For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയേക്കാള്‍ സുന്ദരി സോനം കപൂറെന്ന് കാമുകന്‍! സിദ്ധാര്‍ത്ഥ് മല്യയുമായി പിണങ്ങി പിരിഞ്ഞ് താരം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, ഏറ്റവും വലിയ നായിക. നിരൂപക പ്രശംസ നേടിയ സിനിമകളും കഥാപാത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ ദീപികയുടെ കരിയറിലുണ്ട്. അഭിനയത്രി എന്നതിലുപരിയായി ഇന്ന് നിര്‍മ്മാതാവ് കൂടിയാണ് ദീപിക പദുക്കോണ്‍.

  Also Read: കാറിൽ വെച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടെ പിടിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് നാ​ഗചൈതന്യ

  മോഡലിംഗിലൂടെയായിരുന്നു ദീപിക സിനിമയിലെത്തുന്നത്. ആദ്യ സിനിമ കന്നഡയിലായിരുന്നു. പിന്നീട് ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറി. ഇരട്ടവേഷത്തില്‍ കയ്യടി നേടാന്‍ ദീപികയ്ക്ക് സാധിച്ചു. സിനിമ വലിയ വിജമായി മാറിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ദീപികയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കരിയറിന്റെ തുടക്കകാലത്ത് പലവട്ടം ദീപികയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഒരുകാലത്ത് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ദീപികയും രണ്‍ബീര്‍ കപൂറും.

  ദീപികയും രണ്‍ബീറും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി കയ്യടി നേടിയിരുന്നു. ദീപികയും രണ്‍ബീറും വിവാഹം കഴിക്കുമെന്ന് വരെ ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. ദീപികയുടെ കരിയറിലെ മറ്റൊരു പ്രണയം സിദ്ധാര്‍ത്ഥ് മല്യയുമായിട്ടായിരുന്നു.


  ബിസിനസ് ഭീമന്‍ വിജയ് മല്യയുടെ മകനായ സിദ്ധാര്‍ത്ഥ് മല്യയും ദീപികയും തമ്മിലുള്ള പ്രണയം ഒരിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിരുന്നു. ഐപിഎല്ലില്‍ മല്യയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരം കാണാനായി ദീപിക പലപ്പോഴായി എത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയത്തിന്റെ സന്തോഷത്തില്‍ പരസ്യമായി സിദ്ധാര്‍ത്ഥും ദീപികയും കെട്ടിപ്പിടിച്ച് ചുംബിച്ചതോടെ ഈ പ്രണയം വാര്‍ത്തകളില്‍ നിറയുകയായിരുന്നു.

  എന്നാല്‍ 2011 ല്‍ ഒരു പരിപാടിക്കിടെ സിദ്ധാര്‍ത്ഥിനോട് ബോളിവുഡ് നടിമാരില്‍ ഏറ്റവും നല്ല ഡ്രെസിംഗ് സെന്‍സുള്ള നായിക ആരെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. സിദ്ധാര്‍ത്ഥ് ദീപികയുടെ പേര് പറയുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് സോനം കപൂറിന്റെ പേരായിരുന്നു. എല്ലാവരും നന്നായി തന്നെ വസ്ത്രം ധരിക്കാറുണ്ടെന്നും പക്ഷെ സോനം സുന്ദരിയാണെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ദീപികയെക്കുറിച്ച് എടുത്ത് ചോദിച്ചപ്പോള്‍ അവളും മോശമല്ലെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

  എന്തായാലും അധികം വൈകാതെ തന്നെ സിദ്ധാര്‍ത്ഥും ദീപികയും പിരിയുകയുമായിരുന്നു. സിദ്ധാര്‍ത്ഥുമായി പിരിഞ്ഞ ശേഷമാണ് ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നത്. രാം ലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2018 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയജോഡിയാണ് ഇന്ന് ഇരുവരും.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ ദീപികയുടേതായി പുറത്തിറങ്ങാനുണ്ട്. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന പഠാന്‍ ആണ് അണിയറയിലുള്ള സിനിമ. പിന്നാലെ പ്രഭാസിന്റെ നായികയായി പ്രൊജക്ട് കെയിലൂടെ തെലുങ്കിലെത്തും. ഹൃത്വിക് റോഷനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ദീപികയുടെ മറ്റൊരു പുതിയ സിനിമ.

  ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലും ദീപിക അഭിനയിക്കുന്നുണ്ട്. പീക്കുവിന് ശേഷം അമിതാഭ് ബച്ചനും ദീപികയും ഒരുമിച്ചഭിനയിക്കുന്ന സിനിമയായിരിക്കു ഇത്. ഹോളിവുഡിലേക്കും ഒരിടവേളയ്ക്ക് ശേഷം ദീപിക മടങ്ങിയെത്തുന്നുണ്ട്.

  English summary
  Throwback: When Siddharth Mallya Said Sonam Kapoor Is The Most Stylish Actress Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X