twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ല; അതിനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് വിദ്യ

    By Midhun
    |

    ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് വിദ്യാ ബാലന്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെയായിരുന്നു വിദ്യ ബോളിവുഡിലെ മുന്‍നിര നടിയായി ഉയര്‍ന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയായിരുന്നു നടി ബോളിവുഡിലേക്കുളള വരവറിയിച്ചിരുന്നത്. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തിയ പരിണീത എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡില്‍ തുടങ്ങിയത്.

    അഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി മാണി! ഒപ്പം വരവേറ്റ് മത്സരാര്‍ത്ഥികള്‍! വീഡിയോ വൈറല്‍! കാണൂഅഞ്ജലിയെ കണ്ട് തുളളിച്ചാടി പേര്‍ളി മാണി! ഒപ്പം വരവേറ്റ് മത്സരാര്‍ത്ഥികള്‍! വീഡിയോ വൈറല്‍! കാണൂ

    പരിണീതയുടെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ സിനിമാ പ്രേമികളുടെയെല്ലാം മനസ് കീഴടക്കിയിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ഡേര്‍ട്ടി പിക്ചറിന്റെ വിജയത്തിനു ശേഷം നിരവധി ആരാധകരെ വിദ്യയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ശരീരത്തക്കുറിച്ച് കമന്റടിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് വിദ്യ തുറന്നു പറഞ്ഞിരുന്നു. സമീപകാലത്ത് നടന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

    ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം

    ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം

    സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ വിദൃാ ബാലന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡോര്‍ട്ടി പിക്ചറില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. സില്‍ക്ക് സ്മിതയുടെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞിരുന്നത്. സില്‍ക്കിന്റെ ജീവിതം സെല്ലുലോയ്ഡില്‍ വിദ്യ മികവുറ്റതാക്കിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. മിലന്‍ ലുഥിര സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു.

    ഗ്ലാമര്‍ റോളില്‍ തിളങ്ങി

    ഗ്ലാമര്‍ റോളില്‍ തിളങ്ങി

    അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഡേര്‍ട്ടി പിക്ചറിലൂടെയായിരുന്നു. സില്‍ക്കായി അസാധ്യ പ്രകടനമായിരുന്നു ചിത്രത്തില്‍ വിദ്യ നടത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമുഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

    ആരാധകരുടെ ഇഷ്ടതാരം

    ആരാധകരുടെ ഇഷ്ടതാരം

    ഡേര്‍ട്ടി പിക്ചറിന്റെ വിജയത്തിനു ശേഷം വിദ്യയ്ക്ക് നിരവധി ആരാധകരെ ബോളിവുഡില്‍ നിന്നും ലഭിച്ചിരുന്നു. ചിത്രത്തിന് എല്ലായിടത്തു നിന്നുമായി മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിദ്യയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം പ്രേക്ഷകരുടെ വലിയ പിന്തുണ കൊണ്ടായിരുന്നു വിജയിച്ചിരുന്നത്. ഡേര്‍ട്ടി പിക്ചറിനു ശേഷമുളള വിദ്യയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

    ദേശീയ അവാര്‍ഡ്

    ദേശീയ അവാര്‍ഡ്

    ഡേര്‍ട്ടി പിക്ചറിലൂടെ ദേശീയ അവാര്‍ഡ് നേടിയതിനു ശേഷം ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായി വിദ്യ മാറിയിരുന്നു. സില്‍ക്ക് സ്മിതയെ അവിസ്മരണീയമാക്കിയതിനായിരുന്നു വിദ്യക്ക് പുരസ്‌ക്കാരം ലഭിച്ചിരുന്നത്. അവാര്‍ഡ് നേട്ടത്തിനു ശേഷം ശ്രദ്ധേയ ചിത്രങ്ങളും അവസരങ്ങളും വിദ്യക്ക് ബോളിവുഡില്‍ ലഭിച്ചിരുന്നു.

