Don't Miss!
- News
ഒറ്റയ്ക്കിരുന്ന് കച്ചവടം മടുത്തെന്ന് വൃദ്ധ, ഇടപെട്ട് മേയര്‍... ഉടനടി പരിഹാരം
- Automobiles
മുംബൈയിൽ ഇനി ഡബിൾ ഡക്കർ ബസിൽ കറങ്ങാം
- Finance
എൽഐസി പോളിസി മുടങ്ങിയിരിക്കുകയാണോ? ഇപ്പോൾ പുനരാരംഭിക്കാൻ പറ്റിയ സമയം
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
അന്ന് ദീപികയെ സംവിധായകന് കെട്ടിപ്പിടിച്ച് ചുംബിച്ചു; പൊതുവേദിയില്‍ നടന്ന സംഭവകഥ വീണ്ടും വൈറലാവുന്നു
ബോളിവുഡിലെ മുന്‍നിര നായികയായ ദീപിക പദുക്കോണ്‍ പല കാരണത്താലും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായൊരു സംഭവം നടിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുവേദിയില്‍ വെച്ച് ഒരു സംവിധായകന് ദീപികയ്ക്ക് ഉമ്മ കൊടുത്തതാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
2014 ലാണ് ദീപികയും സംവിധായകന് ഹോമി അദാജാനിയയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹോമി സംവിധാനം ചെയ്ത് ദീപിക നായികയായി അഭിനയിച്ച ഫൈന്‍ഡിങ് ഫാനി എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ സന്തോഷത്തിന് നടത്തിയ പാര്‍ട്ടിയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ദീപികയെ ചേര്‍ത്ത് പിടിച്ച് ഹോമി കവിളില്‍ ചുംബിച്ചു. ഇത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി മാറുകയും ചെയ്തു.

പിന്നീട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഹോമി മദ്യപിച്ചിരുന്നുവെന്നും പാര്‍ട്ടിയ്ക്കിടെ അദ്ദേഹത്തിന്റെ കണ്ട്രോള് തന്നെ നഷ്ടപ്പെട്ടുവെന്നും സൂചിപ്പിക്കുന്നു. ദീപികയുടെ സമ്മതം പോലുമില്ലാതെ അവരുടെ കഴുത്തില്‍ ചുറ്റി പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. അന്ന് പാര്‍ട്ടിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ ഈ ചിത്രം പകര്‍ത്തുകയും പിന്നാലെ പുറത്ത് വിടുകയും ചെയ്തു.
പില്ക്കാലത്ത് ദീപിക പരിഹസിക്കപ്പെടാനും ഈ ചിത്രം കാരണമായി മാറി. എന്നാല്‍ എല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കി തന്റെ സ്ഥാനത്ത് നില്‍ക്കാനാണ് നടി ശ്രമിച്ചത്. ഇക്കാര്യത്തെ കുറിച്ച് സംസാരം വന്നതോടെ ദീപികയും ഹോമിയും തമ്മില്‍ അകലം പാലിച്ചു.

Also Read: ജാസ്മിന് റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം
മുന്‍പ് ദീപികയുടെ ഹിറ്റ് സിനിമയായ കോക്ടെയില്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു. അതിന് ശേഷമാണ് ഫൈന്‍ഡിങ് ഫാനി ചെയ്യുന്നത്. ശേഷം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും നിര്‍മ്മിക്കുകയും സംവിധാനം ചെയ്തുമൊക്കെ ഹോമി സജീവമാണ്.
ഗെഹ്രിയാം എന്ന ചിത്രമാണ് ദീപികയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. സിദ്ധാര്‍ഥ് ചതൂര്വേദിയും അനന്യ പാണ്ഡെയുമാണ് ഈ സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത്. ഇനി സര്‍ക്കസ്, പത്താന്, പ്രൊജക്ട് കെ എന്നിങ്ങനെ നിരവധി സിനിമകളാണ് ദീപികയുടേതായി വരാനിരിക്കുന്നത്.