For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  |

  ഒരുകാലത്ത് ജനപ്രിയ താരമായി ബോളിവുഡില്‍ തിളങ്ങിയ നടിയാണ് കരിഷ്മ കപൂര്‍. 90കളില്‍ സൂപ്പര്‍താരങ്ങളുടെ എല്ലാം സ്ഥിരം നായികയായിരുന്നു നടി. കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡില്‍ സജീവമായത്. 17ാമത്തെ വയസിലാണ് കരിഷ്മ ഹിന്ദി സിനിമാലോകത്തേക്ക് എത്തിയത്. 1991ല്‍ പുറത്തിറങ്ങിയ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയാണ് കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം. റൊമാന്‌റിക്ക് ചിത്രം ഹിറ്റായ ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂര്‍ മാറി.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂര്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്. 1990-2000 കാലഘട്ടത്തിലാണ് നടി ബോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്. പിന്നീട് വളരെ സെലക്ടീവായിട്ടാണ് മാത്രമാണ് നടി സിനിമകള്‍ ചെയ്തത്. എറ്റവുമൊടുവിലായി 2018ല്‍ ഷാരൂഖ് ഖാന്‌റെ സീറോ സിനിമയില്‍ ഒരു അതിഥി വേഷത്തില്‍ കരിഷ്മ എത്തിയിരുന്നു.

  സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ പരിപാടികളില്‍ വിധികര്‍ത്താവായും കരിഷ്മ എത്തി. 2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്‌ക് ആയിരുന്നു ആ സിനിമ. അതേസമയം സിനിമകള്‍ക്ക് പുറമെ വെബ് സീരിസ് രംഗത്തും തുടക്കം കുറിച്ചിരുന്നു കരിഷ്മ കപൂര്‍. നിലവില്‍ പുതിയ വെബ് സീരിസിന്‌റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി. ഈ സമയത്ത് ആമിര്‍ ഖാനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച
  രാജാഹിന്ദുസ്ഥാനി സിനിമയിലെ മറക്കാനാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കരിഷ്മ കപൂര്‍.

  താന്‍ സജീവമായ കാലത്ത് സിനിമ ചിത്രീകരണങ്ങള്‍ നടന്നത് കഠിനമായ സാഹചര്യങ്ങളിലായിരുന്നു എന്ന് നടി പറയുന്നു. ഇപ്പോള്‍ ഉളളതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ ചിത്രീകരണമെന്ന് കരിഷ്മ പറഞ്ഞു. രാജാഹിന്ദുസ്ഥാനിയിലെ ചുംബനരംഗം അന്ന് ഊട്ടിയില്‍ വെച്ചാണ് ചിത്രീകരിച്ചത്. അവിടത്തെ തണുത്ത കാലാവസ്ഥ കാരണം ഷൂട്ടിംഗില്‍ ഉടനീളം തനിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു എന്ന് നടി പറയുന്നു.

  ഞങ്ങള്‍ വിഷമകരമായ സാഹചര്യങ്ങളിലൂടെയാണ് അന്ന് കടന്നുപോയത്. സിനിമ കാണുമ്പോള്‍ ആളുകള്‍ ആ ചുംബനരംഗത്തെ കുറിച്ച് പലതും പറയും. എന്നാല്‍ ഞങ്ങള്‍ക്ക് ആ രംഗം ചിത്രീകരിക്കാന്‍ മൂന്ന് ദിവസമാണ് വേണ്ടി വന്നത്. ഊട്ടിയില്‍ ഒരു ഫെബ്രുവരി മാസത്തിലാണ് രാജാ ഹിന്ദുസ്ഥാനിയുടെ ചിത്രീകരണം നടന്നത്. ആ രംഗം ചെയ്ത് ചെയ്ത് ഒടുവില്‍ എങ്ങനെയെങ്കിലും ഇത് അവസാനിച്ചാല്‍ മതിയെന്ന് അവസ്ഥയിലായിരുന്നു ഞങ്ങള്‍, കരിഷ്മ കപൂര്‍ ഓര്‍ത്തെടുത്തു.

  അന്നും അവിടെ നല്ല തണുപ്പായിരുന്നു. മഴയത്താണ് ആ ചുംബന രംഗം ചിത്രീകരിച്ചത്. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ ടേക്കുകള്‍ക്കിടയില്‍ വിറച്ചുകൊണ്ട് കഠിനമായ സാഹചര്യത്തില്‍ ഞങ്ങള്‍ അഭിനയിച്ചു. ഒരിക്കലും മറക്കാനാവാത്ത ചിത്രീകരണമാണ് അന്നത്തെ കാലത്ത് നടന്നത്, അഭിമുഖത്തില്‍ കരിഷ്മ കപൂര്‍ പറഞ്ഞു. അതേസമയം ആ സമയത്ത് ഹിന്ദി സിനിമയിലെ എറ്റവും ദൈര്‍ഘ്യമേറിയ ചുംബന രംഗമായിരുന്നു രാജാഹിന്ദുസ്ഥാനിയിലേത്.

  പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, നടിയെ കുറിച്ച് റിസബാവ അന്ന് പറഞ്ഞത്

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ആമിര്‍-കരിഷ്മ ചിത്രം ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ ആ ചുംബന രംഗം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ആ സമയത്ത് ആ രംഗമുണ്ടായിട്ടും യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ സിനിമയുടെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ ഈ ചുംബനം രംഗം ഉള്‍പ്പെടെയുളളവ കട്ട് ചെയ്തു. രാജാഹിന്ദുസ്ഥാനിയിലെ പാട്ടുകളെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു.

  അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  Read more about: aamir khan karishma kapoor
  English summary
  Throwback: When Karisma Kapoor Opens Up Working With Aamir Khan In Raja Hindustani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X