For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന്റേത് റോങ് നമ്പര്‍, ആലിയ വിവാഹത്തില്‍ നിന്നും പിന്മാറണം; നടന്നാലും ഉടനെ പിരിയും, വിചിത്രവാദം!

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. താരകുടുംബങ്ങളില്‍ നിന്നും ഇന്ന് തങ്ങളുടേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രതിഭ കൊണ്ടും താരപരിവേഷം കൊണ്ടും തങ്ങളുടെ സമകാലികരെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ആലിയയും രണ്‍ബീറും. അതുകൊണ്ട് തന്നെയാണ് ആലിയയും രണ്‍ബീറും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തോടെ അതിനെ വരവേറ്റത്.

  സദാചാരവാദികൾ കണ്ടം വഴി; ബിക്കിനിയണിഞ്ഞ് സംയുക്ത മേനോൻ

  ഇന്ന് ബോളിവുഡിലെ ഏറ്റവും ജനപ്രീയ ജോഡിയാണ് ആലിയയും രണ്‍ബീറും. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും തങ്ങള്‍ക്കിടയിലെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ ആലിയയും രണ്‍ബീറും മടി കാണിക്കാറില്ല. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടേയും മറ്റും ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ മറ്റൊരു വാര്‍ത്തയിപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആലിയയും രണ്‍ബീറും 2022 ല്‍ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബങ്ങള്‍ ഒരുമിച്ച് സമയം ചെലവിടുന്നതിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആലിയയും രണ്‍ബീറും വിവാഹം കഴിക്കരുതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ന്യൂമറോളജിസ്റ്റായ ജെഎസ് ചൗധരി.

  രണ്‍ബീറിന്റേയേും ആലിയയുടേയും ജനന തിയ്യതികള്‍ വച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നാണ് ചൗധരിയുടെ വാദം. 1982 സെപ്തംബര്‍ 28 നാണ് രണ്‍ബീര്‍ കപൂറിന്റെ ജനനം. ആലിയ ജനിച്ചത് 1993 മാര്‍ച്ച് 15 നും. ഇത് രണ്ടും വച്ചായിരുന്നു ചൗധരിയുടെ പഠനം. രണ്‍ബീറിന്റേയും ആലിയയുടേയും ലൈഫ് പാത്ത് നമ്പറുകള്‍ പരസ്പരം ചേരില്ലെന്നാണ് ചൗധരി പറയുന്നത്. രണ്‍ബീറിന്റെ നമ്പര്‍ മൂന്നും ആലിയയുടേത് നാലുമാണ്. രണ്ടും പരസ്പര വിരുദ്ധമാണെന്നാണ് ന്യൂമറോളജിസ്റ്റിന്റെ വാദം.

  രണ്‍്ബീര്‍ ജനിച്ചത് 28 നും ആലിയ 15നുമാണ്. അതിനാല്‍ രണ്‍്ബീറിന്റെ സൈക്കിക് നമ്പര്‍ പത്തും ആലിയയുടേത് ആറുമാകുന്നു. ആറും പ്തും പരസ്പര വിരുദ്ധമാണെന്നും ചൗധരി അവകാശപ്പെടുന്നു. രണ്‍ബീറിന്റെ ക്രൊണോളജിക്കില്‍ ഏജ് നമ്പര്‍ എന്നത് നാലാണ്. ആലിയുടേത് രണ്ടും. ഇതും ഇവര്‍ രണ്ടു പേരും പരസ്പരം വിവാഹം കഴിക്കാന്‍ യോജിച്ചവരല്ലെന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  Also Read: ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  അതേസമയം വിവാഹത്തിന് മാത്രമേ തടസമുള്ളൂവെന്നും രണ്‍ബീറും ആലിയയും തമ്മില്‍ ശത്രുതയുണ്ടാകില്ലെന്നും ന്യൂമറോളജിസ്റ്റ് പറയുന്നു. വിവാഹം നടന്നാല്‍ തന്നെ അത് അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്നും അതിനാല്‍ വിവാഹം വേണ്ടെന്ന് വെക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചൗധരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കാലം മാറി, ഇത്തരം വിശ്വാസങ്ങള്‍ മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് പകരം പിന്നോട്ടാണ് നയിക്കുകയെന്നാണ് സോഷ്യല്‍ മീഡിയിയലുയരുന്ന വിമര്‍ശനം. രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍ അഭിപ്രായം പറയാനും തീരുമാനങ്ങള്‍ എടുക്കാനും വിധിക്കാനുമൊന്നും മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അശാസ്ത്രീയമായ വിശ്വാസങ്ങള്‍ക്ക് പിന്നാലെ പോവുകയല്ല വേണ്ടതെന്നും മനസുകള്‍ തമ്മിലുള്ള പൊരുത്തമാണ് നോക്കേണ്ടതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  അതേസമയം ആലിയയും രണ്‍ബീറും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായ ബ്രഹ്‌മാസ്ത്ര അണിയറയില്‍ തയ്യാറെടുക്കുകയാണ്. അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന വലിയ ചിത്രമാണ് ബ്രഹ്‌മാ്‌സ്ത്ര. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ആലിയയുടേയും രണ്‍ബീറിന്റേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ മറ്റൊരു പുതിയ ചിത്രം.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  തങ്ങളുടെ ബന്ധത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും, വരാനിരിക്കുന്ന സിനിമകള്‍ക്കും ആലിയയ്ക്കും രണ്‍ബീറിനും ആശംസകള്‍.

  Read more about: alia bhatt ranbir kapoor
  English summary
  Viral: A Numerologist Revealed Why Alia Bhatt And Ranbir Kapoor Shouldn't Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X