    കഹാനി

    കഹാനി

    സുജയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന ചിത്രം വിദ്യയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ഡേര്‍ട്ടി പിക്ചറിന്റെ വലിയ വിജയത്തിനു ശേഷമായിരുന്നു കഹാനി പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിലെ വിദ്യ വെങ്കിടേഷ് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രത്തിന് 2016ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.

    ബിഗം ജാന്‍ എന്ന ചിത്രം

    ബിഗം ജാന്‍ എന്ന ചിത്രം

    കഹാനി 2വിന് ശേഷമിറങ്ങിയ വിദ്യയുടെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ബീഗം ജാന്‍ എന്ന ലൈംഗിക തൊഴിലാളിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ഡേര്‍ട്ടി പിക്ചറിനു ശേഷം വിദ്യയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നു കൂടിയായിരുന്നു ബീഗം ജാന്‍. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ,രജിത് കപൂര്‍,ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും വിദ്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു.

    തുമാരി സുലു

    തുമാരി സുലു

    തുമാരി സുലു എന്ന ചിത്രമായിരുന്നു വിദ്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു വിദ്യ എത്തിയിരുന്നത് സുരേഷ് ത്രിവേണി സംവിധാനം ചെയ്ത ചിത്രത്തില്‍ നേഹ ധൂപിയ, മാനവ് കൗള്‍ തുടങ്ങിയ താരങ്ങളും വിദ്യയ്‌ക്കൊപ്പം പ്രധാന വേഷങ്ങിലെത്തിയിരുന്നു. പതിവ് ചിത്രങ്ങള്‍ പോലെ ഇത്തവണയും തന്റെ കഥാപാത്രം വിദ്യ മികവുറ്റതാക്കിയിരുന്നു.

    ശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ലെന്ന് വിദ്യ

    ശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ലെന്ന് വിദ്യ

    അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു തന്റെ ശരീരത്തെക്കുറിച്ച് കമന്റടിക്കുന്നത് ഇഷ്ടമല്ലായെന്ന് വിദ്യ പറഞ്ഞത്. സ്വന്തം ശരീരത്തെക്കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്നും അതിന്റെ പേരില്‍ വരുന്ന സംസാരങ്ങളെക്കുറിച്ച് ഭയപ്പെടുന്നില്ലെന്നും വിദ്യ പറ്ഞ്ഞത്. പുതിയ ചിത്രം ഫെന്നി ഖാന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ച് നടി രംഗത്തെത്തിയിരുന്നത്.

    ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്

    ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്

    തടി കൂടുതലുളള പെണ്‍ക്കുട്ടിയുടെ കഥയാണ് തന്റെ പുതിയ ചിത്രമെന്ന് വിദ്യ ബാലന്‍ പറയുന്നു. തടിച്ചി വിളി കേള്‍ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എന്നാല്‍ എന്റെ ശരീരത്തെക്കുറിച്ച് മറ്റുളളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ വിജയിക്കുമ്പോള്‍ നിങ്ങളെ ഇടിച്ചു താഴ്ത്താനുളള മാര്‍ഗമാണിത്. അതിനുളള അധികാരം താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വിദ്യ ബാലന്‍ അഭിമുഖത്തില്‍ പറഞ്ഞു.

    പുതിയ സിനിമ

    പുതിയ സിനിമ

    അതുല്‍ മഞ്ജരേക്കറുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ഫെന്നി ഖാന്‍. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് വിദ്യ എത്തുന്നത്. അനില്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    വിവാദങ്ങളുടെ രാഞ്ജിയായിരുന്നു ശ്വേത മേനോന്‍!നടിയെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ നിരവധിയാണ്വിവാദങ്ങളുടെ രാഞ്ജിയായിരുന്നു ശ്വേത മേനോന്‍!നടിയെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ നിരവധിയാണ്

    ശ്രീ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല!! ലൈംഗികാരോപണത്തിന് ഉഗ്രൻ മറുപടിയുമായി ലോറൻസ്, ഒരു ചാൻസ് തരാംശ്രീ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല!! ലൈംഗികാരോപണത്തിന് ഉഗ്രൻ മറുപടിയുമായി ലോറൻസ്, ഒരു ചാൻസ് തരാം

    English summary
    vidya balan's statement against her criticizers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X