For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷാരൂഖിനേക്കാളും ആമിറിനേക്കാളും നല്ല നടൻ സൽമാൻ ഖാനാണ്'; മുൻ കാമുകനെ കുറിച്ച് കത്രീന പറയുന്നതിങ്ങനെ!

  |

  ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. മുപ്പത്തിയെട്ട് വയസുകാരിയായ കത്രീന കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ബോളിവുഡിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. ഏറ്റവും കൂടുതൽ തവണ കത്രീന ജോഡിയായി എത്തിയിട്ടുള്ള നായകന്മാരിൽ ഒരാൾ സൽമാൻ ഖാനായിരിക്കണം. 2003ൽ അഭിനം ആരംഭിച്ച കത്രീന കരിയറിന്റെ പതിനെട്ടാം വർഷത്തിലാണ്.

  Also Read: വാപ്പയും മോനും ഒരുമിച്ച് അഭിനയിക്കുന്നു; ഒപ്പം എൺപതുകളിലെ നായികമാരും, വാർത്തയിലെ സത്യമിങ്ങനെ!

  സിനിമാ താരങ്ങളോട് ഇഷ്ടപ്പെട്ട നടൻ ആരാണ്?, നടി ആരാണ്? എന്നൊക്കെ ചോദിച്ചാൽ ഡിപ്ലോമാറ്റിക്കായി ഉത്തരം പറഞ്ഞ് തടി തപ്പാറാണ് പതിവ്. സിനിമയിലെ തുടർന്നുള്ള കരിയറിനെ ഭയന്നും വ്യക്തി ബന്ധങ്ങൾ തകരരുത് എന്ന ആ​ഗ്രഹം കൊണ്ടുമാണ് പലരും അത്തരത്തിൽ മറുപടി പറഞ്ഞ് മുങ്ങുന്നത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ കത്രീന കൈഫിനും ഈ ചോദ്യം നേരിടേണ്ടി വന്നു. അന്ന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

  Also Read: 'കുറഞ്ഞ പ്രതിഫലത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്ന നടി', അന്വേഷണം എത്തിനിൽക്കുന്നത് അവതാരകയിൽ!

  പലപ്പോഴും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഒഴിവാക്കുകയാണ് കത്രീന ചെയ്യാറുള്ളത് തന്റെ വ്യക്തിപരമായ കാര്യങ്ങൾ അതിപ്പോൾ പ്രണയം സംബന്ധിച്ചുള്ള ​ഗോസിപ്പുകളായാൽ പോലും ഏതാണ് ശരി എന്നോ ഏതാണ് തെറ്റെന്നോ പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് അഭിമുഖങ്ങളിൽ പങ്കെടുക്കവെ കത്രീന തുറന്ന് പറയാറുണ്ട്. ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ടോക്ക് ഷോയായ കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു പ്രസ്താവന കത്രീന നടത്തിയത്. ഷാരൂഖ് ഖാനെക്കാളും ആമിർ ഖാനെക്കാളും എന്തും കൊണ്ടും മികച്ച നടൻ സൽമാൻ ഖാൻ തന്നെയാണ് എന്നാണ് കത്രീന അന്ന് പറഞ്ഞത്. കാരണവും താരം വ്യക്തമാക്കി.

  നടി ലാറ ദത്തയ്ക്കൊപ്പമായിരുന്നു 2007ൽ കത്രീന കൈഫ് കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തിയത്. സൽമാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരിൽ ഏറ്റവും മികച്ച നടൻ ആരാണെന്നാണ് തോന്നുന്നത് എന്നാണ് നടിയോട് കരൺ ചോദിച്ചത്. ഒട്ടും ആലോചിക്കാതെ ഉടൻ തന്നെ കത്രീന സൽമാൻ ഖാനെന്ന് മറുപടിയും നൽകി. മൂന്ന് ഖാൻമാർക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് കത്രീന കൈഫ്. സൽമാൻ ഖാന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഇനിയും വ്യക്തമായി സിനിമ പ്രേക്ഷകർ മനസിലാക്കിയിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തന്റെ കാഴ്ചപ്പാട് അനുസരിച്ച് സൽമാൻ ഖാനാണ് നല്ല അഭിനേതാവെന്നുമാണ് കത്രീന പറഞ്ഞത്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  നടന്മാരുടെ കാര്യത്തിൽ മാത്രമല്ല സംവിധായകരുടെ കാര്യത്തിലും തനിക്ക് പ്രിയപ്പെട്ട സംവിധായകൻ ആരാണെന്നും കത്രീന തുറന്ന് പറച്ചിൽ നടത്തിയിരുന്നു. ഡേവിഡ് ധവാന്റെ സിനിമകൾക്ക് ആണോ ആദിത്യ ചോപ്രയുടെ സിനിമകൾക്കാണ് ആദ്യം പ്രാധാന്യം നൽകുകയെന്ന് ചോദിച്ചപ്പോൾ ഉത്തരം ആദിത്യ ചോപ്ര എന്നായിരുന്നു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടും ഇത്തരത്തിൽ ഇഷ്ടപ്പെട്ട സംവിധായകൻ ആരാണെന്ന് കത്രീന തുറന്ന് പറഞ്ഞതിൽ ആരാധകരും താരത്തെ അഭിനന്ദിച്ചു. മുമ്പൊരിക്കൽ കരീനയും തനിക്ക് പ്രിയപ്പെട്ട നടന്മാർ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. കരീനയുടെ ലിസ്റ്റിലും പക്ഷെ ഷാരൂഖ് ഖാൻ ഉണ്ടായിരുന്നില്ല. മികച്ചത് എന്ന് കരുതുന്ന അഞ്ച് ബോളിവുഡ് താരങ്ങളെ തിരഞ്ഞെടുക്കാൻ കരീനയോട് ആവശ്യപ്പെട്ടപ്പോൾ രൺബീർ കപൂർ, അജയ് ദേവ്ഗൺ, ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ, ആമിർ ഖാൻ എന്നിവരുടെ പേരുകൾ മാത്രമാണ് കരീന പറഞ്ഞത്. ഷാരൂഖിന് പുറമെ സൽമാൻ ഖാനെയും കത്രീന ഒഴിവാക്കിയിരുന്നു.

  Read more about: katrina kaif salman khan
  English summary
  Throwback: When Katrina Kaif Revealed Salman Khan Is Better Actor Than Aamir Khan And Shah Rukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X