For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ പ്രസവത്തിന് കൂടെ പോയ ഷാരൂഖ് ഖാന്‍; അവള്‍ മരിച്ച് പോവുമെന്നാണ് താന്‍ കരുതിയതെന്നും നടന്‍

  |

  ബോളിവുഡ് നടന്മാരില്‍ ഫാമിലിമാന്‍ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹം ഭാര്യയോടും മക്കളോടും കാണിക്കുന്ന സ്‌നേഹവും ആത്മാര്‍ഥതയുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും സിനിമയിലേക്ക് പ്രവേശനത്തിന് ഒരുങ്ങുന്നതിന്റെ സന്തോഷവും ടെന്‍ഷനുമുള്ള പിതാവാണ് ഷാരൂഖ്.

  ഷാരൂഖിന് ഭാര്യയുടെയും മക്കളുടെയും കാര്യത്തിലുള്ള ആകുലതകള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. മൂത്തമകന്‍ ആര്യന്‍ ഖാന്റെ ജനനത്തിന് വേണ്ടി ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് മുന്‍പൊരിക്കല്‍ ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് പ്രസവത്തോട് കൂടി തൻ്റെ ഭാര്യ ഗൌരി മരിച്ച് പോവുമെന്ന് ഭയപ്പെട്ടിരുന്നതായിട്ടും ഷാരൂഖ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടന്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.

  1997 നവംബര്‍ പതിമൂന്നിനാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. മകന് ആര്യന്‍ എന്ന പേരും നല്‍കി. എന്നാല്‍ ഗൗരിയുടെ ആദ്യ പ്രസവത്തിലൂടെ തന്നെ ഭാര്യയെ നഷ്ടപ്പെട്ടേക്കുമോ എന്ന് താന്‍ ഭയപ്പെട്ടിരുന്നതായിട്ടാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. 'ആശുപത്രിയില്‍ വച്ചാണ് എന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. അതുകൊണ്ട് ആശുപത്രിയില്‍ പോവുന്നത് തന്നെ തനിക്ക് ഇഷ്ടമല്ലെന്നാണ്' ഷാരൂഖ് പറഞ്ഞത്.

  Also Read: അച്ഛനെയും മകളെയും പോലുണ്ട്; പുതിയ കാമുകിയുടെ കൂടെയുള്ള ഹൃത്വികിന്റെ ചിത്രം കണ്ട് ആരാധകരുടെ വിമര്‍ശനം

  'ഗൗരി വളരെ ദുര്‍ബലയാണ്. എങ്കിലും ഗൗരിയെ അസുഖം ബാധിച്ച് താനൊരിക്കലും കണ്ടിട്ടില്ല. പക്ഷേ ഹോസ്പിറ്റലില്‍ വച്ച് ഗൗരിയെ കാണുമ്പോള്‍ ട്യൂബുകളൊക്കെ ഇട്ടിരിക്കുന്ന രീതിയിലാണ്. അവള്‍ ശരിക്കും പേടിച്ചു. തണുത്ത് ഐസ് പോലെയായി ശരീരം. അവളെ സിസേറിയന് വേണ്ടി കയറ്റിയപ്പോള്‍ ഞാനും ഓപ്പറേഷന്‍ തിയറ്ററില്‍ കൂടെ പോയിരുന്നു. അതിതീവ്രമായ പ്രസവേദനയില്‍ അവള്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കുന്നത് കണ്ടതോടെ അവള്‍ മരിക്കുമെന്ന് തന്നെ കരുതി.

  Also Read: 'ബോംബെ അധോലോകത്തിലായിരുന്നു, അങ്ങനെ മാഫിയയെന്ന പേര് കിട്ടി, നല്ലവനായപ്പോൾ സിനിമയിൽ വന്നു'; മാഫിയ ശശി

  ആ സമയത്ത് ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എനിക്ക് അതിനെക്കാളും പ്രധാന്യം ഗൗരിയായിരുന്നു' എന്നാണ് 1998 ല്‍ ഷാരൂഖ് ഖാന്‍ നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞത്. സിസേറിയന്‍ ആയത് കൊണ്ട് കൂടുതല്‍ വേദനകളൊന്നും ഗൗരി അറിഞ്ഞില്ല. എങ്കിലും അതിന് മുന്‍പ് അലറി കരഞ്ഞിരുന്നു. അതൊക്കെ സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ലെന്നും ഷാരൂഖ് പറയുന്നു.

  Also Read: മുന്‍ഭാര്യയുമായി ലിവിംഗ് ടുഗദര്‍, ചോദ്യം ചെയ്തപ്പോള്‍ തല്ല്; ജീവനാംശമായി കരിഷ്മയ്ക്ക് കിട്ടിയത് കോടികള്‍

  Recommended Video

  When Shah Rukh Khan confessed he attends award shows to communicate with his late parents

  എന്നാല്‍ ഗൗരി പ്രസവിച്ച് കുഴപ്പമൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഷാരൂഖ് കുഞ്ഞിന്റെ പിറേകയായിരുന്നു. അവന്റെ ഫോട്ടോസ് എടുക്കാനുള്ള ധൃതി കാണിച്ചെന്ന് ഗൗരി ഖാനും അഭിമുഖത്തില്‍ പങ്കുവെച്ചു. ലേബര്‍ റൂമിലെ അനുഭവം താന്‍ ശരിക്കും ആസ്വദിച്ചെന്ന് തന്നെയാണ് ഷാരൂഖ് പിന്നീട് പലപ്പോഴായി പറഞ്ഞത്. അത് ഭയാനകമാണെന്ന് തോന്നിയില്ല. പക്ഷേ പ്രകൃതിയുടെ നിറം തനിക്കവിടെ കാണാന്‍ സാധിച്ചെന്നും അത്രയും സുതാര്യമായിരുന്നെന്നും നടന്‍ പറഞ്ഞു.

  Read more about: shahrukh khan gauri khan
  English summary
  Throwback: When Shah Rukh Khan Recalls Wife Gauri Khan's First Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X