For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിര്‍ ഖാനോട് ദേഷ്യപ്പെട്ട് സെറ്റ് വിട്ട ജൂഹി ചൗള, ഏഴ് വര്‍ഷം മിണ്ടാതിരുന്നതിന് കാരണം ഇതാണ്‌

  |

  ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ജൂഹി ചൗള. സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം നടിക്ക് കേരളത്തിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ഹരികൃഷ്ണന്‍സില്‍ ജൂഹി ചൗള അവതരിപ്പിച്ച മീര എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. ബോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് മലയാളത്തിലും നടി അഭിനയിച്ചത്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. 1986ലാണ് ജൂഹിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി ജൂഹി ചൗള അഭിനയിച്ചു.

  aamirkhan-juhichawla

  അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങിയിരുന്നു നടി. ബോളിവുഡിന് പുറമെ തെന്നിന്ത്യയിലും നിരവധി സിനിമകളില്‍ ജൂഹി അഭിനയിച്ചു. ഇപ്പോഴും സിനിമയിലുളള താരത്തിന് ആരാധകരും ഏറെയാണ്. അഭിനേത്രി എന്നതിലുപരി നിര്‍മ്മാതാവായും ജൂഹി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു താരം. ആമിര്‍ ഖാന്‌റെ നായികയായും ജൂഹി ചൗള അഭിനയിച്ചു. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ കയാമത്ത് സേ കയാമത്ത് തക്ക് ബോളിവുഡിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ചിത്രങ്ങളില്‍ ഒന്നാണ്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  കൂടാതെ ഇരുവരും ഒന്നിച്ച ഹം രഹി പ്യാര്‍ കേ എന്ന ചിത്രവും ബോക്‌സോഫീസില്‍ വിജയം നേടി. എന്നാല്‍ 1997ല്‍ ഇഷ്‌ക് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ആമിര്‍ ഖാനോട് ജൂഹി പിണങ്ങി. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ഇരുവരും സംസാരിച്ചില്ല. മുന്‍പ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. 'ഒരു ചെറിയ വിഷയത്തിലാണ് ജൂഹിയും ഞാനും പിണങ്ങിയത്. ആ സമയത്ത് ഞങ്ങള്‍ ഇഷ്‌ക് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ഞങ്ങള്‍ ആ സംഭവത്തെ തുടര്‍ന്ന് പിന്നെ സംസാരിച്ചതേയില്ല'.

  'ഞാന്‍ ജൂഹിയില്‍ നിന്ന് 50 അടി അകലെയാണ് ഇരുന്നത്. അവളോട് സംസാരിക്കാന്‍ മറന്നു. ഞാന്‍ ഹലോ എന്നോ, ബെെ എന്നോ ഒന്നും പറഞ്ഞില്ല. ജോലിയെക്കുറിച്ച് മാത്രമേ സംസാരിച്ചുളളൂ, ഞങ്ങള്‍ അങ്ങനെ ഏഴ് വര്‍ഷം സംസാരിച്ചില്ല, ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. 2003ലാണ് ആമിറിന്റെയും ജൂഹിയുടെയും പിണക്കം മാറിയത്. ജൂഹിയാണ് പിന്നീട് ഒരഭിമുഖത്തില്‍ ശരിക്കും സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയത്. ഇഷ്‌കിന്‌റെ സെറ്റില്‍ അജയ് ദേവ്ഗണും ആമിറും തന്നെ പ്രാങ്ക് ചെയ്യാറുണ്ടായിരുന്നു എന്ന് ജൂഹി പറയുന്നു. 'അങ്ങനെ ഒരുതവണ പ്രാങ്ക് ചെയ്ത സമയത്ത് ഞാന്‍ കരഞ്ഞു. അന്നത്തെ സംഭവം തന്നെ വേദനിപ്പിച്ചു. എനിക്ക് അവരോട് ദേഷ്യം വന്നു'.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  തുടര്‍ന്ന് അടുത്ത ദിവസം ഷൂട്ടിംഗിന് വരില്ലെന്ന് ജൂഹി അറിയിച്ചു. പറഞ്ഞത് പോലെ നടി ഒരുദിവസം ഷൂട്ടിംഗിന് പോയില്ല. പിന്നാലെ അജയും ആമിറും ജൂഹിയുടെ വീട്ടില്‍ എത്തി ക്ഷമാപണം നടത്തിയ ശേഷമാണ് നടി സെറ്റില്‍ തിരിച്ചെത്തിയത്. എന്നാല്‍ ജൂഹി ഷൂട്ടിംഗിന് വരാതിരുന്നത് ആമിറിന് ഇഷ്ടപ്പെട്ടില്ല. ജൂഹിക്ക് എന്തുവേണമെങ്കിലും പറയാനോ ചെയ്യാനോ കഴിയുമായിരിക്കും, പക്ഷേ ഷൂട്ടിംഗിന് വരാതിരിക്കുന്നത് പ്രൊഫഷണലിസമല്ലെന്ന് ആമിര്‍ പറഞ്ഞു.

  കാരണം ഷൂട്ടിംഗ് മുടങ്ങുന്നത് നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാകും. അന്ന് തൊട്ട് ആമിറും ജൂഹിയും സംസാരിക്കുന്നത് നിര്‍ത്തി. ആമിറിന് തന്നോട് ദേഷ്യമാണെന്ന്‌ കരുതി ജൂഹി പിന്നെ ആ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ നിന്നില്ല. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും മിണ്ടുന്നത്. ആമിറിനെ കണ്ടപ്പോള്‍ ജൂഹി പറഞ്ഞു; അന്ന് ചെയ്തുകൂട്ടിയത് എല്ലാം മണ്ടത്തരമായിരുന്നു എന്ന്. പിന്നീട് ഇരുവരും വീണ്ടും അടുത്ത സുഹൃത്തുക്കളായി മാറി.

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  Read more about: juhi chawla aamir khan
  English summary
  Throwback: When Juhi Chawla Angrily Walked Out Of The Sets Because Of Aamir Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X