For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ തൊടാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു! ഉറക്കത്തില്‍ നിന്നും വിളിച്ച എയര്‍ ഹോസ്റ്റസിനോട് കത്രീന

  |

  ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കത്രീന കെെഫ്. ഒരുപാട് ഹിറ്റുകളിലെ നായിക. കരിയറിലെ ആദ്യ ചിത്രം പരാജയമായിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് ബോളിവുഡിലെ മുന്‍നിര നായകിയായുള്ള കത്രീനയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. ഗോസിപ്പുകളും പ്രണയങ്ങളുമെല്ലാം ഈ കാലയളവില്‍ കത്രീനയുടെ കരിയറിലുണ്ടായിരുന്നു.

  പുത്തന്‍ മേക്കോവറില്‍ ലക്ഷ്മി നക്ഷത്ര; സ്റ്റാര്‍ മാജിക്ക് താരത്തിന്റെ മാജിക്കില്‍ മയങ്ങി ആരാധകര്‍

  ഇങ്ങനെ കത്രീനയ്‌ക്കെതിരെ ഉയര്‍ന്ന വലിയ വിവാദങ്ങളിലൊന്നായിരുന്നു എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവം. ഇതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് കത്രീനയെ വിലക്കുന്നത് വരെയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് അതെല്ലാം പഴങ്കഥകളാണെങ്കിലും ഒരുകാലത്ത് അത് വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  2012 ലായിരുന്നു സംഭവം. കത്രീനയുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരുന്നു അത്. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിക്കുകയായിരുന്നു അന്ന്. ഇതിനിടെയായിരുന്നു വിവാദം. തന്റെ സീറ്റ് ബെല്‍റ്റ് ഇടാന്‍ ആവശ്യപ്പെട്ടൊരു എയര്‍ ഹോസ്റ്റസിനോടായിരുന്നു കത്രീന മോശമായി പെരുമാറിയത്. എയര്‍ഹോസ്റ്റസിന്‍റെ സുഹൃത്തിന്റെ വാക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ വാര്‍ത്തകള്‍ പുറത്ത് വന്നത്.

  എന്റെ സുഹൃത്ത് പറയുന്നത് കത്രീനയുടെ പെരുമാറ്റം വളരെ മോശമാണെന്നാണ്. കത്രീന തന്റെ മാനേജര്‍ക്കൊപ്പമാണ് ഇരിക്കുക. നമ്മളോട് ഒന്നും സംസാരിക്കില്ല. പകരം സംസാരിക്കുക മാനേജര്‍ ആയിരിക്കുക. എന്തെങ്കിലും വേണമോ, ഭക്ഷണമോ മറ്റോ, എന്നറിയാന്‍ ചോദിച്ചാല്‍ നേരെ മാനേജരോടായിരിക്കും പറയുക. എന്നിട്ട് മാനേജര്‍ അത് നമ്മളോട് പറയുമെന്നാണ് അവള്‍ പറയുന്നത്. വെളളം പോലും നേരിട്ട് ചോദിക്കില്ലെന്നും എയര്‍ ഹോസ്റ്റസ് പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തുന്നു.

  ഒരിക്കല്‍ ഒരു എയര്‍ഹോസ്റ്റസിനോട് കത്രീന മോശമായി പെരുമാറി. ഉറങ്ങുകയായിരുന്ന അവരെ സീറ്റ് ബെല്‍റ്റ് ഇടാന്‍ പറയാന്‍ വിളിച്ചതായിരുന്നു. എന്ത് ധൈര്യമുണ്ടെങ്കിലാണ് നീ എന്നെ തൊടുകയെന്ന് ചോദിച്ചായിരുന്നു കത്രീന കയര്‍ത്തത്. നിന്റെ ശമ്പളം വെറും തുച്ഛമായ പണമാണ്. അതിലും കൂടുതല്‍ ഞാന്‍ ഒരു ദിവസം ചെലവിടുന്നുണ്ടെന്നും പറഞ്ഞു. സംഭവം ക്രൂവിനെയാകെ ഞെട്ടിച്ചു കളഞ്ഞു. ഇതിന്റെ പേരില്‍ അവളെ എയര്‍വെയ്‌സുകാര്‍ വിലക്കുക വരെ ചെയ്തിരുന്നുവെന്നും അവര്‍ പറയുന്നു. എത്ര വലിയ താരമാണെങ്കിലും മറ്റൊരാളോട് ഇങ്ങനെ പെരുമാറരുതെന്നും അവര്‍ പറയുന്നു.

  Also Read: ശില്‍പ കുടുംബ തകര്‍ത്തെന്ന് ആദ്യ ഭാര്യ; ശില്‍പ ഷെട്ടി-രാജ് കുന്ദ്ര പ്രണയവും വിവാഹവും!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. പക്ഷെ ചിത്രം വന്‍ പരാജയമായി മാറി. പക്ഷെ പിന്നീട് വന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. നമസ്‌തെ ലണ്ടന്‍ വന്‍ വിജമായി മാറിയതോടെ കരിയറില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, മലയാളം ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭാരത് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. സൂര്യവംശി, ഫോണ്‍ ഭൂത്, ടൈഗര്‍ 3 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്. കഴിഞ്ഞ ദിവസമാണ് കത്രീന തന്റെ 38-ാം ജന്മദിനം ആഘോഷിച്ചത്.

  Read more about: katrina kaif
  English summary
  Throwback: When Katrina Kaif lost Her Cool Towards An Air Hostess Due To This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X