For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ ഷെട്ടിയും വിവാഹമോചനത്തിലേക്കാണോ? എല്ലാം ഇവിടെ അവസാനിക്കുന്നു; പോസ്റ്റ് പങ്കുവെച്ച് നടി രംഗത്ത്

  |

  കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടി. മക്കളെ പരിപാലിക്കുന്നതിനെ കുറിച്ചും വീട്ടിലേ മറ്റ് വിശേഷങ്ങളുമൊക്കെ ശില്‍പ പങ്കുവെച്ചിരുന്നു. ഇതിനിടയിലാണ് ഭര്‍ത്താവ് രാജ് കുന്ദ്ര വലിയൊരു കേസില്‍ പോലീസ് കസ്റ്റഡിയിലാവുന്നത്. ഇതോടെ ശില്‍പയ്ക്കും മക്കള്‍ക്കെതിരെയും ആരോപണങ്ങളും വിമര്‍ശനങ്ങളും വന്നു. ഒന്ന് രണ്ട് തവണ ശില്‍പ പ്രതികരിക്കുകയും ചെയ്തു.

  അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാജ് കുന്ദ്രയെ പോലീസ് കൊണ്ട് പോവുന്നത്. പ്രമുഖരടക്കം പലരും രാജ് കുന്ദ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി വന്നതോടെ കേസ് ബലപ്പെട്ടു. ഇതിനിടയില്‍ ശില്‍പ ഷെട്ടിയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ എല്ലാത്തിനുമൊരു അവസാനം എന്ന് സൂചിപ്പിച്ച് കൊണ്ട് നടി ഇട്ട പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായിട്ടാണ് ഒരു പുസ്തകത്തിന്റെ പേജ് നടി ഫോട്ടോ എടുത്ത് ഇട്ടിരിക്കുന്നത്.

  shilpa-shetty

  കാള്‍ ബാര്‍ഡിന്റെ പുസ്തകത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമായിരുന്നു ശില്‍പ പങ്കുവെച്ചത്. പുതിയ അവസാനം എന്നാണ് തലക്കെട്ട്. തിരികെ പോയി ഒരു കാര്യം തുടങ്ങാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ഇനിയങ്ങോട്ട് പുതിയ കാര്യങ്ങള്‍ തുടങ്ങി അവസാനിപ്പിക്കാവുന്നതാണ്. 'ജീവിതത്തില്‍ എടുത്ത തെറ്റായ തീരുമാനങ്ങളെ കുറിച്ചും നമ്മള്‍ വരുത്തിയ തെറ്റുകളും നമ്മള്‍ ഉപദ്രവിച്ച സുഹൃത്തുക്കളെ കുറിച്ചുമൊക്കെ വിശകലനം ചെയ്യാന്‍ നമ്മുക്ക് ഒരുപാട് സമയം വേണ്ടി വരും.

  ALSO READ:സാമന്ത-നാഗ ചൈതന്യ വിവാഹമോചനം ആരും ചോദിക്കരുത്; മെഗാസ്റ്റാറിനെ ഇറക്കി പരിപാടി നടത്താനൊരുങ്ങി താരങ്ങള്‍

  നമ്മള്‍ മിടുക്കന്മാരോ, ക്ഷമ ഉള്ളവരോ, കൂടുതല്‍ സുന്ദരമാരോ ആരൊക്കെ ആയിരുന്നാലും എത്രത്തോളം വിശദകലനം ചെയ്താലും ഭൂതകാലത്തെ മാറ്റി എടുക്കാന്‍ സാധിക്കുകയില്ല. പക്ഷേ നമുക്ക് പുതിയ വഴിയിലൂടെ മുന്നോട്ട് പോകാം. മികച്ച തീരുമാനങ്ങള്‍ എടുക്കുകയും പഴയ തെറ്റുകള്‍ ഒഴിവാക്കുകയും നമുക്ക് ചുറ്റുമുള്ളവരുടെ അടുത്ത് നന്നായി പെരുമാറുകയും ചെയ്യുക. സ്വയം മാറാനും പുതിയൊരാളായി ജീവിക്കാനും നമുക്ക് ഒത്തിരിയധികം അവസരങ്ങളുണ്ട്. ഞാന്‍ മുന്‍പ് ചെയ്ത കാര്യങ്ങള്‍ വെച്ച് എന്നെ നിര്‍വചിക്കേണ്ട ആവശ്യമില്ല. ഞാന്‍ ആഗ്രഹിക്കുന്നത് പോലെ ഭാവി മുന്നോട്ട് കൊണ്ട് പോവാന്‍ എനിക്ക് സാധിക്കും. എന്നുമായിരുന്നു പുസ്തകത്തിന്റെ ഒരു പേജിലെ വാചകം.

  shilpa-shetty

  ഇതിന് ക്യാപ്ഷനോ അടിക്കുറിപ്പോ ശില്‍പ നല്‍കിയിരുന്നില്ല. എങ്കിലും നടി പറയാന്‍ ഉദ്ദേശിച്ചത് ഭര്‍ത്താവായ രാജ് കുന്ദ്രയെ കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെ പറ്റിയുമാണെന്ന് ആരാധകര്‍ പറയുന്നു. അടുത്തിടെ ജമ്മുവിലെ കത്ര എന്ന സ്ഥലത്തുള്ള വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര നടത്തി തിരിച്ച് വന്നതിന് ശേഷമായിരുന്നു ഇത്തരമൊരു പോസ്റ്റുമായി ശില്‍പ ഷെട്ടി എത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ യാത്രയുടെ ചിത്രങ്ങഴും നടി പങ്കുവെച്ചിരുന്നു. അവിടെ നിന്ന് കുതിരപ്പുറത്ത് കയറി ദേവാലയത്തില്‍ എത്തിയതും അവരുടെ സുഹൃത്ത് മന്ത്രിച്ചത് പോലെ 'ജയ് മാത ദി' എന്ന് ശില്‍പയും മന്ത്രിച്ചു.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ALSO READ: വിവാഹമോചിത ആവുകയാണോ? അമ്പലത്തിലെത്തിയ സാമന്തയോടുള്ള ചോദ്യം, ലേശം ബുദ്ധിയുണ്ടോന്ന് നടിയും, വീഡിയോ വൈറൽ

  അതേ സമയം ഭര്‍ത്താവിനെതിരെ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെയായിരുന്നു ശില്‍പ പ്രാര്‍ഥിക്കാനായി പോയത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചുവെന്ന് ആരോപിച്ച് ഈ വര്‍ഷം ജൂലൈ പത്തൊന്‍പതിനായിരുന്നു രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സിനിമകളുടെ തിരക്കും മക്കളുടെ കാര്യവുമൊക്കെയായി തിരക്കിലായി പോയതോട് കൂടിയാണ് ശില്‍പ ഭര്‍ത്താവ് എന്താണെ ചെയ്ത് കൊണ്ടിരുന്നതെന്ന് പോലും അന്വേഷിക്കാതെ ഇരുന്നത്. നീല ചിത്‌റങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ആപ്പുകളെ കുറിച്ചോ മറ്റ് കാര്യങ്ങളോ തനിക്ക് അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ ശില്‍പ സമ്മതിച്ചിരുന്നു. നിലവില്‍ ഇരുവരും വേര്‍പിരിയാന്‍ മാത്രമുള്ള പ്രശ്‌നം ഇല്ലെന്നാണ് അറിയുന്നത്.

  English summary
  Is Shilpa Shetty Heading Towards Divorce? Actress Shared Again A Cryptic Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X