For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയെ കഴിവില്ലാത്ത സുന്ദരമായ മുഖം എന്ന് വിശേഷിപ്പിച്ച ഹൃത്വിക്ക് റോഷന്‍, പിന്നീട് സംഭവിച്ചത്‌

  |

  ബോളിവുഡിലെന്ന പോലെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരസുന്ദരിയാണ് ഐശ്വര്യ റായ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി ഐശ്വര്യ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ അരങ്ങേറിയ നടി പിന്നീട് ബോളിവുഡ് സിനിമാ ലോകത്താണ് സജീവമായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും ഐശ്വര്യ തിളങ്ങി. മിസ് വേള്‍ഡ് കീരിട നേട്ടത്തിന് പിന്നാലെയാണ് നടി ഇരുവറിലൂടെ സിനിമയിലെത്തിയത്.

  മോഹന്‍ലാലിന്‌റെ നായികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  ബോളിവുഡിലെ മുന്‍നിര നായികയായി ഏറെകാലം തിളങ്ങിയ ഐശ്വര്യ റായ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയത്തിനൊപ്പം നൃത്തത്തിലും തിളങ്ങിയിട്ടുണ്ട് താരം. അതേസമയം ഐശ്വര്യ റായുടെ നായകനായി മൂന്ന് സിനിമകളില്‍ അഭിനയിച്ച താരമാണ് ഋത്വിക്ക് റോഷന്‍. ധൂം 3, ജോധാ അക്ബര്‍, ഗുസാരിഷ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

  ഐശ്വര്യയും ഋത്വിക്കും ഒന്നിച്ച് എത്തിയ മൂന്ന് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ധൂം 2 വിന് മുന്‍പ് ഇരുവരും അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഐശ്വര്യ റായെ കുറിച്ച് ഹൃത്വിക്ക് റോഷന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. കഴിവില്ലാത്ത സുന്ദരമായ മുഖം എന്നാണ് ധൂം 2വില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഐശ്വര്യയെ കുറിച്ച് തനിക്ക് തോന്നിയത് എന്ന് ഋത്വിക്ക് റോഷന്‍ പറഞ്ഞു.

  എന്നാല്‍ ഇത് പിന്നീട് മാറ്റി പറയുകയും ചെയ്തു താരം. ധൂം 2വിന്‌റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഐശ്വര്യയെ കുറിച്ച് ഋത്വിക്ക് റോഷന്‍ വീണ്ടും മനസുതുറന്നത്. നടിയെ തെറ്റായി വ്യാഖ്യാനിച്ചതിന് അന്ന് ഋത്വിക്ക് ക്ഷമാപണം നടത്തി. 'അവളുടെ സൗന്ദര്യം എല്ലാത്തിനും മുകളിലാണെന്നും അവളെ തെറ്റായി വിധിക്കുന്നത് വിഡ്ഡിത്തമായി തോന്നിയെന്നും' അദ്ദേഹം പറഞ്ഞു.

  ലാലേട്ടന്‌റെ വീട്ടില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ചന്തുനാഥ്

  'ഞാന്‍ അവളെ തെറ്റായി വിധിച്ചുവെന്ന് തന്നെ പറയണം. ശരിക്കും ഞാന്‍ വിഡ്ഡിത്തമാണ് പറഞ്ഞതെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ സൗന്ദര്യം മറ്റ് കഴിവുകളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കും. അവളുടെ മുഖത്ത് കാണിക്കുന്നതിനേക്കാള്‍ വളരെയധികം വൈദഗ്ധ്യമുള്ള ഒരാളാണ് ഐശ്വര്യ, നടിയെ കുറിച്ച് ഋത്വിക്ക് റോഷന്‍ പറഞ്ഞു. 2006ല്‍ റെഡ്ഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഋത്വിക്ക് ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

  നല്ല പനിയുളള സമയത്തും മമ്മൂക്ക മഴ നനഞ്ഞ് അഭിനയിച്ചു, മെഗാസ്റ്റാറിനെ കുറിച്ച് വിഎം വിനു

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  അതേസമയം മൂന്ന് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും ഋത്വിക്കിന്‌റെയും ഐശ്വര്യയുടെയും കെമിസ്ട്രി ശ്രദ്ധേയമായിരുന്നു. ധൂ 2 വലിയ ഹിറ്റായ ശേഷം ഋത്വിക്ക്-ഐശ്വര്യ കൂട്ടുകെട്ടിലുളള സിനിമകള്‍ക്കായി ആരാധകര്‍ വീണ്ടും കാത്തിരുന്നു. ധൂം 2 പോലെ തന്നെ ജോധാ അക്ബറും ഗുസാരിഷും ഹിറ്റായി മാറി. ദീപിക പദുകോണാണ് ഋത്വിക്ക് റോഷന്റെ പുതിയ ചിത്രത്തില്‍ നായിക. ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. മണിര്തനത്തിന്‌റെ പൊന്നിയിന്‍ ശെല്‍വനിലാണ് ഐശ്വര്യ റായ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും തമിഴിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.

  തരംഗമായ സിനിമയിലെ ആ കഥാപാത്രം എന്നെ വേട്ടയാടി, ചെയ്തു കഴിഞ്ഞിട്ടും കൂടെ ഉളളത് പോലെ തോന്നി: സുധീര്‍ കരമന

  English summary
  Throwback: When Hrithik Roshan Revealed He Misjudged Aishwarya Rai In Dhoom 2 Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X