For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ-പാക് യുദ്ധം നല്ല നേരമ്പോക്ക്!! ഇന്ത്യയെ പരിഹസിച്ച് ഹോളിവുഡ് താരം,തക്ക മറുപടിയുമായി നടി

|

ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ പോയ ദിവസങ്ങൾ. വരും കാലങ്ങളിൽ 2019 മാർച്ച് 1 ചരിത്രത്തിൽ ഇടം പിടിക്കും. വർഷങ്ങളായി ഇന്ത്യ- പാക് ബന്ധം ആടി ഉലയുകയാണ്. അതിർത്തിയിൽ ഭീകരർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളോടൊപ്പം ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും അസ്വസ്ത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരെയുളള പാകിസ്താന്റെ നിരന്തരമുള്ള പ്രകോപനങ്ങൾക്ക് മാന്യമായ പ്രതികരണമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.

മികച്ച നടൻ മോഹൻലാൽ, നടി മഞ്ജു വാര്യർ!! വനിതയിൽ മിന്നും താരങ്ങളായി ഐശുവും അച്ചായനും.. ഈ വർഷത്തെ പുരസ്കാര നിശ ഇങ്ങനെ, കാണൂ

പാക് ഭീകരരുടെ പ്രകോപനങ്ങൾ ഒന്നിനു പിറികെ ഒന്നായി രജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും ഭീകരവാദം തകർക്കുക രാജ്യത്തെ സംരക്ഷിക്കുക എന്നൊരു ലക്ഷ്യത്തോടെ മാത്രമാണ് ഇന്ത്യൻ സൈന്യം ഇതിനെ അഭിമുഖീകരിക്കുന്നത്. എന്നാൽ അതിർത്തിയിൽ ഇന്ത്യ-പാക് പ്രശ്നം രൂക്ഷമാകുമ്പോൾ സോഷ്യൽ മീഡിയയിലും ഇന്ത്യ-പാക് വാർ രൂക്ഷമാകുകയാണ്. ഇവിടെ താരങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നതാണ് ശ്രദ്ധേയാണ്. ഇന്ത്യ- പാക് യുദ്ധത്തിനെ നിസാരവൽക്കരിച്ച ഹോളിവുഡ് താരത്തിനെതിരെ ബോളിവുഡ് താരം സ്വര ഭാസ്ക്കർ രംഗത്ത് നേരത്തെ പാക് താരത്തിനെതിരേയും സ്വര രംഗത്തെത്തിയിരുന്നു.

ലാലേട്ടനോടൊപ്പമുള്ള ആ കുട്ടി ഐശ്വര്യ ലക്ഷ്മിയാണോ?താരത്തിന് ഇങ്ങനെയും ഒരു കഥയുണ്ടോ... വീഡിയോ കണ്ട് ഞെട്ടി, കാണൂ

  ഇന്ത്യ-പാക് യുദ്ധം മികച്ച വിനോദം

ഇന്ത്യ-പാക് യുദ്ധം മികച്ച വിനോദം

ഇന്ത്യ പാക് യുദ്ധത്തെ മികച്ച വിനോദമായിട്ടാണ് ഹോളിവുഡ് താരം നോഹ ഉപമിക്കുന്നത്.. ദക്ഷിണാഫ്രിക്കക്കാരനായ നോഹ അവതരിപ്പിക്കുന്ന കോമഡി സെന്‍ട്രല്‍ എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകില്ലെന്നാണ് പ്രത്യാശിക്കുന്നതെന്നും അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ അത് ലോകത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ വിനോദമായിരിക്കും. അത് കാണാൻ കാണാന്‍ നല്ല തമാശയായിരിക്കുമെന്നുമാണ് നോഹയുടെ വീഡിയോയില്‍ പറയുന്നു.

   ഇന്ത്യയ്ക്കെതിരെ പരിഹാസം

ഇന്ത്യയ്ക്കെതിരെ പരിഹാസം

ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധംബോളിവുഡ് ഡാന്‍സ് നമ്പറുകള്‍ പോലെയാകുമെന്ന് വികലമായ ഹിന്ദി ഉച്ചാരണത്തോടെയും ആംഗ്യവിക്ഷേപങ്ങളോടെയും നോഹ തന്റെ ഷോയില്‍ പരിഹസിക്കുന്നുണ്ട്. ഇതിനെതിരെയാണ് സ്വര രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.

  ആകെ പറയാനുള്ളത് നാല് കാര്യങ്ങൾ

ആകെ പറയാനുള്ളത് നാല് കാര്യങ്ങൾ

നോഹയുടെ വീഡിയോ ഉദ്ധരിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്. നിങ്ങളോട് പറയാനുള്ളത് നാലു കാര്യങ്ങളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ് ആരംഭിച്ചത്. 1. യുദ്ധം ഒരിക്കലും തമാശയോ രസകരമായ കാര്യമോ അല്ല 2. ഹിന്ദി ആളുകള്‍ക്ക് മനസിലാകാത്ത ഭാഷയല്ല 3. ഇന്ത്യയെയും പാകിസ്താനെയും കുറിച്ചുള്ള നിലപാട് അറിവില്ലായ്മയില്‍ നിന്നും വംശീയവാദത്തില്‍ നിന്നും ഉണ്ടായതാണ്, 4. ഇവിടെ നഷ്ടമായിരിക്കുന്നത് മനുഷ്യ ജീവനുകളാണ്-സ്വര ട്വീറ്റിൽ പറയുന്നു.

 പൈലറ്റിനെ ആക്ഷേപിക്കുന്ന ട്വീറ്റ്

പൈലറ്റിനെ ആക്ഷേപിക്കുന്ന ട്വീറ്റ്

നേരത്തെ പാക് നടി ഇന്ത്യൻ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധ്മാനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇത് സിനിമ മേഖലയിൽ വൻ ചർച്ചയായിരുന്നു.

അഭിനന്ദന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ഞാൻ ഇത്തരത്തിലുളള മീശ കണ്ടിട്ടില്ലെന്നുള്ള അടി കുറിപ്പോടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊന്നിലേത് "നിങ്ങൾ ഐ.എ.എഫ്. പൈലറ്റ് വന്നിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നല്ല പോലെ നോക്കിക്കൊള്ളാം" എന്നുമായിരുന്നു. എന്നാൽ പാക് താരത്തിന്റെ ട്വീറ്റ് കണ്ട് വെറുതെയിരിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അതേ നാണയത്തിൽ തന്നെ മറുപടിയും നൽകിയിട്ടുണ്ട്.

ട്വീറ്റ് ലജ്ജാവഹകമാണ്

ട്വീറ്റ് ലജ്ജാവഹകമാണ്

പാക് നടി വീണ മാലിക്കിനുള്ള സ്വരയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിയുടെ ട്വിറ്റിന് നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഞങ്ങളുടെ ഓഫീസർ ധീരനാണ്. വീണാ ജീ നിങ്ങളുടെ ട്വീറ്റ് ലജ്ജാകരമാണ്. നിങ്ങളുടെ ദുഷിച്ച മനസ്സാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. നിങ്ങളുടെ മനസ്സിൽ ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ പൈലറ്റിനെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയെങ്കിലും സ്വീകരിച്ചുകൂടേയെന്നും സ്വര ചോദിക്കുന്നുണ്ട്.

English summary
Trevor Noah slammed for insensitive comment on Indo-Pak tensions; Swara Bhaskar says war is not funny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more