For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് തൊട്ട് മുന്‍പ് ഭര്‍ത്താവ് നല്‍കിയ ശാസന; തനിക്കതില്‍ ഖേദമില്ലെന്ന് നടി ശില്‍പ ഷെട്ടി

  |

  കൊറോണ, ലോക്ഡൗണ്‍ തുടങ്ങി പ്രതിസന്ധികള്‍ ജീവിതത്തെ ബാധിച്ചാലും സന്തോഷത്തോടെ ഇരിക്കാന്‍ പറയുകയാണ് ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ഈ ലോക്ഡൗണ്‍ നാളുകളിലാണ് വാടകഗര്‍ഭപാത്രത്തിലൂടെ ശില്‍പ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി.

  ഓരോ ദിവസങ്ങളും ആഘോഷിക്കാനുള്ള കാര്യങ്ങളാണ് നടിയുടെ കുടുംബത്തില്‍ നടക്കുന്നത്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ് കുന്ദ്രയുമായി ഉണ്ടായിരുന്ന ശില്‍പയുടെ പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വൈറലാവുകയാണ്. ഒന്നുകില്‍ തന്നെ വിവാഹം കഴിക്കണം, അല്ലെങ്കില്‍ ബന്ധം ഉപേക്ഷിക്കാന്‍ രാജ് കുന്ദ്ര പറഞ്ഞ കഥയാണ് ശില്‍പ പങ്കുവെച്ചത്.

  2009 നവംബര്‍ 22 നായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും തമ്മില്‍ വിവാഹിതരാവുന്നത്. അന്ന് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നു ശില്‍പ. കരിയറിനെ കുറച്ച് വലിയ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹത്തോടെ നടി സിനിമയോട് ബൈ പറഞ്ഞു. അങ്ങനെ 32-ാമത്തെ വയസിലാണ് ശില്‍പ ഷെട്ടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ വിവാഹത്തിന് തൊട്ട് മുന്‍പ് ഭര്‍ത്താവ് നല്‍കിയ അന്ത്യശാനയെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു.

  തന്നെ വിവാഹം കഴിക്കാന്‍ തയ്യാറെണങ്കില്‍ അതിപ്പോള്‍ വേണം. അല്ലെങ്കില്‍ ഈ ബന്ധം അങ്ങ് അവസാനിപ്പിച്ചേക്കണം എന്നായിരുന്നു ശില്‍പയോട് രാജ് കുന്ദ്ര ആവശ്യപ്പെട്ടത്. ഞാന്‍ 17 വയസുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങി. 32-ാമത്തെ വയസില്‍ വിവാഹിതയുമായി. വിവാഹത്തിന് ഞാന്‍ തയ്യാറായിരുന്നു. എനിക്ക് ഒരു കുഞ്ഞിനെയും വേണമായിരുന്നു. ഇതൊക്കെയാണ് വിവാഹം കഴിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഭാര്യ, അമ്മ, എന്നിങ്ങനെ ജീവിതത്തിലെ പുതിയ വേഷങ്ങള്‍ സ്വീകരിക്കാന്‍ ആകാംഷയോടെ ഞാന്‍ കാത്തിരുന്നു.

  ഞാന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരു മിഡില്‍ ക്ലാസിനെ പോലെയാണ്. കരിയറില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് വിവാഹിതയി എന്നതില്‍ എനിക്കൊരു ഖേദവുമില്ല. ഒരു ഭാര്യ എന്നത്് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണ്. എന്ത് കാര്യമാണെങ്കില്‍ പോലും മറ്റൊരാളെ ആശ്രയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ അര്‍ഥത്തില്‍ ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഇഷ്ടങ്ങള്‍ നടത്താനുള്ള അവസരം എനിക്ക് തന്നെ വേണം. ഇപ്പോഴും എനിക്ക് ഓര്‍മ്മയുള്ള ഒരു കാര്യം പറയാം.

  'ദി മാന്‍' എന്ന സിനിമ സണ്ണി ഡിയോളിനൊപ്പം ചെയ്യാന്‍ ഇരുന്നതാണ്. ഷൂട്ടിങ്ങ് തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡേറ്റ് മാറി മാറി വന്നു. സിനിമ വൈകുന്നതോടെയാണ് എന്നെ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വേണം. അല്ലെങ്കില്‍ ബന്ധം ഉപേക്ഷിച്ച് പോയിക്കോ എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞതെന്ന് ശില്‍പ പറയുന്നു. അങ്ങനെ രാജ്കുന്ദ്രയുടെ അവസാന വാക്കിന്റെ പുറത്താണ് 2009 ല്‍ ആഡംബരമായി തന്നെ ശില്‍പ ഷെട്ടി വിവാഹിതയാവുന്നത്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും.

  വിവാഹ വാര്‍ഷിത്തിന് തൊട്ട് മുന്‍പ് ജീവിതത്തില്‍ സന്തോഷങ്ങള്‍ നിറഞ്ഞ് നില്‍ക്കാന്‍ ചെയ്യേണ്ട കാര്യത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പിലൂടെ നടി പറഞ്ഞിരുന്നു. 'സന്തോഷത്തോടെ ഇരിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ജീവിതത്തിലെ ചെറിയ ചില കാര്യങ്ങളിലാണ് സന്തോഷമിരിക്കുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുക, ബാല്യകാലത്തിലെ സന്തോഷകരമായ ഓര്‍മ്മകളിലേക്ക് പോവുക, പഴയ കൂട്ടുകാരെ കണ്ടിപിടിക്കൂ, കുറച്ച് വെയില്‍ കൊള്ളുക...

  സൂപ്പര്‍ താരങ്ങളെ കുറിച്ച് ഫാസില്‍ | FilmiBeat Malayalam

  ഇഷ്ടഭഷണം കഴിച്ചും വളര്‍ത്തുമൃഗങ്ങളെ കളിപ്പിച്ചും സ്വന്തമായിട്ടുള്ള ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യാനുള്ളത് ചെയ്ത് തീര്‍ക്കുകയുമൊക്കെ ചെയ്യുക. വെറുതേ ഒന്ന് നടക്കാനിറങ്ങി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാം. ഇതൊക്കെ നമ്മളെ സന്തോഷിപ്പിക്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കും. ദിവസവുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളും ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷം ഇതുപോലെ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണം. യഥാര്‍ഥത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്ന് കൂടി നടി ചോദിച്ചിരുന്നു.

  English summary
  Throwback: When Raj Kundra Warns Shilpa Shetty To Get Married Or Quit The Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X