For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് റോഷന് വേണ്ടി കരീന സിനിമ വിടാൻ ഒരുങ്ങിയോ, ഏറെ വേദനിപ്പിച്ചത് അതാണ്, നടി പറയുന്നു

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുളള താരങ്ങളാണ് കരീനകപൂറും ഹൃത്വിക് റോഷനും. താരങ്ങളുടെ സിനിമകൾക്ക് തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരുണ്ടായിരുന്നു. ഇന്നും ബോളിവുഡിൽ സജീവമാണ് താരങ്ങൾ ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇവരു‍ടെ പേര് ചർച്ചയായിരുന്നു. കഭി ഖുഷി കഭി ഗം, യാദേന്‍, മേം പ്രേം കി ദീവാനി ഹൂം എന്നി ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്ത പ്രചരിച്ചത്. അക്കാലത്ത് താരങ്ങളുടെ ജോഡികൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയും ആയിരുന്നു.

  kareena

  ഇവനെ വിശ്വസിക്കരുത്, ചതിയനാണ്, ഒരു മുത്തശ്ശി ഭാര്യയോട് പറഞ്ഞു, സംഭവം പങ്കുവെച്ച് കുടുംബവിളക്കിലെ സിദ്ധു

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഹൃത്വിക് റോഷനുമായുള്ള പ്രണയത്തെ കുറിച്ചുള്ള കരീനയുടെ വാക്കുകളാണ്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടനുമായുള്ള പ്രണയ ഗോസിപ്പ് വാർത്തളോട് നടി പ്രതികരിച്ചത് . കരീന മാത്രമല്ല അന്ന് ഹൃത്വിക് റോഷന്റെ കുടുംബവും രംഗത്ത് എത്തിയിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...'' ദയവ് ചെയ്ത് എന്നെ വെറുതെ വിടൂ. എനിക്ക് വിവാഹിതരായ പുരുഷന്മാരോട് പ്രണയമൊന്നുമില്ല. എന്റെ കരിയറിനെ അത് ബാധിക്കുന്നതായിരിക്കും. നിര്‍മ്മാതാക്കളോടും സംവിധായകരോടുമൊക്കെ ചോദിക്കൂ. എല്ലാവരും ഞങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കാന്‍ പാടുപെടുകയാണ്. കാരണം ഞങ്ങള്‍ നല്ല ജോഡിയായിരുന്നു. അത്രയുള്ളൂവെന്നായിരുന്നു'' കരീന പറഞ്ഞു.

  കൂടാതെ ഇത്തരത്തിലുള്ള ഗോസിപ്പ് വാർത്ത നടന്റെ വവാഹ ജീവിത്തെ ബാധിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അത് തന്നെ ഏറെ വിഷമത്തിൽ ആക്കുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചടത്തോളം ഇത് പ്രൊഫഷനാണ്. ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും. ഈ സത്യം അറിയാവുന്നത് കൊണ്ട് തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരീന അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാനുള്ള കാരണത്തെ കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. '' പുറത്ത് വന്ന ലേഖനങ്ങളിൽ തന്നെ പ്രകോപിപ്പിച്ചത് താൻ കരിയർ വിടുവെന്നുള്ള വാർത്തയാണ്. ഹൃത്വിക്കിനൊപ്പം പോകാൻ വേണ്ടി താൻ അഭിനയം നിർത്തുന്നു എന്നുള്ള വാർത്ത തന്നെ ഞെട്ടിപ്പിച്ചു. ആർക്ക് വേണ്ടിയും താൻ അത് ചെയ്യില്ലെന്നും'' നടി പറയുന്നുണ്ട്. വിവാഹശേഷവും കരീന സിനിമയിൽ സജീവമായിരുന്നു. പ്രസവം വരെ ജോലിയിൽ സജീവമായിരുന്നു.

  മമ്മൂട്ടിയുടെ ആ ഷർട്ട് എന്റെ അലമാരയി ഇപ്പോഴും ഭഭ്രമാണ്, 24 വർഷത്തെ പഴക്കം തോന്നുന്നില്ല,

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2012 ൽ ആണ് കരീനയും സെയ്ഫും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും കല്യാണം കഴിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താരവിവാഹമായിരുന്നു ഇത്. നടൻ ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കരീനയും സെയ്ഫും പ്രണയത്തിലാവുന്നത്. ബോഴളിവുഡിൽ വലിയ ചർച്ചയായ പ്രണയവും ബ്രേക്കപ്പുമായിരുന്നു കരീനയുടേയും ഷാഹിദിന്റേയും, നടിയുമായുള്ള വേർപിരിയൽ നടനെ വല്ലാതെ തകർത്തിരുന്നു. പ്രണയ പരാജയത്തിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമയിൽ എത്താറില്ലായിരുന്നു. പിന്നീട് ഷാഹിദ് മിറ രാജ്പുത്തിനെ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച ബന്ധമായിരുന്നു. ഇവക്ക് രണ്ട് മക്കളുണ്ട്. സിനിമ കുടുംബത്തിലെ അംഗമായിരുന്നില്ല മിറ. ഷാഹിദുമായുളള വിവാഹ ശേഷമായിരുന്നു താരപത്നി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

  സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു. അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ കരീനയുമായി അടുക്കുന്നത്. അമൃതയുമായും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇവരുടെ ബന്ധം അധികം നീണ്ടുനിന്നില്ല. ഈ ബന്ധത്തിൽ സെയ്ഫിന് രണ്ട് കുട്ടികളുണ്ട്. ബോളിവുഡ് യുവതാരം സാറ അലിഖാൻ സെയ്ഫിന്റെ മകളാണ്. എബ്രാഹീം എന്നൊരു സഹോദരൻ കൂടിയുണ്ട്. അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും വളർന്നത്. എന്നാൽ അച്ഛനും കരീനയുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. അവധി കിട്ടുമ്പോഴെല്ലാം പിതാവിനു കുടുംബത്തിനോടൊപ്പം ഇവർ ചേരാറുണ്ട്. കരീനയ്ക്കും സെയ്ഫിനും രണ്ട് ആൺ മക്കളാണ. തൈമൂറിന് മാസങ്ങൾക്ക് മുൻപാണ് കൂട്ടായി ഒരു അനിയനെ കിട്ടിയത്. 'ജെ' എന്നാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര്. ആമീർഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്ത് വരാനുള്ള കരീനയുടെ സിനിമ ഗർഭിണിയായിരുന്നപ്പോഴാണ് താരം ഈ സിനിമയിൽ അഭിനയിച്ച്..

  Read more about: kareena kapoor hrithik roshan
  English summary
  Throwback: When Kareena Kapoor Opens Up Her Linked-Up Rumours With Hrithik Roshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X