For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവാബിന്റെ മോനല്ലേ, കാശ് കുറേയുണ്ടല്ലോ കയ്യില്‍! സെയ്ഫിന്റെ കരണം പുകച്ച് സംവിധായകന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലെത്തുന്നത്. പിന്നീട് തന്റേതായ ഒരിടം നേടിയെടുക്കുകയായിരുന്നു താരം. നായക വേഷം മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം സെയ്ഫ് കൈയ്യടി നേടിയിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ എന്നും പരീക്ഷണങ്ങള്‍ക്ക് തയ്യാറായിട്ടുള്ള താരം കൂടിയാണ് സെയ്ഫ് അലി ഖാന്‍. ഒടിടിയിലേക്ക് ആദ്യം ചുവടുവച്ച സൂപ്പര്‍ താരവും സെയ്ഫ് ആണ്.

  Also Read: ദിവ്യ ഭാരതിക്കൊപ്പം പെർഫോം ചെയ്യില്ലെന്ന് ആമിർ; വിട പറഞ്ഞ നടിയും ആമിർ ഖാനും തമ്മിലുണ്ടായ പ്രശ്നം

  ഇന്ന് സെയ്ഫിന്റെ കരിയര്‍ നേട്ടങ്ങളുടേതാണ്. ദേശീയ പുരസ്‌കാരം അടക്കം താരത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തേയോ സിനിമയോ സെയ്ഫ് ഇത്ര ഗൗരവ്വമായി കണ്ടിരുന്നില്ലെന്നതാണ് സത്യം. എന്തിന് ഷൂട്ടിംഗ് ലൊക്കേഷനില്‍ മോശമായി പെരുമാറിയതിന് സംവിധായകന്റെ കയ്യില്‍ നിന്നും കരണത്തടി വാങ്ങേണ്ടിയും വന്നിട്ടുണ്ട് സെയ്ഫിന്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ ഡയറക്ടറായ ടിനു വര്‍മയാണ് സെയ്ഫിന്റെ കരണത്തടിച്ചത്. കച്ചേ ദാഗേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. 1999 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയമായിരുന്നു. മിലന്‍ ലുത്തേരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, മനീഷ കെയ്‌രാള, നമ്രത ഷിരോദ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

  ചിത്രത്തിന്റെ ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകായണ് ടിനു വര്‍മ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ചുള്ളൊരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴ് ക്യാമറകള്‍ വച്ചായിരുന്നു ആ രംഗം ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ടിനു ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കുന്നതിന് പകരം സെയ്ഫ് ഡാന്‍സ് കളിക്കുകയായിരുന്നു. ഇത് സെയ്ഫ് കുറേ നേരം തുടര്‍ന്നു കൊണ്ടിരുന്നു. താരം സഹകരിക്കാതെ വന്നതോടെ ആ രംഗം ചിത്രീകരിക്കാന്‍ സാധിക്കാതെ വന്നു.

  എന്തുകൊണ്ടാണ് സഹകരിക്കാത്തത് എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ ട്രെയിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തനിക്ക് ഡാന്‍സ് കളിക്കാന്‍ തോന്നുന്നുവെന്നായിരുന്നു സെയ്ഫിന്റെ മറുപടി. ഇത് കേട്ടതും എല്ലാവരും കണ്ടു നില്‍ക്കെ ടിനു സെയ്ഫിന്റെ കരണത്തടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ സെയ്ഫ് നിലത്ത് വീഴുകയും ചെയ്തു. ''നീ ടെക്‌നീഷ്യന്മാരെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ ഞാന്‍ വന്ന് ഷൂട്ട് ചെയ്‌തോളാം'' എന്ന് പറഞ്ഞ് ടിനു അവിടെ നിന്നും പോവുകയും ചെയ്തു.

  പിന്നാലെ സെയ്ഫ് അലി ഖാനും മുന്‍ ഭാര്യയായ അമൃത സിംഗും തന്നെ കാണാന്‍ വന്നുവെന്നും തന്നോട് മാപ്പ് പറഞ്ഞുവെന്നും ടിനു പറയുന്നു. പിന്നാലെ താന്‍ സെയ്ഫിനോട് പറഞ്ഞ വാക്കുകളും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.


  ''ജീവിതത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ടെക്‌നീഷ്യന്മാരെ ബഹുമാനിക്കണം. നിങ്ങള്‍ക്ക് അവരോട് ബഹുമാനമില്ലെങ്കില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തക്കരുത്. സിനിമ തന്നെ വിട്ടേക്കൂ. നവാബിന്റെ മകനേല്ല, അച്ഛന്റെ കാശ് കുറേയുണ്ടല്ലോ. അപമാനിക്കരുത്. അത്രയും വലിയ സെറ്റില്‍ വച്ച് ഞാന്‍ നിങ്ങളുടെ കരണത്തടിച്ചത് ഇഷ്ടപ്പെട്ടില്ലല്ലോ'' എന്നാണ് താന്‍ സെയ്ഫിനോട് പറഞ്ഞതെന്നാണ് ടിനു പറയുന്നത്.

  എന്തായാലും അതിന് ശേഷം സെയ്ഫ് കാര്യങ്ങളെ കുറേക്കൂടി പ്രൊഫഷണലായി കാണാന്‍ തുടങ്ങി. മാത്രമല്ല ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി മാറുകയും ചെയ്തു. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടി പോകുന്നത് ശീലമാക്കിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. ബണ്ടി ഓര്‍ ബബ്ലി 2വാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2020 മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ അവസാന ഘട്ടത്തില്‍ വരെ സെയ്ഫുണ്ടായിരുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് സെയ്ഫ് ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. പിന്നാലെ ആദിപുരുഷിലൂടെ സെയ്ഫ് തെലുങ്കിലുമെത്തും. പ്രഭാസ് നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. സെയ്ഫിന്റെ പാതയിലൂടെ മകള്‍ സാറ അലി ഖാനും സിനിമയിലെത്തിയിരുന്നു. മകന്‍ ഇബ്രാഹിം അലി ഖാനും അധികം വൈകാതെ തന്നെ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  Read more about: saif ali khan
  English summary
  Tinu Verma Opens Up Slapping Saif Ali Khan On The Sets Of Kachche Dhaage For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X