For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൊമാന്റിക്ക് സോംഗിനൊപ്പം കത്രീനയെ പ്രൊപ്പോസ് ചെയ്ത സല്‍മാന്‍ ഖാന്‍, അന്ന് സംഭവിച്ചത്‌

  |

  ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായിട്ടുണ്ട്. 2005ല്‍ ഇറങ്ങിയ മേയിനെ പ്യാര്‍ ന്‍ കിയാ എന്ന ചിത്രത്തിലാണ് സല്‍മാനൊപ്പം കത്രീന ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സല്‍മാന്റ നായികയായി കത്രീന അഭിനയിച്ചു. പാര്‍ട്ണര്‍, ബോഡിഗാര്‍ഡ്, ഏക് ദാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ, ഭാരത് തുടങ്ങിയ സല്‍മാന്‍ ചിത്രങ്ങളില്‍ എല്ലാം കത്രീന എത്തിയിരുന്നു. നിലവില്‍ സല്‍മാന്‍ ഖാന്‌റെതായി ചിത്രീകരണം പുരോഗമിക്കുന്ന ടൈഗര്‍ 3യിലും കത്രീന തന്നെയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  സിനിമകള്‍ക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് സല്‍മാനും കത്രീനയും. മുന്‍പ് ടിവി ഷോകളിലും പ്രൊമോഷന്‍ പരിപാടികളിലുമെല്ലാം ഒരുമിച്ച് എത്തിയപ്പോള്‍ ഇവരുടെ സൗഹൃദം പ്രേക്ഷകര്‍ കണ്ടതാണ്. പരസ്പരം പിന്തുണച്ചുകൊണ്ടുളള സൗഹൃദമാണ് സല്‍മാനും കത്രീനയും തമ്മിലുളളത്.

  സല്‍മാനും കത്രീനയും തമ്മിലുളള ബന്ധം ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിച്ചവരും ഏറെയാണ്. സല്‍മാനും കത്രീനയും മേനെ പ്യാര്‍ ക്യൂന്‍ കിയായുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. ആദ്യ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ ഇരുവരും പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താരങ്ങളുടെ ബന്ധം പിന്നീട് വഷളാവുകയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഇരുവരും തമ്മില്‍ ബ്രേക്കപ്പ് ആയതായും വാര്‍ത്തകള്‍ വന്നു.

  എന്നിരുന്നാലും ഇരുവരുടെയും സൗഹൃദം ഇപ്പോഴും ഉണ്ട്. മിക്ക അവസരങ്ങളിലും കത്രീനയോടുളള സ്‌നേഹം സല്‍മാന്‍ പ്രകടിപ്പിക്കാറുണ്ട്. 55 വയസായിട്ടും ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ അവിവാഹിതനായി തുടരുന്ന താരമാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്രീനയുടെ 24ാം ജന്മദിനത്തില്‍ സല്‍മാന്‍ നടിയെ പ്രൊപ്പോസ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവം അധികം ആര്‍ക്കും അറിയില്ല.

  റെഡിഫ്. കോമില്‍ വന്ന ഒരു റിപ്പോര്‍ട്ടിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍മാന്‍ നടത്തിയ പ്രൊപ്പോസലിനെ കുറിച്ച് പറയുന്നത്. അന്ന് സല്‍മാന്‍ കത്രീനയ്ക്കായി ഒരു വലിയ പിറന്നാള്‍ ആഘോഷം നടത്തിയിരുന്നു. നടന്റെ അടുത്ത സുഹൃത്തുക്കളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, കത്രീനയുടെ അമ്മ, സഹോദരി തുടങ്ങിയവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തു.

  അന്ന് മുജ്‌സെ ഷാദി കരോഗി എന്ന പാട്ട് പ്ലേ ചെയ്തപ്പോള്‍ സല്‍മാന്‍ മുട്ടുകുത്തി നിന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് കത്രീനയെ പ്രൊപ്പോസ് ചെയ്തു. എന്നാല്‍ അന്ന് സല്‍മാനോട് എങ്ങനെ പ്രതികരിക്കണമെന്ന് കത്രീനയ്ക്ക് അറിയില്ലായിരുന്നു. പിന്നീട് സഹോദരി അര്‍പ്പിത ഖാന്‌റെ വിവാഹ സല്‍ക്കാര സമയത്ത് കത്രീനയെ കത്രീന കപൂര്‍ എന്ന് സല്‍മാന്‍ അഭിസംബോധന ചെയ്തു. അന്ന് സല്‍മാനുമായി പിരിഞ്ഞ ശേഷം കത്രീന രണ്‍ബീറുമായി ഡേറ്റിംഗിലായിരുന്നു.

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതുകൊണ്ടാണ് തമാശരൂപേണ കത്രീനയെ കളിയാക്കികൊണ്ട് സല്‍മാന്‍ അങ്ങനെ പറഞ്ഞത്.
  'ഞാന്‍ നിനക്ക് കത്രീന ഖാന്‍ ആകാന്‍ അവസരം നല്‍കി, പക്ഷേ നീ 'കത്രീന കപൂര്‍' ആകാന്‍ തീരുമാനിച്ചു സല്‍മാന്‍ പറഞ്ഞു. അന്ന് വീഡിയോ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
  കത്രീനയെ വിവാഹം ചെയ്യാന്‍ സല്‍മാന് എന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നടി സല്‍മാനുമായുളള വിവാഹത്തിന് തയ്യാറായില്ല.

  മക്കള്‍ വളര്‍ന്നെങ്കിലും മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി, മെഗാസ്റ്റാറിന്‌റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Read more about: salman khan katrina kaif
  English summary
  throwback: when Salman khan went down on his knees to propose Katrina kaif with a song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X