ഒരാഴ്ചയിലധികം നീണ്ടുനിന്നിരുന്നു. ബോളിവുഡ് സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.

  വിവാഹത്തിന് ശേഷമുളള ഒരഭിമുഖത്തില്‍ ഓണ്‍സ്‌ക്രീനില്‍ ഐശ്വര്യയെ അധികം ചുംബിക്കാതിരുന്നതിന്‌റെ കാരണം അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഓഫ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്. നിങ്ങള്‍ രണ്ട് പേരും ക്യാമറയ്ക്ക് മുന്‍പില്‍ അധികം ചുംബിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത് എന്ന് ഓഫ്ര പറഞ്ഞപ്പോള്‍ ഐശ്വര്യ അഭിഷേകിനോട് തന്നെ ഉമ്മ വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

  അഭിഷേക് ഐശ്വര്യയെ ഉമ്മ വെച്ചതോടെ കണ്ടുനിന്ന എല്ലാവരും കൈയ്യടിച്ചു. തുടര്‍ന്നാണ് ഓണ്‍സ്‌ക്രീനില്‍ അധികം ചുംബന രംഗങ്ങള്‍ ചെയ്യാത്തതിന് കാരണം അഭിഷേക് പറഞ്ഞത്. ചുംബന രംഗങ്ങള്‍ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നതല്ല, അത് ഇവിടെ അധികം ആവശ്യമില്ല. ഇത് ആവശ്യമാണെന്ന് ഇന്ത്യന്‍ പ്രേക്ഷകരില്‍ അധികപേരും കരുതുന്നില്ല. ഇന്ത്യന്‍ സിനിമകളില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയത്തിലായാല്‍ ചുംബിക്കുന്നത് അല്ല അവരുടെ സ്‌നേഹ പ്രകടനമെന്ന് അഭിഷേക് പറയുന്നു.

  പകരം ഇന്ത്യന്‍ സിനിമകളില്‍ അവര്‍ ഒരു റൊമാന്റിക്ക് സോംഗിനൊപ്പം പര്‍വ്വതങ്ങളുടെ നടുവില്‍ പോയി നൃത്തം ചെയ്യുന്നു. 2009ല്‍ വന്ന അഭിമുഖത്തില്‍ അഭിഷേക് ബച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്. അതേസമയം വിവാഹ ശേഷവും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു ഐശ്വര്യയും അഭിഷേകും. മണിരത്‌നം ചിത്രങ്ങളായ രാവണ്‍, ഗുരു തുടങ്ങിയ സിനിമകളുടെ ഹിന്ദി പതിപ്പിലാണ് താരദമ്പതികള്‍ ഒരുമിച്ച് അഭിനയിച്ചത്.

  അതേസമയം മണിരത്‌നം ചിത്രങ്ങളായ രാവണ്‍, ഗുരു തുടങ്ങിയ സിനിമകളിലും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം ശേഷവും സിനിമയില്‍ സജീവമാണ് ഐശ്വര്യ റായ്. എന്നാല്‍ മകള്‍ ആരാധ്യ ജീവിതത്തിലേക്ക് എത്തിയ സമയത്ത് കുറെ നാള്‍ ബോളിവുഡില്‍ നിന്നും നടി വിട്ടുനിന്നിരുന്നു. ഈ സമയങ്ങളില്‍ എല്ലാം അഭിഷേക് അഭിനയ രംഗത്ത് സജീവമായിരുന്നു. സിനിമകള്‍ക്ക് പുറമെ ഇപ്പോള്‍ വെബ് സീരീസുകളില്‍ അഭിനയിച്ചും അഭിഷേക് ബച്ചന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.

  തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  മണിരത്‌നത്തിന്‌റെ പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ റായിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. നിലവില്‍ സിനിമയുടെ ഷൂട്ടിംഗ് മധ്യപ്രദേശില്‍ പുരോഗമിക്കുകയാണ്. മന്ദാകിനി എന്ന പ്രാധാന്യമുളള കഥാപാത്രമായാണ് ചരിത്ര സിനിമയില്‍ ഐശ്വര്യ എത്തുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, റഹ്മാന്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെയാണ് മണിരത്‌നത്തിന്‌റെ ഡ്രീം പ്രോജക്ടില്‍ അഭിനയിക്കുന്നത്.

  താരസിംഹാസനത്തില്‍ നിന്നും മാറികൊടുത്തൂടെ? ചോദ്യം ചോദിച്ച ആള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടി

  Read more about: abhishek bachchan aishwarya rai
  English summary
  Throwback: When Abhishek Bachchan Opens Up About On-screen No Kiss Policy With Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X