For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു 12 കിലോ കൂട്ടിയാൽ...'; ജൂഹി ചൗളയെ വിവാഹമാലോചിച്ച് പിതാവിനെ സമീപിച്ച സൽമാൻ ഖാൻ

  |

  ബോളിവുഡിലെ ബാച്ച്ലർ ഖാൻ ആയാണ് നടൻ സൽമാൻ ഖാൻ അറിയപ്പെടുന്നത്. 56 കാരനായ സൽമാൻ‌ നേരത്തെ പല നായിക നടിമാരുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും നടൻ ഇതുവരെ ആരെയും വിവാഹം കഴിച്ചിട്ടില്ല. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ നടിമാരുടെ പേരുമായി ചേർത്താണ് സൽമാൻ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ ഈ രണ്ട് നടിമാരും ഇപ്പോൾ വിവാഹിതരാണ്.

  നിലവിൽ റൊമേനിയക്കാരിയായ ലുലിയ വാന്ററാണ് സൽമാന്റെ കാമുകിയെന്നാണ് ബി ടൗണിൽ നിന്നുള്ള വിവരം. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ സൽമാന് ഇപ്പോഴും താൽപര്യമില്ലെന്നാണ് സൂചന.

  കരിയറിൽ ഒപ്പം വളർന്ന മറ്റ് രണ്ട് സൂപ്പർസ്റ്റാറുകളായ ഷാരൂഖ് ഖാനും ആമിർ ഖാനും വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നപ്പോഴും സൽമാൻ വിവാഹത്തെ പറ്റി ആലോചിച്ചതേ ഇല്ല. സൽമാന്റെ ബാച്ച്ലർ ജീവിതം ഇന്നും ബോളിവുഡിലെ സംസാര വിഷയമാണ്.

  Also read: 'സ്റ്റാർഡം പ്രൈവസി നഷ്ടപ്പെടുത്തുന്നതുപോലെ തോന്നാറുണ്ട്, പ്ലാസ്റ്റിക്ക് സർജറിയല്ല ഞാൻ വളർന്നതാണ്'; അനശ്വര

  നടി ജൂഹി ചൗളയെ തനിക്ക് വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നെന്ന് വർഷങ്ങൾക്ക് മുമ്പ് സൽമാൻ ഖാൻ പറഞ്ഞിരുന്നു. 1992 ൽ നൽകിയ ഒരഭിമുഖത്തിലാണ് സൽമാൻ ഇതേപറ്റി പറഞ്ഞത്. ആ കാലഘട്ടത്തിൽ ആമിർ ഖാൻ, സൽമാൻ ഖാൻ, ജൂഹി ചൗള തുടങ്ങിയവർ പങ്കെടുത്ത ഒരു ടൂർ ഉണ്ടായിരുന്നു.

  അന്ന് ജൂഹി വളരെ 'സ്വീറ്റ്' ആയ പെൺകുട്ടിയായി തനിക്ക് തോന്നിയെന്നും ജൂഹിയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചു തരുമോ എന്ന് ചോദിച്ചിരുന്നെന്നും സൽമാൻ പറഞ്ഞു. എന്നാൽ ജൂഹിയുടെ പിതാവ് അതിനനുവദിച്ചില്ലെന്നും സൽമാൻ വെളിപ്പെടുത്തി. കാരണമെന്തെന്ന് ചോദിച്ചപ്പോൾ 'എനിക്കറിയില്ല ഞാനുമായി ചേർച്ചയില്ലാത്തതിനാലായിരിക്കും' എന്നും സൽമാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

  Also read:രണ്‍ബീറിനോട് ക്രഷ് ആണ്, അവന്‍ കാരണം പലവട്ടം വണ്ടി ആക്‌സിഡന്റായിട്ടുണ്ട്; മനസ് തുറന്ന് ദിഷ

  നിങ്ങൾ ഒരു 12 കിലോ ഭാരം വർധിപ്പിച്ചാൽ ഒരുപക്ഷെ ചേർച്ചയുണ്ടാവുമെന്ന് അഭിമുഖം ചെയ്തയാൾ പറഞ്ഞപ്പോൾ സൽമാൻ അത് ശരി വെക്കുകയും ചെയ്തു. തന്റെ 20 കളുടെ തുടക്കത്തിൽ മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നു സൽമാൻ ഖാന്.

  പിന്നീടാണ് നടൻ ബോളിവുഡിൽ സിക്സ് പാക് തരം​ഗം ഉണ്ടാക്കുന്നത്. അന്ധാസ് അപ്നാ അപ്നാ ഉൾപ്പെടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ സൽമാനും ജൂഹിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

  Also read: ആലിയയെ ചുംബിക്കുമ്പോള്‍ ബോറടിച്ചുവെന്ന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര; മുന്‍ കാമുകന്റെ വാക്കുകളിങ്ങനെ!

  ആ കാലഘട്ടത്തിൽ മുൻനിര നായികയായി തിളങ്ങിയ ജൂഹി ചൗള 1995 ഓടെ ബിസിനസ്കാരനായ ജെയ് മെഹ്തയെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇരുവർക്കും രണ്ട് കുട്ടികളമുണ്ട്. ടൈ​ഗർ ത്രീ, കഭി ഈദ് കഭീ ദിവാലി തുടങ്ങിയ സിനിമകളിലാണ് സൽമാൻ അടുത്തതായി അഭിനയിക്കുന്നത്.

  ദബാം​ഗ്, ബജ് രം​ഗി ഭായിജാൻ, സുൽത്താൻ തുടങ്ങി നിരവധി ഹിറ്റുകൾ ബോളിവുഡിൽ സമ്മാനിച്ച നടന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയറിൽ വലിയ ഹിറ്റുകളൊന്നും ഇല്ല. അതിനാൽ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന സിനിമകളെ സൽമാൻ ഖാൻ ആരാധകർ കാത്തിരിക്കുന്നത്.

  Read more about: salman khan
  English summary
  Throwback: When Salman Khan Wanted To Marry Juhi Chawla, Here's How Her father Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X