For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകളില്‍ നിന്നും എന്നെ വലിച്ച് പുറത്തിടും, എനിക്കൊന്നും അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര

  |

  സൗന്ദര്യ മത്സരത്തിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ഈ വിജയം അവിടേയും ആവര്‍ത്തിച്ചു. ഇന്ന് ഗ്ലോബല്‍ ഐക്കണായി വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം പ്രിയങ്കയാകട്ടെ ഹോളിവുഡില്‍ കൂടുതല്‍ സജീവമായി മാറുകയും ചെയ്യുന്നു.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  എന്നാല്‍ പുറമെ നിന്നും കാണുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല പ്രിയങ്കയുടെ ഹോളിവുഡ് യാത്രയുടെ തുടക്കം. ബോളിവുഡിലൂടെ ലോകമെമ്പാടും ആരാധകരുളള താരമായി വളര്‍ന്നിട്ടും പ്രിയങ്കയ്ക്ക് ഹോളിവുഡില്‍ അധിക്ഷേപങ്ങളും വിവേചനങ്ങളുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  Priyanka Chopra

  ''എനിക്ക് ഒന്നും അറിയില്ലായിരുന്നു. ആരേയും അറിയില്ലായിരുന്നു. ചില പടത്തിലേക്ക് എന്നെ വലിച്ചിടും. ചില പടത്തില്‍ നിന്നും എന്നെ വലിച്ച് പുറത്തിടും'' എന്നാണ് പ്രിയങ്ക പറയുന്നത്. ഈ സമയത്ത് തനിക്ക് കരുത്ത് പകര്‍ന്നത് അച്ഛന്‍ അശോക് ചോപ്രയുടെ വാക്കുകളായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ''അച്ഛന്‍ പറയുമായിരുന്നു, എത്രമാത്രം സംസാരിക്കുന്നുവോ അത്രത്തോളം കുറച്ച് മാത്രമേ കേള്‍ക്കൂ. അത്രയും കുറച്ചേ പഠിക്കൂ എന്ന്. ഞാന്‍ സ്വയം ആത്മവിശ്വാസം പഠിപ്പിച്ചു. പരാജയത്തിന് ശേഷം എന്താണോ നിങ്ങള്‍ ചെയ്യുന്നത് അതാണ് നിങ്ങളെ ജയിപ്പിക്കുക എന്ന് ഞാന്‍ കരുതുന്നു'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ തുടക്കകാലത്ത് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് നേരത്തെ പ്രിയങ്ക മനസ് തുറന്നിരുന്നു. പഠിക്കാനായി യുഎസില്‍ പോയപ്പോള്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെക്കുറിച്ചും പ്രിയങ്ക മനസ് തുറന്നിരുന്നു. തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ അനുഭവിച്ച അധിക്ഷേപങ്ങളെക്കുറിച്ചായിരുന്നു പ്രിയങ്ക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

  2000 ല്‍ ലോക സുന്ദരിപട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. അന്ദാസ് ആയിരുന്നു ആദ്യത്തെ ഹിന്ദി ചിത്രം. പക്ഷെ അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെയായിരുന്നു. അന്ദാസിലെ നായകന്‍ അക്ഷയ് കുമാര്‍ ആയിരുന്നു. അതേ വര്‍ഷം തന്നെ മിസ് യൂണിവേഴ്‌സ് ആയ ലാറ ദത്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു പ്രിയങ്കയുടേത്. പിന്നീട് ബോളിവുഡിന്റെ താരറാണിയിലേക്കുള്ള കുതിപ്പായിരുന്നു പ്രിയങ്ക നടത്തിയത്.

  ഇപ്പോഴിതാ കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണുമെല്ലാം കാരണം ആറ് മാസം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിനെ കുറിച്ചുംള്ള പ്രിയങ്കയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ആറ് മാസത്തിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് വോഗിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്.

  Also Read: പദ്മയ്ക്ക് കൂട്ടായി കുഞ്ഞുവാവ എത്തി, രണ്ടാമത്തെ കണ്‍മണി പിറന്ന സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  ''പാന്‍ഡമിക് തുടങ്ങിയപ്പോള്‍, ഞാന്‍ ഉറങ്ങുകയും വെറുതെയിരിക്കുകയും ബിഞ്ച് വാച്ച് ചെയ്യുകയും ഇഷ്ടമുള്ളത് കഴിക്കുകയുമൊക്കെയായിരുന്നു. ഇതൊരു വെക്കേഷന്‍ ആയിരിക്കുമെന്ന് കരുതി. പക്ഷെ ഇതിനൊരു അവസാനം കാണാതെ വന്നതോടെ ജോലി ചെയ്യാനുള്ള വഴി ആളുകള്‍ കണ്ടെത്തുമെന്ന് മനസിലായി. ആറ് മാസം കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയുകയായിരുന്നു. പിന്നീട് ജോലിക്കായി ജര്‍മനിക്ക് പുറപ്പെട്ടു. ഞാന്‍ വിമാനത്തിലിരുന്ന് കരയുകയായിരുന്നു. എനിക്കാകെ ഭയമായിരുന്നു'' പ്രിയങ്ക പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദ വൈറ്റ് ടൈഗറിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്. അതേസമയം ബോളിവുഡില്‍ പ്രിയങ്ക അവസാനമായി അഭിനയിച്ച ചിത്രം ദ സ്‌കൈ ഈസ് പിങ്ക് ആയിരുന്നു. ഈയ്യടുത്താണ് തന്റെ തിരിച്ചുവരവ് ചിത്രം പ്രിയങ്ക പ്രഖ്യാപിച്ചത്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനത്തിലേക്ക് തിരികെ വരുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ പുതിയ സിനിമ. ചിത്രത്തില്‍ ആലിയ ഭട്ടും കത്രീന കൈഫുമാണ് മറ്റ് പ്രധാന താരങ്ങളാണ്. ചിത്രം ഒരു റോഡ് മൂവിയാണ്.

  Read more about: priyanka chopra
  English summary
  Throwback: When Priyanka Chopra Opens Up How Bollywood Treated Her During The Beginning Of Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X